ഫോണ്‍ റെക്കോർഡ് ചെയ്തു, പ്രചരിപ്പിച്ചു; പിന്നില്‍ നിന്നും കുത്തി: അഭിരാമിക്കെതിരെ എലിസബത്ത് ഉദയന്‍
അമൃത സുരേഷിനും അഭിരാമി സുരേഷിനും പരോക്ഷ വിമർശനവുമായി എലിസബത്ത് ഉദയന്‍. ബാലയുമായുള്ള വിഷയത്തില്‍ എലിസബത്തിനെ തങ്ങള്‍ പിന്തുണയ്ക്കുന്നതായി അഭിരാമി സുരേഷ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തങ്ങള്‍ എലിസബത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ചില വ്യക്തികളുടെ ഇടപെടല്‍ മൂലം അത് നടന്നില്ലെന്നും അഭിരാമി പറഞ്ഞു. ഇതിന് പിന്നാലെയാണ് സെലിബ്രിറ്റി സ്റ്റാറ്റസിന്റെ സപ്പോർട്ട് വേണ്ടെന്ന് വ്യക്തമാക്കി എലിസബത്ത് രംഗത്ത് വന്നിരിക്കുന്നത്. അമൃതയുടേയോ അഭിരാമിയുടേയോ പേര് പറയാതെയാണ് എലിസബത്തിന്റെ പ്രതികരണം.
'ചിലർ പറയുന്നത് കേട്ടു,14 വർഷം ഞങ്ങൾ അനുഭവിച്ച സംഭവങ്ങളാണ്, അവർക്ക് വെറും രണ്ട് വർഷമേ അനുഭവിക്കേണ്ടി വന്നിട്ടുള്ളുവെന്ന്. എന്നാൽ ആ രണ്ട് വർഷത്തിനുള്ളിൽ തന്നെയവർക്ക് ഇത്രയും പിന്തുണ ലഭിച്ചിരിക്കുകയാണ്. 14 വർഷം ഞങ്ങൾ അതെല്ലാം സഹിച്ചപ്പോൾ, ആരും പിന്തുണച്ചില്ല. എനിക്ക് വ്യക്തിപരമായി പിന്തുണ വേണമോ വേണ്ടയോ എന്നതല്ല പ്രശ്നം. ഞാൻ നേരിട്ട അനുഭവങ്ങൾ മറ്റുള്ളവർ അറിയണം, അതുവഴി വേറെ ആരും ഇതുപോലുള്ള പ്രശ്നങ്ങളിൽപ്പെടരുത്. ഞാൻ ആദ്യംതന്നെ നിയമനടപടികളിലേക്ക് പോയിരുന്നെങ്കിൽ, ഇന്നിതൊന്നും പറയാൻ കഴിയുമായിരുന്നില്ല' എലിസബത്ത് പറയുന്നു.

സംശയമുള്ള ആരും എന്നെ പിന്തുണയ്ക്കേണ്ട. ഞാൻ എന്റെ വഴിയിലൂടെ മുന്നോട്ടുപോകും. എന്ത് ചെയ്യണമെന്ന് എനിക്ക് വ്യക്തമായി അറിയാം. കുറച്ച് ഡിപ്രഷൻ ഉണ്ട്, അതിനായി മരുന്നു കഴിക്കാറുണ്ട്. ഇടയ്ക്കിടെ ഡൌണ്‍ ആയിട്ടുണ്ട്, അതിന്റേതായ വിഷമങ്ങളുണ്ട്. പക്ഷേ, അതിന് പുറത്ത് ഞാൻ ശരിയായ വഴിയിലാണ്. വേറെ വലിയ പ്രശ്നങ്ങളൊന്നുമില്ല.
എന്റെ കരിയറിനേയും കുടുംബത്തേയും ഭാവിയേയും നാണംകെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. മിണ്ടാതിരുന്നാല്‍ ഇത്രയൊക്കെ നടക്കാതെ പോവും. ഇപ്പോഴോ, എന്റെ ജീവിതത്തെയും കുടുംബത്തെയും നേരിട്ടുള്ള ഭീഷണികളാണ് ഉണ്ടായിരിക്കുന്നത്. എന്നിട്ടും ഞാൻ തുറന്നുപറയുന്നത്, വേറെ ആരും ഇതുപോലെയുള്ള കാര്യങ്ങള്‍ സഹിക്കേണ്ടി വരരുത് എന്നുള്ളതിനാലാണ്.ഇത്രകാലവും ആരോടും ഒന്നും മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ എന്നെ കുറ്റം പറയാന്‍ വന്നിരിക്കുന്നു. എന്നിട്ട് താരതമ്യപ്പെടുത്തുന്നു. ന്യായവും നീതിയും പറത്തുവരുമ്പോള്‍, ഒരു ഇരയ്ക്ക് മറ്റൊരു ഇരയെ കാണുമ്പോള്‍ സന്തോഷമാണ് വരേണ്ടത്.
