പണമില്ലാതെ റോഡില്‍ കിടന്നു, വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടു; ആരും അറിയാത്ത ഷാരൂഖിന്റെ ജീവിതം
ഇന്ന് ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളായ പലരും ഒരു കാലത്ത് വളരെ ബുദ്ധിമുട്ടി ജീവിച്ചവരാണ്. രജനീകാന്ത്, ബോമന്‍ ഇറാനി, നവാസുദ്ദീന്‍ സിദ്ദിഖി, പോലുള്ളവര്‍ അത്തരത്തില്‍ സിനിമയിലെത്തിയ താരങ്ങളാണ്. പല ജോലികളും ഇവര്‍ ചെയ്തതായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളിലൊരാള്‍ പണമില്ലാതെ റോഡില്‍ രാത്രികള്‍ ചെലവഴിച്ചിട്ടുണ്ട്.
ആ താരം ആരാണെന്ന് അറിയുമോ? ഇന്ന് ആ സൂപ്പര്‍ താരത്തിന് ആറായിരം കോടിയില്‍ അധികം രൂപയുടെ ആസ്തിയുണ്ട്. അധികം ചിന്തിച്ച് തലപുകയ്‌ക്കേണ്ട. ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാനാണ് ആ താരം. ആര് കേട്ടാലും അമ്പരന്ന് പോകുന്നതാണ് ഷാരൂഖ് ഖാന്റെ ജീവിതം. ഒരിക്കല്‍ ഫുട്പാത്തില്‍ ജീവിക്കേണ്ടി വന്ന താരമാണ് ഷാരൂഖ് ഖാന്‍ എന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. നേരത്തെ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ഞെട്ടിച്ച ഒരു കാര്യവും ഷാരൂഖ് വെളിപ്പെടുത്തിയിരുന്നു.

തന്നെ ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നതിന്റെ വക്കിലെത്തിയിരുന്നു കാര്യങ്ങളെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. ഫീസടയ്ക്കാന്‍ പണമില്ലാത്തത് കൊണ്ടായിരുന്നു ഇങ്ങനൊരു അനുഭവമുണ്ടായത്. പണത്തെ കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. ഒരു സാമ്രാജ്യം ഞാനുണ്ടാക്കിയിട്ടുണ്ട്. പക്ഷേ പണത്തെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. രാജാക്കന്മാര്‍ ഒരിക്കലും പണം ചോദിക്കാറില്ല. മാധ്യമങ്ങളാണ് എന്നെ രാജാവ് എന്ന് പറയാറുള്ളത്. മനസ്സ് കൊണ്ട് ഞാന്‍ അങ്ങനെ കരുതുന്നുണ്ട്. അതുകൊണ്ട് ആ പാത താനും പിന്തുടരുന്നതെന്ന് ഷാരൂഖ് പറയുന്നു.
തന്നോട് എന്തെങ്കിലും ആരാധകര്‍ ചോദിക്കുകയാണെങ്കില്‍, ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാണ്. പക്ഷേ ഞാനൊരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് ഇവിടെ വരെത്തിയതെന്നും ഷാരൂഖ് പറയുന്നു. ഏറ്റും മോശപ്പെട്ട കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. പിതാവ് ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന് ആവശ്യമുള്ള വിലയേറിയ ഇഞ്ചക്ഷന്‍ പോലും വാങ്ങാന്‍ പണമില്ലായിരുന്നു. അവ ലണ്ടനില്‍ നിന്നായിരുന്നു വരേണ്ടിയിരുന്നത്.
എന്റെ അമ്മായിയാണ് ലണ്ടനില്‍ നിന്ന് അവ അയച്ച് തന്നിരുന്നത്. 20 ഇഞ്ചക്ഷന്റെ കോഴ്‌സാണെങ്കില്‍, ആകെ എട്ടെണ്ണം വാങ്ങാന്‍ മാത്രമേ പണമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ചികിത്സയ്ക്ക് പണമില്ലാത്തത് കൊണ്ടാണോ അല്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ചത് കൊണ്ടാണോ പിതാവ് മരിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്നും ഷാരൂഖ് പറഞ്ഞിരുന്നു. വളരെ കുറച്ച് ഭക്ഷണം മാത്രമാണ് എന്റെ വീട്ടില്‍ ആ സമയം കഴിക്കാനുണ്ടാവുക. പരിപ്പ് കറിയായിരുന്നു ആ സമയം ഉണ്ടായിരുന്നത്.
സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കത്തുകള്‍ വന്നിരുന്നു.ഫീസടച്ചില്ലെങ്കില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു മുന്നറിയിപ്പ്. പിതാവും, മാതാവും വളരെ കഷ്ടപ്പെട്ടാണ് എന്റെ വിദ്യാഭ്യാസത്തിന് പണം നല്‍കിയിരുന്നത്. ജീവിതത്തില്‍ അത്രയും വലിയ ദാരിദ്ര്യം കണ്ടത് കൊണ്ട് പണത്തിനായി ആഗ്രഹിക്കാറില്ല. എനിക്ക് ലഭിക്കുന്ന പണം എല്ലാം ഒറ്റയടിക്ക് തീര്‍ക്കാന്‍ സാധിക്കും. എന്നാല്‍ ഭാര്യയാണ് എന്നെ വഴക്ക് പറയാറുള്ളത്. സിനിമയ്ക്കും, ചാരിറ്റിക്കുമായി ഞാന്‍ വേഗത്തില്‍ പണം ചെലവഴിക്കാറുണ്ട്. ഭാര്യയാണ് എന്റെ ചെലവാക്കല്‍ നിയന്ത്രിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു.
താമസിച്ചിരുന്ന വീട്ടില്‍ നിന്ന് എന്നെ പുറത്താക്കിയിട്ടുണ്ട്. ആ വീടിന്റെ വാടക കൊടുക്കാത്തത് കൊണ്ടായിരുന്നു.അതിനുള്ള പണമില്ലായിരുന്നു. അതുകൊണ്ടാണ് റോഡിലാണ് കിടന്നുറങ്ങിയിരുന്നത്. ആകെയുള്ള ഭയം, എന്റെ കുട്ടികള്‍ക്ക് ഈ അവസ്ഥ ഉ ണ്ടാവരുതെന്നാണ്. അവര്‍ക്ക് വീടില്ലാത്ത അവസ്ഥയുണ്ടാവരുത്. നല്ലൊരു വീടും, വിദ്യാഭ്യാസവും ഉണ്ടെങ്കില്‍ ലോകം നിങ്ങളുടെ കാല്‍ക്കീഴിലാവും. ജോലിയോ, പണമോ ഇല്ലെങ്കിലും, ഒരു വീട് ഉണ്ടായിരിക്കണം.
എല്ലാ നായികമാരോടും എനിക്ക് പറയാനുള്ളത് സ്വന്തമായി ഒരു വീട് വാങ്ങാനാണ്. അവര്‍ വീട് വാങ്ങിയെന്ന് പറയുമ്പോള്‍ സന്തോഷമാണ്. മന്നത്തിന്റെ പേരിലാണ് എന്നെ ആളുകള്‍ ഓര്‍ക്കുന്നത്. എന്റെ മറ്റ് നേട്ടങ്ങള്‍ അത് കാരണം ചെറുതായി പോകുന്നുണ്ട്. പക്ഷേ അതില്‍ പരിഭവമില്ല. ഇരുപത് വര്‍ഷം മുമ്പ് എങ്ങനെയാണോ അതുപോലെ തന്നെയാണ് താനിപ്പോഴുമെന്നും ഷാരൂഖ് പറഞ്ഞു. അതേസമയം ഷാരൂഖ് ഖാന് ഇപ്പോള്‍ ആറായിരം കോടിയുടെ ആസ്തിയുണ്ട്. അതുപോലെ ഒരു ചിത്രത്തിനായി നൂറ് കോടി പ്രതിഫലവും താരം വാങ്ങുന്നുണ്ട്.












Click it and Unblock the Notifications