Get Updates
Get notified of breaking news, exclusive insights, and must-see stories!

'അയാളുടെ മുൻ ഭാര്യ വിവാഹിതയായ രാത്രി അയാൾ ഉറങ്ങിയില്ല,എന്നേയും ഉറക്കിയില്ല; നടന്നത് പറഞ്ഞ് എലിസബത്ത്

ബാലയ്ക്കെതിരെ സംസാരിച്ച് തുടങ്ങിയതോടെ തനിക്ക് ഭീഷണികൾ വരാൻ തുടങ്ങിയെന്ന് മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ. കമന്റുകളുടെ പാറ്റേണുകളിൽ നിന്ന് ഇത് വ്യക്തമാകുന്നുണ്ടെന്നും മുൻപ് പലരേയും അയാൾ ഭീഷണിപ്പെടുത്തിയത് ഇതേരീതിയിൽ തന്നെയാണെന്നും എലിസബത്ത് വെളിപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം.

എലിസബത്തിന്റെ വാക്കുകളിലേക്ക് -'ഭീഷണി തുടങ്ങിയിട്ടുണ്ടെന്നാണ് ഈ കമന്റ് കാണുമ്പോൾ മനസിലാകുന്നത്. പുള്ളി ഒരു 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്താൽ മാപ്പും കൊണ്ട് ചാനലുകൾ കയറി ഇറങ്ങേണ്ടി വരും, ഓരോരുത്തർ ഇളക്കിവിടുമ്പോൾ ഇങ്ങനെ തൊണ്ട തൊടാതെ വിഴുങ്ങാൻ നിൽക്കരുത് എന്നാണ് കമന്റിൽ പറയുന്നത്. 10 കോടി എനിക്ക് കൊടുക്കാനില്ല, അങ്ങനെ മാനനഷ്ടക്കേസ് വന്നാൽ ജയിലിൽ പോയി കിടക്കുന്നതിന് എനിക്ക് പ്രശ്നമില്ല, നാണക്കേടുമില്ല, കാരണം അതിലും നന്നായി നാണംകെടുകയും പീഡിപ്പിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്.

balan2-

സാധാരണ ഭീഷണിക്കമന്റുകൾ വരുമ്പോൾ ഞാൻ ഡിലീറ്റ് ചെയ്യാറുണ്ട്. ഇത്തവണ കസ്തൂരിയെ വെച്ചാണ് എനിക്കെതിരെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയത്. ഈ പാറ്റേണൊക്കെ ഞാൻ കണ്ടതാണ്. പലർക്കെതിരേയും മുൻപ് ഇത് പ്രയോഗിച്ചിട്ടുണ്ട്. ആളുടെ എക്സ് വിവാഹം കഴിച്ചപ്പോൾ അന്ന് രാത്രി മൊത്തം ഉറങ്ങിയില്ല. എന്നേയും ഉറക്കിയില്ല. അവസാനം അതിനെ കുറിച്ച് ചെയ്ത വീഡിയോയിലും എന്നെ പിടിച്ചിരുത്തി. ഇരുന്നില്ലെങ്കിൽ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടേനെ. ആദ്യ ഭാര്യ ചതിച്ചിട്ടും കൂടെ നിൽക്കാത്തവളെ വേണ്ട, എനിക്ക് മറ്റ് 100 പെണ്ണുങ്ങൾ ഉണ്ടെന്ന് പറഞ്ഞേനെ.

ആളുമായി ഞാനാണ് ഇഷ്ടത്തിലായി. വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. അവർ ഈ ബന്ധത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. അവരുടെ പ്രായത്തിനെക്കാൾ വലിയ ക്ഷീണം നേരിട്ടു. കുറെ ഞാൻ സഹിച്ചു, മിണ്ടാതെ ഇരുന്നു. എന്തെങ്കിലും കാണിച്ച് പോയിക്കോട്ടെ വിചാരിച്ചു. എന്നാൽ എനിക്കെതിരെ തുടർന്നും ആരോപണങ്ങൾ ഉയർന്ന സാചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നത്. ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചിലർക്കൊക്കെ മനസിലാകും.

കരൾ കൊടുക്കാൻ ഇത്രയും പണം കൊടുത്ത് ഒരാളെ കൊണ്ടുവരേണ്ട കാര്യം എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല. കരൾ കൊടുക്കാൻ പലരും തയ്യാറായിരുന്നു. ഞാനും തയ്യാറായിരുന്നു. അതിന്റെ തെളിവുണ്ട്. എന്നാൽ എന്റെ കരൾ മാച്ചോയിരുന്നോയെന്ന് പരിശോധിച്ചില്ല. പ്രേമിക്കുന്ന സമയത്ത് എന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് ചോദിച്ചിരുന്നു. എന്നെ പ്രേമിക്കുന്ന സമയത്ത് ആ വീട്ടിലൊരു പെണ്ണുണ്ടായിരുന്നു.എന്നോട് പറഞ്ഞത് വേലക്കാരിയായിരുന്നുവെന്നാണ്. ആ കുട്ടിയോടും ബ്ലഡ് ഗ്രൂപ്പ് ചോദിച്ചിരുന്നു. അവർ സെയിം ഗ്രൂപ്പാണെന്നാണ് പറഞ്ഞത്. ട്രാൻസ്പ്ലാന്റ് സമയത്ത് ഇവർ വന്ന് കരഞ്ഞിട്ട് പറഞ്ഞിരുന്നു ചേട്ടന്റെ ഇഷ്ടം കിട്ടാൻ വേണ്ടിയാണ് അല്ലാതെ എന്റെ രക്തഗ്രൂപ്പ് എ പോസിറ്റീവ് അല്ല, ഒ പോസിറ്റീവ് ആണെന്ന്.അവരുടെ പേര് വെളിപ്പെടുത്താൻ ഇപ്പോൾ ഞാൻ തയ്യാറല്ല.

കരൾ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച കഴിയും മുൻപ് തന്നെ വൈനൊക്കെ അയാൾ വീണ്ടും കഴിച്ച് തുടങ്ങി. അയാളുടെ വീട്ടുകാരോട് ഞാൻ ഇതൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഞാൻ മരുന്ന് മാറ്റി കൊടുത്ത് കൊല്ലാൻ നോക്കിയെന്നൊക്കെയാണ് പറഞ്ഞത്. ഡോണറിനേയും ഇയാളേയുമൊക്കെ പരിചരിക്കാനുള്ള പണിക്കാരിമാത്രമായിട്ടാണ് ഇയാളുടെ വീട്ടുകാർ എന്നെ കണ്ടത് എന്നാണ് ഞാൻ മനസിലാക്കിയത്. കാരണം ഇതൊക്കെ കഴിഞ്ഞിട്ട് അവരുടെ വീട്ടുകാർ പറഞ്ഞത് ഞാൻ പറഞ്ഞത് അവൻ കേൾക്കുന്നില്ല മോളേ, നീ പോയിക്കോ എന്നാണ്, അതുകഴിഞ്ഞ് അവർ എന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തു', എലിസബത്ത് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+