'ഇപ്പോൾ ഒരു കൂട്ട് വേണമെന്നുണ്ട്, എനിക്കൊപ്പം ഒരാൾ ഉണ്ടാവും'; ആരാണ് ഇടവേള ബാബുവിന്റെ മനസ്സിൽ?
25 വർഷക്കാലം അമ്മ എന്ന താര സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞത് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇടവേള ബാബു സെക്രട്ടറി സ്ഥാനത്ത് ഇല്ലാത്ത അമ്മ ചിന്തിക്കാൻ കഴിയുന്നില്ലെന്നാണ് പല താരങ്ങളും പറയുന്നത്. ഏത് സമയവും അമ്മയുടെ ആവശ്യങ്ങൾക്കായി ഓടിനടക്കുന്ന ആളായിരുന്നു ഇടവേള ബാബു.
വിവാഹം പോലും കഴിക്കാതെ അമ്മയ്ക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തി എന്നാണ് പലരും ഇടവേള ബാബുവിനെക്കുറിച്ച് പറയുന്നത്. പലപ്പോഴും ഇടവേള ബാബുവിനോട് പലരും ചോദിച്ച ചോദ്യമാണ്, എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്ന്, വിവാഹം എന്നെങ്കിലും ഉണ്ടാവുമോ എന്ന്? ഇപ്പോൾ ആ ചോദ്യത്തിന് മറുപടി പറയുകയാണ് ഇടവേള ബാബു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

താൻ വിവാഹിതനാവാത്തത് അമ്മയുടേയും അച്ഛന്റെയും വലിയ ദുഖമായിരുന്നുവെന്നും വീട്ടിലെത്തുന്ന സുഹൃത്തുക്കളോടൊക്കെ പെട്ടെന്ന് വിവാഹം കഴിക്കാൻ തന്നെ നിർബന്ധിക്കണമെന്ന് പറയുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. താൻ പക്ഷേ അതിന് വഴങ്ങിയല്ലെന്നും അച്ഛനും അമ്മയും പറഞ്ഞതിൽ വിവാഹക്കാര്യം മാത്രമാണ് താൻ അനുസരിക്കതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം കഴിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് തെളിവ് സഹിതം മറുപടി താരം എന്ന് പറഞ്ഞ ഇടവേള ബാബു തന്റെ മൊബൈൽ എടുത്ത് രണ്ട് മണിക്കൂറിനിടയിൽ വന്ന 23 മിസ്ഡ് കോളുകൾ കാണിച്ചു. താരങ്ങളും നിർമാതാക്കളും ഉൾപ്പെടെ ഉള്ളവർ അതിൽ ഉണ്ട്.
ഫോൺ കാണിച്ച് ഇതാണ് തെളിവ് എന്നാണ് അദ്ദേഹം പറഞ്ഞത്.
'ഇതാണ് ആ തെളിവ്, എനിക്ക് കല്യാണം കഴിക്കണം എന്നുണ്ടായിരുന്നു. പലരോടും ഇന്ന സമയത്ത് വിളിക്കാമെന്ന് പറയും. പക്ഷേ നടക്കില്ല. അത് തുടർന്നുകൊണ്ടേ ഇരുന്നാൽ ആരെങ്കിലും തിരിഞ്ഞുനോക്കുമോ? അവർക്ക് സംസാരിക്കാൻ സൗകര്യമുള്ള സമയത്ത് തന്നെ കിട്ടില്ല, പിന്നെ എങ്ങനെ നടക്കാനാണ് ഇടവേള ബാബു പറഞ്ഞു.
ഇപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടെന്നും കല്യാണം കഴിക്കണമെന്നൊന്നുമില്ല, പക്ഷേ എനിക്കൊപ്പം ഒരാൾ ഉണ്ടാവും, എന്റെ തിരക്കുകൾ മനസ്സിലാക്കുന്ന ഒരാൾ, ഒപ്പം നടക്കാൻ ഒരാൾ എന്നാണ് ഇടവേള ബാബു പറഞ്ഞത്.
ഇപ്പോൾ തോന്നുന്നു ഒരു കൂട്ടു വേണമെന്ന്. കല്യാണം കഴിക്കണെമെന്നൊന്നുമല്ല, പക്ഷേ, എനിക്കൊപ്പം ഒരാൾ ഉണ്ടാവും. എന്റെ തിരക്കുകൾ മനസിലാക്കുന്ന, എന്നെ മനസ്സിലാക്കുന്ന ഒരാൾ. ഒപ്പം നടക്കാൻ ഒരാൾ. ആ ആൾ സിനിമയിൽ നിന്നായിരിക്കുമോ എന്ന ചോദ്യത്തിന് പുഞ്ചിരിയായിരുന്നു മറുപടി. അതേ സമയം, ഇടവേള ബാബുവിന്റെ വിവാഹത്തെക്കുറിച്ച് ജഗദീഷും പറയുന്നുണ്ട്. ഫ്ലവേഴ്സ് ഒരു കോടിയിലാണ് ജഗദീഷ് ഇക്കാര്യം പറയുന്നത്.
ഞാൻ ബാബുവിന്റെ അടുത്ത് ചോദിച്ചു, ബാബു ഇനിയൊരു വിവാഹം കഴിച്ചുകൂടെയെന്ന്. അപ്പോൾ ബാബു പറഞ്ഞു ഒരിക്കലും ഉണ്ടാവില്ലെന്ന്. പുള്ളി എന്റെ അടുത്ത് ഒരു കാര്യം പറഞ്ഞു. ചിലപ്പോൾ നാളെയൊരു ലിവിംഗ് ടുഗദർ ഉണ്ടായേക്കാമെന്ന്, എന്നാണ് ജഗദീഷ് പറഞ്ഞത്.












Click it and Unblock the Notifications