നവംബറില്‍ കുറച്ച് ആളുകള്‍ എന്നെ വിളിച്ചു. ഇതിനെതിരെ കേസു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ ഡിപ്രഷനില്‍ ഇരിക്കുന്ന സമയമാണ്. ഐസിയുവില്‍ കിടക്കുമ്പോഴും തുടർച്ചയായി ഫോണ്‍ചെയ്യുകയായിരുന്നു.കൂടെ നില്ക്കാന് ഒരാള്‍ പോലുമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇവര്‍ വിളിയോട് വിളി. കേസ് കൊടുക്കൂ എന്ന് പറഞ്ഞു. എനിക്ക് പേടിയാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഈ സമ്മര്ദംകൂടെ എനിക്ക് താങ്ങാന്‍ വയ്യെന്ന് പറഞ്ഞു. അവരുടെ കരച്ചില് കണ്ട് ഞാന്‍ എന്റെ ജീവിത്തില്‍ അനുഭവിച്ച കാര്യങ്ങള്‍ ഞാന്‍ അവരോട് പങ്കുവെച്ചിരുന്നു. ഇതൊന്നും റെക്കോര്‍ഡ് ചെയ്യരുത്, ആരുമായും ഷെയര്‍ ചെയ്യാന്‍ ഇഷ്ടമില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് പേടിയായിരുന്നുവെന്നും എലിസബത്ത് പറയുന്നു.
പലകാര്യങ്ങളും പറയാന്‍ പേടിയായിരുന്നു, ആളുകള്‍ അറിയുന്നതില്‍ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ, ഞാന്‍ കേസ് കൊടുക്കില്ല എന്ന് അറിഞ്ഞ അവര്‍ മീഡിയ വഴി എല്ലാം പറഞ്ഞു. ഓഡിയോ റെക്കോര്‍ഡ് മെസഞ്ചര്‍ വഴി അയച്ചുകൊടുക്കാമെന്നും അവര്‍ പറഞ്ഞു. ഇവരെയൊക്കെയാണോ ഞാന്‍ വിശ്വസിക്കേണ്ടത്?
വയ്യാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പിന്നില്‍നിന്ന് കുത്തിയവരെയാണോ ഞാന്‍ വിശ്വസിക്കേണ്ടത്? ഫോണ്‍ റെക്കോര്‍ഡ് ചെയ്യരുത് എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ പ്രമുഖ നടനൊന്നുമല്ല, ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ നല്ല ആളുകളാണെന്നായിരുന്നു മറുപടി. എന്നിട്ടാണ് ഞാന്‍ കേസുകൊടുക്കില്ല എന്ന് അറിഞ്ഞിട്ട് പിറ്റേന്ന് ഞാന്‍ അനുഭവിച്ച കാര്യങ്ങളൊക്കെ മാധ്യമങ്ങളിലൂടെ വൃത്തികെട്ട രീതിയില്‍ പറഞ്ഞതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഇതില്‍ ഞാന്‍ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്? എനിക്ക് ഇവര്‍ രണ്ടുപേരും തമ്മില്‍ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. കേട്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല. എനിക്ക് ഒരു സ്വാധീനവുമില്ല. ഞാന്‍ ഒറ്റയ്ക്കാണ് പോരാടുന്നത്. അതിന് സപ്പോര്‍ട്ട് ചെയ്ത് കുറേ നാട്ടുകാരുണ്ട്. ആത്മാര്‍ഥമായി കരുതല്‍ കാണിക്കുന്ന കുറേ ആളുകളുണ്ട്. എനിക്ക് ഇത്രയും ആളുകള്‍ മതി. എനിക്ക് കാശിന്റേയോ സെലിബ്രിറ്റി സ്റ്റാറ്റസിന്റേയോ പിന്തുണയൊന്നും വേണ്ട. സപ്പോര്‍ട്ട് ചെയ്യേണ്ടവരായിരുന്നെങ്കില് എപ്പോഴേ ചെയ്യേണ്ടതായിരുന്നു.
സഹായിക്കാന്‍ പോയി, സഹായം സ്വീകരിച്ചില്ല എന്ന് പറയുന്നു. പിന്നില്‍നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നേ? അതൊക്കെ ഏറ്റുപിടിച്ച് കുറേ ആളുകള്‍ എന്നോട് ചോദിക്കുന്നു, എന്താണ് അവരുടെ കൂടെപ്പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചുകഴിഞ്ഞാല്‍ ഇവര്‍തന്നെ പിന്നില്‍നിന്ന് കുത്തുമെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും എലിസബത്ത് ഏറ്റവും പുതിയ വീഡിയോയിലൂടെ ചോദിക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications