ലോകയുടെ ബഡ്ജറ്റ് 30 കോടിയോ? ഒടുവില്‍ ആദ്യമായി തുറന്ന് പറഞ്ഞ് ദുല്‍ഖർ സല്‍മാന്‍; ഒന്നും വെറുതെ കളഞ്ഞില്ല
കൃത്യം എത്ര തുക ലോകയ്ക്കായി ചിലവഴിച്ചെന്ന് ദുല്‍ഖർ സല്‍മാനും പറയുന്നില്ലെങ്കിലും കിങ് ഓഫ് കൊത്തയ്ക്കും കുറുപ്പിനം ചെലവാക്കിയ അതേ തുക തന്നെയാണ് ലോകയ്ക്കായും മുടക്കിയിരിക്കുന്നതെന്ന് അദ്ദേഹം തുറന്ന് പറയുന്നു. ചിത്രത്തിനായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ല. തങ്ങളെ സംബന്ധിച്ച് ഇത് വലിയ ബജറ്റ് തന്നെയാണെന്നും ഹൈദരബാദില്‍ നടന്ന ലോകയുടെ സക്സസ് പരിപാടിക്കിടെ ദുല്‍ഖർ വ്യക്തമാക്കി.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഇതിലും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വേഫെർ ഫിലിംസ് നിർമ്മിക്കുന്ന എഴാമത്തെ ചിത്രമാണ് ലോക. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും നിറഞ്ഞ ക്രൂവും കാസ്റ്റും അണിനിരന്ന മറ്റൊരു സിനിമ ഉണ്ടാകില്ല. ഹൃദയത്തിൽ നിന്നും വളരെ സ്പെഷലായുള്ള സിനിമ ഉണ്ടാകണം എന്ന സ്വപ്നമായിരുന്നു ഈ ചിത്രത്തിന് പിന്നില്‍ പ്രവർത്തിച്ച ഓരോരുത്തർക്കും ഉണ്ടായിരുന്നത്. നിർമ്മാതാവ് എന്ന നിലയില്‍ തനിക്ക് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആദ്യാവസാനം വരെ കോമഡി വർക്ക് ചെയ്യിക്കാന്‍ സാധിച്ചതും ചിത്രത്തിന്റെ വിജയത്തില്‍ നിർണ്ണായകമായെന്നാണ് ഷഫീഖ് വടക്കേടത്തില്‍ എന്ന പ്രേക്ഷകന്‍ സിനിഫൈല്‍ എന്ന ഗ്രൂപ്പില്‍ കുറിച്ചിരിക്കുന്നത്. സാധാരണ മലയാളത്തിലെ തന്നെ കോമഡി ജോണറിൽ വരുന്ന ചിത്രങ്ങളിൽ പോലും കഥയുടെ ഒരു ഘട്ടം കഴിഞ്ഞാൽ കോമഡി കഴിയും.. പിന്നെ ഡ്രാമ / ഫൈറ്റ് അങ്ങനെ ഒരവസാനവും. പക്ഷേ ഇവിടെ നമ്മുടെ മിത്തിൽ നിന്നു തന്നെയെടുത്ത് മുത്തശ്ശിമാർ പറഞ്ഞ കഥകളിലൂടെയും പണ്ട് കണ്ട കാഴ്ചകളിലൂടെയും മറ്റൊരു രൂപം കൊണ്ടാടിയിരുന്നവളെ ഒരു സൂപ്പർ ഹീറോ രൂപത്തിൽ അവതരിപ്പിച്ച് പുതിയൊരു ലോകം കാണിക്കുമ്പോഴും, ആദ്യാവസാനം വരെ കോമഡിക്കു കൂടി പ്രാധാന്യം കൊടുക്കുന്നു. - എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ചിത്രത്തിൻ്റെ തിരക്കഥയിലെ മികച്ച തീരുമാനം കൂടെയായിരുന്നു അത്, ജോണറേതായാലും വെറുപ്പിക്കാതെ ചിരിപ്പിക്കാൻ കഴിഞ്ഞാൽ അതാ ചിത്രത്തിൻ്റെ മാറ്റ് കൂട്ടത്തേയുള്ളൂ, ഇന്ന് ഏതൊരു സിനിമക്കും കേൾക്കാൻ കഴിയുന്ന ലാഗ് എന്ന പേരിനു വട്ടം വയ്ക്കാനും പ്രേക്ഷകരെ ഒന്ന് ഉണർത്താനും കഴിയുന്ന ഒന്ന്, ഇവിടെയാണെങ്കിൽ ചിരിപ്പിക്കുക എന്ന ദൗത്യം എഴുത്തിലുപരി ക്യാരക്ട്ടറുകളിലൂടെയും കിട്ടി. (ഒരു പക്ഷേ ഇന്ന് മലയാള സിനിമയിൽ കുറവുള്ള അല്ലെങ്കിൽ കഴിവുള്ളവർ ചെയ്യാതിരിക്കുന്നത് കൊണ്ട് ആളില്ലാതാകുന്ന മേഖല )
ചന്തു കൊളമാക്കുമോ എന്ന് ചോദിച്ച് പോസ്റ്റിട്ട ഞാൻ തന്നെ അത് ചന്തു 'സലീം കുമാറ' ല്ലെങ്കിൽ ചിരിക്കുമായിരുന്നില്ല എന്ന് പറയുന്നു, ചിത്രത്തിൻ്റെ തുടക്കത്തിൽ നസസ്ലൻ തൻ്റെ ടിപ്പിക്കൽ എക്സ്പ്രഷൻ വിത്ത് സൗണ്ട് ഇടുമ്പോൾ പ്രേക്ഷകർ ചിരിക്കുമ്പോൾ ഒരു പക്ഷേ നിവിനു ശേഷം അയാൾ എഴുതിച്ചേർക്കുന്നു തൻ്റെ സോൺ എന്നത്, ഇന്നലെ നടന്ന തെലുങ്ക് ഓഡിയോ ലോഞ്ചിൽ വെങ്കിപോലും നസ്ലക്കുറിച്ച് വാചാലനാവുന്നത് ഇത് പറഞ്ഞാണ്, ചിരിപ്പിക്കുന്ന അതേ സമയം തന്നെ ഇമോഷണലി ഹുക് ചെയ്യാനും വളരെ അനായാസമായി അയാൾക്ക് കഴിയുന്നു. ഇവർ രണ്ടു പേർക്കുമൊപ്പം മുടി നീട്ടിവളർത്തിയ അരുൺ കൃത്യവുമായിരുന്നു. ലോകം നാളെ മറ്റൊരു ചാത്തനിൽ വരുമ്പോൾ സണ്ണിയുടെ നേതൃത്വത്തിൽ ഈ ടീമിനെ കാണിച്ചാൽ അന്ന് വീഴുന്ന കയ്യടി ചന്ദ്രയോളം തന്നെയുണ്ടായിരിക്കും- എന്നും ഷഫീഖ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications