Get Updates
Get notified of breaking news, exclusive insights, and must-see stories!

സായ് പല്ലവിക്കും സാമന്തയ്ക്കുമൊപ്പം, പ്രതിഫലം ഉയര്‍ത്തി സീതാരാമം നായിക മൃണാള്‍ താക്കൂര്‍

സീതാരാമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ തരംഗമായിരിക്കുകയാണ് നടി മൃണാല്‍ താക്കൂര്‍. ചിത്രത്തില്‍ സീതയായി വേഷമിട്ട മൃണാലിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഇരുവരും തമ്മില്‍ കെമിസ്ട്രിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം സീതാരാമത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല.

എന്നാല്‍ നടന്‍ നാനിയുടെ അടുത്ത ചിത്രത്തില്‍ മൃണാല്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെക്കോര്‍ഡ് പ്രതിഫലമാണ് നടി ആവശ്യപ്പെടുന്നത്. നിര്‍മാതാക്കള്‍ പോലും അമ്പരന്നിരിക്കുകയാണ് ഈ തുക കേട്ട് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം മൃണാള്‍ താക്കൂറിനെ സീതാ രാമത്തിന് മുമ്പ് ദക്ഷിണേന്ത്യയില്‍ ആരും അറിയില്ലായിരുന്നു.ബോളിവുഡിലായിരുന്നു നടി കൂടുതലായും ശ്രദ്ധിച്ചിരുന്നത്.

mrunal-thakur

കുങ്കും ഭാഗ്യ പോലുള്ള സീരീയലിലൂടെയാണ് മൃണാള്‍ ബോളിവുഡിലേക്ക് എത്തിയത്. ലവ് സോണിയ,സൂപ്പര്‍ 30 പോലുള്ള ചിത്രങ്ങള്‍ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. ഇതെല്ലാമാണ് സീതാ രാമത്തിലേക്ക് വഴിതുറന്നത്. സീതാരാമത്തിന്റെ വിജയം മൃണാളിന്റെ മാര്‍ക്കറ്റ് ഉയര്‍ത്തിയിരിക്കുകയാണ്. നാനിയുടെ പുതിയ ചിത്രം ഹായ് നാനായിലെ നായികയാണ് മൃണാള്‍. ചിത്രത്തില്‍ നടിയുടെ ഭാഗങ്ങള്‍ ഇതിനോടകം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എന്നാണ് റിപ്പോര്‍ട്ട്. ഇതിനായിട്ടാണ് നടി റെക്കോര്‍ഡ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

നാനി ചിത്രത്തിനായി രണ്ടര കോടിയാണ് മൃണാള്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത ചിത്രത്തിനായി മൂന്ന് കോടിയിലേറെ രൂപയാണ് പ്രതിഫലമായി മൃണാള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ദക്ഷിണേന്ത്യയില്‍ മറ്റ് നായികമാര്‍ക്കൊപ്പം ജനപ്രീതി മൃണാളിന് ഇല്ല. അതുകൊണ്ട് നിര്‍മാതാക്കള്‍ക്ക് ഇത്രയും വലിയ തുക നല്‍കാന്‍ താല്‍പര്യമില്ല. ഇത്രയും വലിയ തുക എന്തിന് നല്‍കുന്നുവെന്ന് ചില നിര്‍മാതാക്കള്‍ ചോദിച്ചിരിക്കുകയാണ്.

നടിയുടെ മാനേജറാണ് ഇത്ര വലിയ പ്രൊജക്ടുകള്‍ മൃണാളിനെ തേടിയെത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സംസാരിക്കുന്ന നായികമാരുടെ എണ്ണം വളരെ കുറവായതും പുറത്ത് നിന്ന് നായികമാര്‍ വരാന്‍ കാരണമായതായി നിര്‍മാതാക്കള്‍ പറയുന്നു. അതേസമയം രണ്ടര കോടി പ്രതിഫലം ലഭിച്ചതോടെ മൃണാള്‍ താക്കൂര്‍ തെലുങ്ക് സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. സായ് പല്ലവിക്കും സാമന്തയ്ക്കുമൊപ്പമാണ് അവരെത്തിയത്.

സായ് പല്ലവി രണ്ടര കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. മൂന്ന് കോടി പുതിയ ചിത്രത്തിനായി മൃണാള്‍ വാങ്ങിയാല്‍ സായ് പല്ലവിയെ മറികടക്കും. സായ് പല്ലവി നാഗ ചൈതന്യ ചിത്രത്തിനായി മൂന്ന് കോടി പ്രതിഫലം വാങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. എങ്കില്‍ മൃണാലിനൊപ്പമുള്ള മത്സരം തുടരും. സാമന്ത നേരത്തെ മൂന്ന് കോടിയായിരുന്നു പ്രതിഫലമായി വാങ്ങിയത്. ഖുഷിക്കായി നാലര കോടി നടി വാങ്ങിയതോടെ വളരെ മുന്നിലെത്തിയിരിക്കുകയാണ്. ഹിന്ദി സിനിമകള്‍ക്ക് ഇതിലും കൂടുതലാണ് സാമന്തയുടെ പ്രതിഫലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+