Get Updates
Get notified of breaking news, exclusive insights, and must-see stories!

എലിസബത്തിന്റെ വീട്ടില്‍ ചെകുത്താന്‍: ബാല ചെയ്തത് പ്രതീക്ഷിക്കാന്‍ പോലും പറ്റാത്ത കാര്യം; പിടിച്ച് അകത്തിടണം

ഗുരുതരമായ പല വിഷയങ്ങളാണ് നടന്‍ ബാലക്കെതിരെ മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ബാലയില്‍ നിന്നും വലിയ തോതില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ ജീവന്‍ അപകടത്തിലാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സാമൂഹികമാധ്യമങ്ങളില്‍ താന്‍ പങ്കുവെക്കുന്ന വീഡിയോകള്‍ തനിക്ക് പറയാനുള്ള അവസാനമൊഴികളായി സ്വീകരിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയില്‍ എലിസബത്ത് പറഞ്ഞിരിക്കുന്നത്.

ചെകുത്താന്‍ എന്ന യൂട്യൂബർ അജു അലക്സിനെ ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ടും ചില വെളിപ്പെടുത്തലുകള്‍ എലിസബത്ത് ഉദയന്‍ നടത്തുന്നുണ്ട്. അന്ന് അജുവിന്റെ പരാതിയില്‍ പൊലീസ് ബാലയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തോക്കുമായി അജുവിന്റെ ഫ്ലാറ്റിലേക്ക് പോയി എന്ന് പറയുന്നത് തെറ്റായ കാര്യമാണെന്ന് ബാലയും അവകാശപ്പെട്ടു. എന്നാല്‍ ബാല ചെകുത്താന്റെ വീട്ടില്‍ തോക്കുമായി തന്നെയാണ് പോയതെന്നാണ് എലിസബത്ത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

bala-elizabeth-chekuthan

'ഒരാളുടെ വീട്ടിൽ തോക്കെടുത്ത് പോയി ഭീഷണിപ്പെടുത്തിയിട്ടും കേസില്ലാത്ത സ്ഥലമാണിത്. അതിൽ‌ ഞാൻ പ്രതിയാണെന്നോ സാക്ഷിയാണെന്നോ പറയാം. കാരണം ആ വണ്ടിയിൽ ഞാനുണ്ടായിരുന്നു. ഐസ്ക്രീം കഴിക്കാൻ പോയ എന്നെ കേസിൽ പ്രതിയാക്കാൻ ശ്രമിച്ചത് ശരിയായില്ല. ഭാര്യയുടെ ധർമ്മം നീ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് എന്നെയും ആ സംഭവം നടന്ന ഫ്ലാറ്റിലേക്ക് കയറ്റാൻ പോയതാ. പക്ഷെ ഞാൻ കയറിയില്ല.' എന്നായിരുന്നു എലിസബത്തിന്റെ വെളിപ്പെടുത്തല്‍.

ഈ വെളുപ്പെടുത്തലിന് പിന്നാലെ എലിസബത്തിനെ അജു അലക്സ് അവരുടെ വീട്ടിലേക്ക് നേരില്‍ പോയി സന്ദർശിച്ചിരിക്കുകയാണ്. സന്ദർശനത്തിനെ വീഡിയോ എലിസബത്തും അജുവും പങ്കുവെച്ചിട്ടുണ്ട്. അന്നത്തെ ഭീഷണി വിഷയത്തില്‍ താനും ആ സംഭവത്തില്‍ ഉള്‍പ്പെട്ടുപോയതിനാല്‍ സോറി പറയുന്നുവെന്നും ബാല പറഞ്ഞു. എലിസബത്ത് ആവശ്യപ്പെട്ട പ്രകാരം അന്ന് ഫ്ലാറ്റില്‍ ഉണ്ടായിരുന്ന അജുവിന്റെ സുഹൃത്തിനേയും വിളിക്കുന്നുണ്ട്.

ഇത്തരം വിഷയങ്ങളില്‍ നിയമപരമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് അജു എലിസബത്തിനോട് വ്യക്തമാക്കി. പൊലീസിനും മുഖ്യമന്ത്രിക്കും കോടതിയും പരാതി കൊടുക്കണം. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ മാത്രം പറഞ്ഞതുകൊണ്ട് ഒരു കാര്യവും ഇല്ല. പിന്നെ എലിസബത്തിന് ഈ വിഷയം സ്വന്തം പ്രൊഫൈലില്‍ ഇടാം. എന്നാല്‍ വേറെ ആരെങ്കിലും അത് ഇട്ടാല്‍ പണിയാകുമെന്നും അജു പറയുന്നു.

എലിസബത്തിനെ കണ്ട് ഇറങ്ങിയതിന് ശേഷമുള്ള വീഡിയോയാണ് അജു അലക്സ് പങ്കുവെച്ചിരിക്കുന്നത്. എലിസബത്ത് പറഞ്ഞ പല കാര്യങ്ങളും നമുക്ക് വീഡിയോയിലൂടെ പുറത്ത് പറയാന്‍ സാധിക്കുന്നത് അല്ല. വളരെ സീരയസ് ആയിട്ടുള്ള പ്രശ്നങ്ങളാണ്. കേസ് കൊടുക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. അവർ അതിന് പറ്റുന്ന ഒരു അവസ്ഥയില്‍ അല്ല. വളരെ പേടിച്ചിട്ട് ഇരിക്കുകയാണെന്നും അദ്ദേഹം പറയുന്നത്.

എലിസബത്ത് മുഖ്യമന്ത്രിക്ക് പരാതി കൊടുക്കേണ്ടി വരും. ഹണി റോസിനൊക്കെ കിട്ടിയത് പോലത്തെ ഒരു പരിഗണന, അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ നിയമസഹമായം ഇവർക്ക് ലഭിക്കണം. ഹണി റോസ് വിഷയം പോലെയൊന്നും അല്ല ഇത്. അതിനേക്കാള്‍ കൂടിയ പരിപാടിയാണ്. ഈ പറയുന്നത് പോലെ ഒന്നും അല്ല. അത്രയും ക്രൂരനായ വ്യക്തിയാണ് ബാല. ഇങ്ങനെ പുറത്ത് ഇറങ്ങി നടക്കാനുള്ള അർഹത പോലും അവനില്ല. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോയി ഇടണം.

ഹണി റോസ് വിഷയത്തില്‍ പൊലീസിന് ഇടപെടാന്‍ സാധിച്ചത് പരാതി കൊടുത്തത് കൊണ്ടാണ്. ഈ വിഷയത്തിലും പരാതി കൊടുക്കുകയാണ് വേണ്ടത്. പരാതി കൊടുത്താല്‍ പെട്ടെന്ന് തന്നെ തീരുമാനമാകും. അത്രയും വലിയ പ്രശ്നമാണ്. അത് വീഡിയോയിലൂടെയൊന്നും പറയാന്‍ സാധിക്കില്ല. പൊലീസില്‍ പരാതി പറയുന്നതിനൊക്കെ എലിസബത്തിന് നല്ല പേടിയുണ്ടെന്നാണ് തോന്നുന്നതെന്നും ചെകുത്താന്‍ ചോദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+