മൂക്കില്‍ ട്യൂബിട്ട് എലിസബത്തിന്റെ വീഡിയോ; 'സഹിക്കാന്‍ പറ്റുന്നില്ല; മരിച്ചാല്‍ ഉത്തരവാദി അയാള്‍'
മൂക്കില്‍ ട്യൂബ് ഒക്കെയിട്ട് ആശുപത്രിയില്‍ കഴിയുന്ന വീഡിയോ പങ്കുവെച്ച് എലിസബത്ത് ഉദയന്‍. മുന്‍ പങ്കാളി ബാലയുമായി വേര്‍പിരിഞ്ഞതിനു ശേഷം കടുത്ത പ്രതിസന്ധികളിലൂടെയാണ് എലിസബത്ത് കടന്നുപോകുന്നത്. ബാലയില്‍ നിന്ന് താന്‍ നേരിട്ട ക്രൂരതകള്‍ നിരവധി വീഡിയോകളിലൂടെ എണ്ണിയെണ്ണി വെളിപ്പെടുത്തി എലിസബത്ത് രംഗത്ത് വന്നിരുന്നു. പിന്നാലെ തനിക്ക് നിരന്തരം വധഭീഷണി ഉയരുന്നുവെന്നും മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് എലിസബത്ത് ആരോപിച്ചിരുന്നു.
ഇപ്പോഴിതാ, മൂക്കില്‍ ട്യൂബിട്ട് ആശുപത്രിയില്‍ കഴിയുന്ന വീഡിയോയാണ് എലിസബത്ത് അവസാനമായി പങ്കുവെച്ചിരിക്കുന്നത്. എന്തു പറ്റിയെന്ന് നിരവധി പേര്‍ കമന്റിലൂടെ ചോദിക്കുന്നുണ്ടെങ്കിലും കൃത്യമായ മറുപടി എലിസബത്ത് നല്‍കുന്നില്ല. എലിസബത്ത് കടന്നു പോകുന്നത് തീര്‍ത്തും മോശമായ സാഹചര്യത്തിലൂടെയാണെന്ന് വീഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്.

ഇങ്ങനെയൊരു അവസ്ഥയില്‍ വീഡിയോ ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാന്‍ പറ്റുന്നില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി അയാള്‍ മാത്രമായിരിക്കും എന്ന് ബാലയുടെ പേരെടുത്ത് പറയാതെ എലിസബത്ത് വ്യക്തമാക്കുന്നുണ്ട്. തനിക്ക് പല കാര്യങ്ങളും സഹിക്കാന്‍ പറ്റുന്നില്ലെന്നും അവരുടെ കൗണ്ടര്‍ കേസുകള്‍ താങ്ങാന്‍ കഴിയുന്നില്ലെന്നും എലിസബത്ത് പറയുന്നു. മുഖ്യമന്ത്രിക്കും പോലീസിനും പരാതി കൊടുത്തിട്ടുണ്ട്. അതിന്റെ റിസള്‍ട്ട് അറിയില്ല.
പരാതി കൊടുത്ത് അത് ഡിവൈഎസ്പി ഓഫീസില്‍ എത്തിയെങ്കിലും പിന്നീട് അതിന്റെ റിസള്‍ട്ട് അറിയില്ല. കോടതിയില്‍ കേസ് നടക്കുന്നുണ്ട്. കേസ് വിളിക്കുമ്പോള്‍ പല തവണ അയാള്‍ ഹാജരായില്ല. അവസാനം പ്രസന്റ് ആയത് വക്കീല്‍ മാത്രമാണ്. അത് കൗണ്ടര്‍ കേസ് കൊടുക്കാനാണ്. അതില്‍ തീരെ പുള്ളിക്ക് കാശില്ലാത്ത ആളൊക്കെ ആയിട്ടാണ് കാണിച്ചിരിക്കുന്നത്. 250 കോടിയുള്ള ആളാണ്. കല്യാണം തന്നെ നടന്നില്ലെന്നാണ് പറയുന്നത്. ഫങ്ഷന്‍ തന്നെ നടന്നിട്ടില്ലെന്നു പറയുന്നു. ഇമാജിനേഷന്‍ പിന്നെ എന്തിനാണ് ആള്‍ക്കാരുടെ മുന്നില്‍ വൈഫ് ആണെന്നും പറഞ്ഞു ഇന്റര്‍വ്യൂകളും സ്റ്റേജ് ഷോകളും നടത്തിയതെന്ന് മനസിലാകുന്നില്ല.
ഞാനിപ്പോള്‍ ആശുപത്രിയിലാണ് കിടക്കുന്നത്. എന്റെ ബ്ലഡ് ടെസ്റ്റും സ്റ്റേറ്റ്‌മെന്റുമൊക്കെ ആര്‍ക്കും നോക്കാം. ചാവുകയാണെങ്കില്‍ അതിനു കാരണം ഈ ഒരാള്‍ മാത്രമാണ്. എന്നെ ചീറ്റ് ചെയ്തു. ഫിസിക്കലി അബ്യൂസ് ചെയ്തു. മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി. അയാള്‍ മാത്രമല്ല, അയാളുടെ ഫാമിലി മൊത്തം.
പെണ്ണുങ്ങള്‍ക്ക് നീതി കിട്ടുമെന്ന് പറയും. എന്നാല്‍ എനിക്കിപ്പോള്‍ തോന്നുന്നത് കാശുണ്ടോ കാശില്ലേ എന്നൊക്കെ നോക്കീട്ടാണ്. ഇനി ഞാന്‍ ജീവിച്ചിരിക്കുമോ എന്നറിയില്ല. ഇതെല്ലാം പറയണമെന്ന് തോന്നി. പറയാണ്ട് മരിച്ചു പോകുന്നതില്‍ കാര്യമില്ലല്ലോ? ഭയങ്കര വിഷമമുണ്ടെന്നും എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.
നിരവധി പേരാണ് എലിസബത്തിനോട് അവിവേകം ഒന്നും കാട്ടരുതെന്ന് പറയുന്നുണ്ട്. ജീവിതത്തെ ധൈര്യമായി നേരിടണമെന്നും പലരും ഉപദേശിക്കുന്നുണ്ട്.












Click it and Unblock the Notifications