Get Updates
Get notified of breaking news, exclusive insights, and must-see stories!

'പറക്കും തളികയുടെ എഡിറ്റിംഗിന് ശേഷം ദിലീപുമായി ഭയങ്കര വഴക്കുണ്ടായി'; ആ സംഭവം പറഞ്ഞ് രഞ്ജന്‍ എബ്രഹാം

മലയാള സിനിമയിലെ പ്രശസ്തനായ എഡിറ്ററാണ് രഞ്ജൻ എബ്രഹാം. നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ എഡിറ്റിംഗ് നിർവ്വഹിച്ചത് രഞ്ജൻ എബ്രഹാം ആണ്. ഇപ്പോൾ അദ്ദേഹം ഇത്രയും വർഷത്തെ തന്റെ അനുഭവങ്ങളും മറക്കാൻ ആവാത്ത സംഭവങ്ങളുമൊക്കെ പങ്കുവെയ്ക്കുകയാണ്. ജിഞ്ചർ മീഡിയയോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.

മലയാളികൾക്ക് ഇപ്പോഴും ഏറെ പ്രിയപ്പെട്ട സിനിമയാണ് പറക്കുംതളിക. ദിലീപ് നായകനായി എത്തിയ ചിത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു ചിത്രം കൂടിയാണ്. ഇപ്പോൾ പറക്കും തളികയുടെ എഡിറ്റംഗിന് ഇടെ ഉണ്ടായ ഒരു സംഭവമാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗിനിടെ അന്ന് അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ജോണി ആന്റണിയുമായും ദിലീപുമായും വഴക്കായി എന്നാണ് അദ്ദേഹം പറഞ്ഞത്.

dileep

' പറക്കും തളികയുടെ എഡിറ്റിംഗിന് ശേഷം ഞാനും ദിലീപുമായി ഭയങ്കരമായി വഴക്ക് ഉണ്ടായതാണ്. അതിനകത്ത് ഒരുപാട് എഡിറ്റ് ചെയ്ത് കളയേണ്ടിവന്നിരുന്നു, ഒരുപാട് സീൻസ്. ഫസ്റ്റ് ഹാഫിൽ നിന്ന് പത്തിരുപത് മിനിട്ടോളം കുറയ്‌ക്കേണ്ടി വന്നു. ജോണി ആന്റണി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി.

ദിലീപും ഞാനുമായിട്ട് ഒരു ദിവസം 9 മണി തൊട്ട് 12 മണി വരെ ഗുസ്തിയായിരുന്നു. പടം 100 ദിവസം ഓടിയ ശേഷം മദ്രാസ്സിൽ വെച്ച് കണ്ടപ്പോഴും അതേക്കുറിച്ച് പറഞ്ഞെന്ന് രഞ്ജൻ പറഞ്ഞു. ഡയറക്ടർ തന്റെ കൂടെ സപ്പോർട്ട് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി ഐ ഡി മൂസയിൽ അത്ഭുതപ്പെടുത്തിയത് സ്റ്റേറ്റ് അവാർഡ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സി ഐ ഡി മൂസയുടെ എഡിറ്റർക്കർക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ പക്ഷേ അതിന് അവാർഡ് കിട്ടി. സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ഇമോഷണൽ സീൻസ് എഡിറ്റ് ചെയ്യാനാണ് ബുദ്ധിമുട്ട് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് രഞ്ജൻ പറഞ്ഞു.

പലരും വിചാരിക്കും ഫൈറ്റ് സീൻസായിരിക്കുമെന്നാണ്. അതിന്റെ ഓർഡർ കിട്ടിയാൽ ബാക്കിയെല്ലാം എളുപ്പത്തിൽ ചെയ്യാമെന്നാണ് പറയുന്നത്. ഹൃദയത്തിൽ ദർശന പ്രണവിനെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ആ സീൻ തന്നെ ഹോണ്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

അതേ സമയം ഷൂട്ട് ചെയ്ത മുഴുവൻ കണ്ടന്റും എഡിറ്റിംഗ് ടേബിളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നാണ് രഞ്ജൻ എബ്രഹാം പറയുന്നത്. കാരണം മൊത്തം കണ്ടുകഴിയുമ്പോൾ അതിനകത്ത് നല്ലൊരു പോർഷൻ ഉണ്ടാകും. നല്ലൊരു പോർഷൻ മിസ്സാകരുത് എന്ന് മാത്രമാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+