'ബാല കരൾ കിട്ടാൻ വേണ്ടി എലിസബത്തിനെ വിവാഹം കഴിച്ചതോ'; ഞെട്ടിച്ച് എലിസബത്തിന്റെ മറുപടി
കൊച്ചി: മുൻ ഭർത്താവ് നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡോ എലിസബത്ത് ഉദയൻ ഉന്നയിച്ചത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു..
തുറന്നുപറച്ചിലിൽ എലിസബത്തിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പല ചോദ്യങ്ങളും ബാലയെ കുറിച്ച് ആരാധകർ എലിസബത്തിനോട് ചോദിക്കുന്നുമുണ്ട്. മുൻപൊക്കെ ഇത്തരം കമന്റുകളോട് എലിസബത്ത് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കൃത്യമായ മറുപടികൾ എലിസബത്ത് നൽകുന്നുണ്ട്. അത്തരത്തിലൊരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കരൾ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ് ബാല. വിവാഹത്തിന് മുൻപ് ബാല എലിസബത്തിന്റെ രക്തഗ്രൂപ്പ് ചോദിച്ചിരുന്നോവെന്നാണ് ഒരാൾക്ക് അറിയേണ്ടിയിരുന്നത്. ഒരേ രക്തഗ്രൂപ്പിലെ കരൾ കിട്ടാൻ വേണ്ടി എലിസബത്തിന വിവാഹം കഴിച്ചതാകാമെന്നും എലിസബത്ത് തനിക്ക് കരൾ തരാൻ തയ്യാറായില്ലെന്ന് ബാല പരാതി പറഞ്ഞിരുന്നല്ലോയെന്നും അവർ കമന്റിൽ പറയുന്നുണ്ട്. ഉള്ള കരളും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് നന്നായി, ഇല്ലെങ്കിൽ ആ പാണ്ടി അതും കൊണ്ട് പോയേനെ എന്നും കമന്റിൽ പറയുന്നു.
ബാല തന്നോട് രക്തഗ്രൂപ്പ് എന്താണെന്ന് ചോദിച്ചിരുന്നുവെന്നാണ് എലിസബത്ത് ഈ കമന്റിന് നൽകിയ മറുപടി. തങ്ങളുടേത് സെയിം ബ്ലഡ് ഗ്രൂപ്പ് ആണെന്നും എലിസത്ത് വെളിപ്പെടുത്തി. വലിയ ഞെട്ടലാണ് പലരും കമന്റിൽ പ്രകടിപ്പിച്ചത്. ഡോക്ടർ ആയതുകൊണ്ട് മെഡിക്കൽ എത്തിക്സിന്റെ പേരിൽ കരൾ കൊടുക്കും എന്ന് കരുതിക്കാണും, ചുളുവിൽ അടിച്ചുമാറ്റാൻ നിന്നതാ, പാളി പോയി എന്നാണ് എലിസബത്തിന്റെ മറുപടിക്ക് താഴെ ഈ കമന്റ് ഇട്ടയാൾ കുറിച്ചത്. ദൈവത്തിനോട് നന്ദിയുണ്ട്. തമിഴ്നാട്ടിൽ ആയിരുന്നപ്പോൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടില്ലല്ലോയെന്ന് സമാധാനിക്കാം, ശരിക്കും നിങ്ങൾ ആ കഴുകന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ടതാണ് ദൈവം രക്ഷിക്കട്ടെ എന്നാണ് മറ്റൊരു കമന്റ്. വളരെ അപകടകാരിയും കുശാഗ്രബുദ്ധിക്കാരനുമാണ് അയാൾ എന്നും കമന്റിൽ പറയുന്നു..
അതേസമയം ഇപ്പോഴെങ്കിലും ബാലയ്ക്കെതിരെ പ്രതികരിക്കാൻ എലിസബത്ത് തയ്യാറായതിനെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളും ഉണ്ട്. 'എത്രത്തോളം എഫേർട്ട് എടുത്തിട്ടാണ് ഇങ്ങനെ തുറന്നു പറയാനുള്ള കരുത്ത് താങ്കൾ ആർജ്ജിച്ചതെന്ന് എനിക്ക് ഊഹിക്കാൻ പോലുമാവുന്നില്ല. താങ്കൾ അനുഭവിച്ച ട്രോമ ആലോചിക്കുമ്പോൾ തന്നെ പേടിയാവുന്നു. ഇത്രയും കയ്പേറിയ അനുഭവങ്ങളിൽ നിന്നും തളർന്നിട്ടും തകർന്നിട്ടും തോറ്റു കൊടുക്കാതെ, തനിക്കു സംഭവിച്ചതെന്താണെന്ന് ലോകത്തോട് വിളിച്ചു പറയാൻ താങ്കൾ കാണിക്കുന്ന ധൈര്യത്തിന് സല്യൂട്ട്! തീർച്ചയായും കേസ് കൊടുക്കണം. അയാൾ കർമഫലം അനുഭവിക്കുന്നത് നമ്മളെല്ലാവരും കാണും. തീർച്ച', ഒരാൾ കമന്റിൽ പറഞ്ഞു.
'ഇവിടെ വന്ന് കേസ് കൊടുക്കാൻ പറയുന്നവരോട് ആണ് കേസ് കൊടുത്തിട്ട് നീതി കിട്ടിയ എത്ര പേരാണ് ഈ നാട്ടിലുള്ളത്.? അയാളെ വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയാണ് എലിസബത്ത് എന്ന് ഈ ഒരു വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ കേസ് കൊടുത്തിട്ട് യാതൊരു കാര്യവുമില്ല എന്ന് അവർക്കുറപ്പുള്ളതുകൊണ്ടാണ് അവർ സോഷ്യൽ മീഡിയയിൽ വന്ന് സംസാരിക്കുന്നത് ഇന്ന് സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള വാൾ ആണെന്നും അതിലൂടെ പ്രതികരിക്കുകയാണെങ്കിൽ കുറച്ചെങ്കിലും നീതി ലഭിക്കുമെന്നുമുള്ള അവരുടെ വിശ്വാസമാണ് ഇവിടെ സ്ക്രീൻഷോട്ടുകൾ ആയി പങ്കുവയ്ക്കുന്നത് തളർത്താതെ സപ്പോർട്ട് ചെയ്യുക ഒരു സ്ത്രീ അനുഭവിക്കാവുന്നതിന്റെ മാക്സിമം അനുഭവിച്ചു നിൽക്കുകയാണ് അവർ', മറ്റൊരു കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications