നിത്യ മേനോനുമായി ചേർത്ത് ഗോസിപ്പ്, വീട്ടിൽ ഇഡി റെയ്ഡ്, കാല് പിടിച്ച് കരച്ചിൽ, ദുൽഖറിന് സംഭവിക്കുന്നതെന്ത്?
സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ നിർമ്മിച്ച ലോക. എന്നാൽ ആ സന്തോഷത്തിനൊപ്പം ഒന്നിന് പിറകേ ഒന്നായി തിരിച്ചടികളും ഈ സമയത്ത് ദുൽഖറിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഭൂട്ടാൻ വാഹനക്കടത്തിലെ ആരോപണവും ഇഡി റെയ്ഡും അടക്കമുളള പ്രശ്നങ്ങളിൽപ്പെട്ട് ദുൽഖർ പ്രതിസന്ധിയിലായി. ദുൽഖർ സൽമാനെ തകർക്കാനുളള സംഘടിതമായ ഗൂഢാലോചന ആണോ ഈ വിവാദങ്ങൾക്ക് പിന്നിൽ?
സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ ദുൽഖർ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിക്കുന്നു. ആലപ്പി അഷ്റഫിന്റെ വാക്കുകൾ: '' ലോകയുടെ വിജയത്തില്‍ സന്തോഷിച്ച് നില്‍ക്കുമ്പോഴാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്റെ വ്യക്തി ജീവിതത്തേയും സിനിമാ ജീവിതത്തേയും കളങ്കപ്പെടുത്തുന്ന തരത്തില്‍ വന്നിരിക്കുന്നത്. ദുല്‍ഖര്‍ അറിഞ്ഞ് കൊണ്ട് വരുത്തി വെച്ചതല്ല ഇതൊന്നും. സമയം മോശമായപ്പോള്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി. ദുല്‍ഖറിനെ സംബന്ധിച്ച് ഏറ്റവും മാനസിക വിഷമം നേരിട്ടത് പിതാവിന് വന്ന അസുഖം.
എന്നാല്‍ പ്രാര്‍ത്ഥനയും ചികിത്സയും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ അദ്ദേഹം അതില്‍ നിന്നെല്ലാം മുക്തി നേടി. വീണ്ടും അഭിനയജീവിതം ആരംഭിച്ചിരിക്കുന്നു. മമ്മൂട്ടിയെ പോലെ വളരെ ആലോചിച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടി. എന്നിട്ടും ചില വിവാദങ്ങളുണ്ടായി.

ദുല്‍ഖര്‍ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം ഒരു പട്ടിയെ പ്രഭാകരാ എന്ന് വിളിക്കുന്നുണ്ട്. ഇത് തമിഴ്നാട്ടില്‍ ദുല്‍ഖറിന് എതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്കുണ്ടാക്കി. എല്‍ടിടി നേതാവ് വേലുപ്പിള്ള പ്രഭാകരനെ അപമാനിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ പട്ടണപ്രവേശം എന്ന ചിത്രത്തില്‍ നിന്നുളളതാണ് ആ പേരെന്ന് പറഞ്ഞ് ദുല്‍ഖറിന് മാപ്പ് പറയേണ്ടി വന്നു.
വര്‍ഷങ്ങള്‍ക്ക് മുന്പുളള മറ്റൊരു ആരോപണം ആയിരുന്നു, നിത്യ മേനോനുമായുളള സൗഹൃദത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചത്. അതിന് നിത്യ മേനോന് തന്നെ മറുപടി നല്കി. ദുല്‍ഖര്‍ നല്ല സുഹൃത്താണ്. തന്നോട് എപ്പോഴും സംസാരിക്കുന്നത് ഭാര്യയേയും മകളേയും കുറിച്ച് ആണ്. എത്ര സംസാരിച്ചാലും മതിയാകില്ല അദ്ദേഹത്തിന്. ഭാര്യയേയും മകളേയും അത്രത്തോളം സ്നേഹിക്കുന്ന ഒരാളാണ് ദുല്‍ഖര്‍. ഗോസിപ്പുകളില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നും നിത്യ പറഞ്ഞു.
ദുല്‍ഖറിന്റെ പേരിലുളള മറ്റൊരു ആരോപണം ആണ് ഭൂട്ടാനില്‍ നിന്ന് കാര്‍ കടത്തി എന്നത്. അതിന്റെ പേരില്‍ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. മമ്മൂട്ടിക്ക് കാറുകളോടും ഇലക്ട്രോണിക് സാധനങ്ങളോടുമുളള ഭ്രമം എല്ലാവര്ക്കും അറിയാം. അതിനേക്കാള്‍ എത്രയോ മേലെയാണ് ദുല്‍ഖറിന് കാറുകളോടുളള ഭ്രമം. കാക്കനാട് കുറേ സ്ഥലം വാങ്ങി അവിടെ 30തോളം കാറുകള്‍ക്കായി ആധുനിക സജ്ജീകരണത്തില്‍ ഒരുക്കിയിട്ടുണ്ട്.
അത്തരത്തില്‍ സ്വന്തമാക്കിയ ലാന്‍ഡ് ലോവറിന്റെ പേരില്‍ വിവാദവും കോടതിയും ഇഡിയും ആകെ ജഗപൊക. മോഹന്‍ലാല്‍ ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയ ആ ദിവസം ആ സന്തോഷം പങ്കിടാനാകാതെ മമ്മൂട്ടിക്കും ദുല്‍ഖറിനും വേദനയുളള ദിവസമായി മാറി. കാരണം മമ്മൂട്ടിയുടെ വീട്ടിലും ഓഫീസുകളിലും ഇഡി അന്ന് റെയ്ഡ് നടത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ദുല്‍ഖറിനെതിരെ നുണപ്രചരണങ്ങള്‍ അഴിച്ച് വിട്ടു.
ദുല്‍ഖര്‍ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞുവെന്നും കാല് പിടിച്ച് അപേക്ഷിച്ചുവെന്നും ദുല്‍ഖര്‍ ഇന്ന് തന്നെ അകത്ത് പോകുമെന്നും ഉണ്ട തിന്നുമെന്നും പറഞ്ഞ് ചിലര്‍ ആഹ്ളാദിച്ചു. ദുല്‍ഖര്‍ ഹൈക്കോടതിയില്‍ വേദനയോടെ പറഞ്ഞത്, തനിക്ക് സ്വര്‍ണ്ണക്കടത്ത്, ലഹരിമരുന്ന്, രാജ്യവിരുദ്ധ പ്രവര്‍ത്തനം എന്നിവയുമായി ബന്ധമുണ്ടെന്ന് ചിലര്‍ പറഞ്ഞ് പരത്തുന്നു. താന്‍ അത്തരത്തിലൊന്നും ചെയ്യുന്ന ആളല്ല, എന്ന്. ഇന്ന് മലയാള സിനിമയില്‍ ഏറ്റവും സംശുദ്ധമായ ജീവിതം നയിക്കുന്നവരാണ് ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും. ദുല്‍ഖര്‍ നക്കാപ്പിച്ച പണത്തിന് വേണ്ടി വണ്ടിയുടെ ടാക്സ് വെട്ടിക്കില്ല. പണത്തിനോട് ദുല്‍ഖറിന് ആര്‍ത്തിയില്ല''.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications