'എന്നെ തകർത്തുകളഞ്ഞു, ഇതാർക്കും സംഭവിക്കാതിരിക്കട്ടെ';ഞെട്ടൽ പങ്കുവെച്ച് ദുൽഖർ സൽമാൻ,വീഡിയോ പങ്കിട്ട് കുറിപ്പ്
കൊച്ചി: ജാര്‍ഖണ്ഡില്‍ ബ്രസീലിയന്‍ യാത്രികരായ ദമ്പതികള്‍ ആക്രമിക്കപ്പെടുകയും സ്ത്രീ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടൻ ദുല്‍ഖര്‍ സല്‍മാന്‍. വാർത്ത തന്നെ തകർത്തു കളഞ്ഞെന്ന് ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തങ്ങൾ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ദമ്പതികൾ പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ദുൽഖറിന്റെ കുറിപ്പ്.
'സംഭവം എന്നെ തകർത്തുകളഞ്ഞു. നിങ്ങൾ ഇരുവരും അടുത്തിടെ കോട്ടയത്ത് എത്തിയിരുന്നു. അന്ന് എന്റെ സുഹൃത്തുക്കൾ നിങ്ങൾക്ക് വിരുന്നൊരുക്കിയിരുന്നു. ആര്‍ക്കും ഒരിടത്തുമുണ്ടാവരുത് ഇത്തരമൊരു അനുഭവം', ദുൽഖർ കുറിച്ചു.

വീഡിയോയില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് സ്ത്രീ പറയുന്നത് ഇങ്ങനെ- "ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. ഞങ്ങളെ മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു. അവർ ഞങ്ങളുടെ സാധനങ്ങൾ അധികം മോഷ്ടിച്ചിട്ടില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പോലീസിനൊപ്പം ആശുപത്രിയിലാണ്',യുവതി പറഞ്ഞു. അതേസമയം ഇവരുടെ പങ്കാളിയും മറ്റൊരു വീഡിയോ പങ്കിട്ടിട്ടുണ്ട്. 'തന്റെ വായ തകർത്തുകളഞ്ഞു. എന്നെക്കാൾ ആക്രമിക്കപ്പെട്ടത് അവളാണ്. ഹെൽമെറ്റ് ഉപയോഗിച്ചാണ് അവർ എന്നെ ആക്രമിച്ചത്. കല്ല് കൊണ്ട് എന്റെ തലക്ക് നിരവധി തവണ അടിച്ചു. അവൾ ഭാഗ്യത്തിന് ഒരു ജാക്കറ്റ് ധരിച്ചിരുന്നു', എന്നാണ് അദ്ദേഹം പറഞ്ഞത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത് സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 400 കിമീ അകലെ ഡുംക ജില്ലയില്‍ വെച്ചാണ് ബ്രസീലിയൻ ഇൻഫ്ലുവൻസർ ദമ്പതികൾ ആക്രമിക്കപ്പെട്ടത്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായിട്ടായിരുന്നു ജാർഖണ്ഡിൽ എത്തിയത്. ഇവർ വെള്ളിയാഴ്ച താമസിക്കാനായി കുറുമഹട്ടിൽ ഒരു ക്യാമ്പ് തയ്യാറാക്കിയിരുന്നു. പ്രഘാന റോഡിൽ നിന്നും അരകിമി മാറിയായിരുന്നു ക്യാമ്പ്. ഇവിടെ വെച്ചാണ് ഏഴംഗ സംഘം എത്തി യുവതിയെ കടത്തിക്കൊണ്ടുപോയി ആക്രമിച്ചത്. സ്ത്രീ തന്നെയാണ് താൻ ആക്രമിക്കപ്പെട്ട സംഭവം പോലീസിനെ അറിയിച്ചത്. പട്രോളിങ് നടത്തുകയായിരുന്നു പോലീസുകാരെയായിരുന്നു നടി വിവരം അറിയിച്ചത്.
സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞതായും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും ഡുംക എസ്‍പി പീതാംബര്‍ സിംഗ് ഖേര്‍വാള്‍ മാധ്യമങ്ങളെ അറിയിച്ചു.












Click it and Unblock the Notifications