Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചില കാര്യങ്ങളിൽ വിഷമങ്ങൾ ഉണ്ട്, എന്നും കരഞ്ഞോണ്ടിരിക്കണം എന്നാണോ?'; തുറന്നുപറച്ചിലുമായി എലിസബത്ത്

ബാലയുമായി വേർപിരിഞ്ഞതിന് പിന്നാലെയാണ് എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തുടങ്ങിയത്. തന്റെ ജീവിതത്തിലെ കുഞ്ഞ് സന്തോഷങ്ങളെല്ലാം എലിസബത്ത് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. നിലവിൽ അഹമ്മദാബാദിൽ ഒരു ആശുപത്രിയിൽ ജോലി ചെയ്യുകയാണ് എലിസബത്ത്. അവിടെ നിന്നുള്ള വിശേഷങ്ങളും താരം പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം ലീവ് കിട്ടി എലിസബത്ത് നാട്ടിലേക്ക് വന്നിരുന്നു. ഇതും ചാനലിലൂടെ എലിസബത്ത് പങ്കിട്ടിരുന്നു.

എലിസബത്ത് വീഡിയോകളിൽ എല്ലാം വളരെ സന്തോഷവതിയായാണ് കാണപ്പെടാറുള്ളത്. എന്നാൽ എലിസബത്ത് വിവാഹമോചനത്തിന്റെ ഷോക്കിൽ നിന്നും മോചിതയായിട്ടില്ലെന്നും സന്തോഷം അഭിനയിക്കുകയാണെന്നുമൊക്കെയാണ് പലപ്പോഴും അവരുടെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് എലിസബത്ത്. നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് മടങ്ങിപ്പോകുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് എലിസബത്തിന്റെ പ്രതികരണം.

eli2

'ഞങ്ങൾ ഇപ്പോൾ വീണ്ടും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയിരിക്കുന്നു, അഹമ്മദാബാദിലേക്ക് തിരിച്ചുപോകുകയാണ് ലീവ് കഴിഞ്ഞു. സംസാരിക്കുമ്പോഴുള്ള ആ.... ഈ എന്നതൊക്കെ വീഡിയോയിൽ കൂടുതൽ ആണെന്നറിയാം. എന്റെ സാധാരണ സംസാരത്തിലും അതുണ്ട്. കുറേ ആൾക്കാരായി പറയുന്നു, ഞാൻ മാറ്റാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ മാറ്റാൻ പറ്റുന്നില്ല.
സംസാരിക്കുന്നതിനിടയിൽ പലതും ആലോചിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു കൂടുതൽ ഡിസ്റ്റർബൻസ് വരുന്നത്.

നാട്ടിലേക്ക് വരുന്നതൊക്കെ എനിക്ക് സന്തോഷം ഉള്ളത് കൊണ്ടാണ് പറഞ്ഞത്. ആള്‍ക്കാര്‍ പറയുന്നത് ഞാൻ വിഷമിച്ചിട്ടാണ് ഇരിക്കുന്നത്, സന്തോഷം അഭിനയിക്കുകയാണെന്നൊക്കെയാണ്. എന്താ ഞാൻ എല്ലാസമയത്തും വീഡിയോയിൽ വന്നിട്ട് കരഞ്ഞിട്ട് ഇരിക്കണോ? എനിക്ക് ചില കാര്യങ്ങളില്‍ വിഷമമുണ്ട്. ചില കാര്യങ്ങളില്‍ സന്തോഷമുണ്ട്. വിഷമമുള്ള കാര്യങ്ങള്‍ എനിക്ക് ആരുമായി പങ്കുവെക്കാന്‍ ഇഷ്ടമല്ല. പക്ഷെ എനിക്ക് സന്തോഷമുള്ള കാര്യങ്ങൾ അതിപ്പോൾ ചെറിയ കാര്യങ്ങൾ ആണെങ്കിലും മറ്റുള്ളവരുമായി പങ്കുവെക്കാൻ ഇഷ്ടമാണ്.

എനിക്ക് ഈ യൂട്യൂബ് ചാനലും ഫെയ്‌സ്ബുക്ക് ചാനലുമൊക്കെ വലിയ രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്ന് തോന്നിയിട്ടില്ല. പക്ഷെ എനിക്ക് ഇത് ഇഷ്ടാണ്. ഇത്തരത്തിൽ വീഡിയോ ഇടുന്നത് സന്തോഷമാണ്.നെഗറ്റീവ് കമന്റിടുന്നവർ ഇടട്ടെ, അവർക്കും അതിടുമ്പോൾ സന്തോഷം കിട്ടുന്നെങ്കിൽ ഇടട്ടെ.

ഡ്യൂട്ടിയിൽ തിരക്കായതിനാൽ കമന്റും പല വാർത്തകളും കാണുന്നില്ല. അതുകൊണ്ട് വലിയ വിഷമം ആവുന്നില്ല. ലീവ് കിട്ടയപ്പോൾ കമന്റ്സും വാർത്തകളുമൊക്കെ കണ്ടു. ഞാൻ ഇട്ട വീഡിയോയ്ക്ക് വന്ന വാർത്തകൾ കണ്ടപ്പോൾ ഞെട്ടിപ്പോയി. ദൈവമേ ഇങ്ങനെയൊക്കെ വന്നോയെന്ന് തോന്നി. ഞാൻ മൂന്ന് ദിവസം നാട്ടിലേക്ക് വന്നതിനെ കുറിച്ചും കുറെ വാർത്തകൾ കണ്ടു

ഞാൻ എനിക്ക് പറയാനുള്ള കാര്യങ്ങൾ എന്റെ ചാനലിലൂടെയെ പറയൂ. മറ്റ് യുട്യൂബ് ചാനലിൽ വാർത്തകൾ വരുമ്പോൾ എന്റെ ചാനൽ കണ്ട് ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടോയെന്ന് നോക്കണം. എന്നെ ഇങ്ങനെ തെറി കേൾപ്പിക്കുമ്പോൾ ചില യുട്യൂബ് ചാനലുകൾക്ക് സന്തോഷം കിട്ടുന്നുണ്ടല്ലോയെന്ന് കാണുമ്പോൾ വിഷമം. ഇനി നിങ്ങൾക്ക് അതിൽ സന്തോഷം കിട്ടുന്നെങ്കിൽ ആവട്ടെ. സന്തോഷമാണല്ലോ പ്രധാനം', എലിസബത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+