'അങ്ങനെയൊരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല'; വൈറലായി എലിസബത്തിന്റെ കുറിപ്പ്
നടന്‍ ബാലയുമായുള്ള വിവാഹബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന് സൂചിപ്പിച്ച് കൊണ്ട് വീണ്ടും എലിസബത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. നേരത്തെ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ല എന്ന ബാലയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും എന്ന കുറിപ്പ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു.
ഇതോടെയാണ് ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുണ്ടായിട്ടുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇപ്പോഴിതാ അത് ഒന്നുകൂടി ഉറപ്പിക്കുന്ന ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ എലിസബത്ത് പങ്ക് വെച്ചിരിക്കുന്നത്. ഒരു പുസ്തകത്തിലെ വരികളുടെ ചിത്രമാണ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. താന്‍ വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്ന് പോകുന്നത് എന്നാണ് എലിസബത്തിന്റെ പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്.

'നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍' എന്ന് തുടങ്ങുന്ന കുറിപ്പാണ് എലിസബത്ത് പങ്ക് വെച്ചിരിക്കുന്നത്. ഹൃദയശുദ്ധിയുള്ളവര്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പ് പറയുന്നത്. സ്‌നേഹം ആദ്യത്തേത് പോലെ തിരികെ വരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത് എന്നും കുറിപ്പിലുണ്ട്.
എലിസബത്തിന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. എന്താണ് പ്രശ്‌നം എന്നും പിരിയാന്‍ കാരണം എന്താണ് എന്നുമാണ് പലരും കമന്റായി ചോദിക്കുന്നത്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് പിന്നാലെയായിരുന്നു ബാല എലിസബത്തിനെ വിവാഹം ചെയ്തത്. 2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്.
ഇതിന് പിന്നാലെ ഇരുവരും ഒന്നിച്ച് സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും എല്ലാം എത്താറുണ്ട്. ബാല കരള്‍രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും എലിസബത്ത് എല്ലാ ശുശ്രൂഷകളുമായും ഒപ്പമുണ്ടായിരുന്നു. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയില്‍ എന്താണ് സംഭവിച്ചത് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
കുറച്ച് നാളായി എലിസബത്തിനെ ബാലക്കൊപ്പം കാണാറില്ല. ഡോക്ടറായ എലിസബത്ത് ജോലിക്കായി കേരളത്തിന് പുറത്താണ് ഉള്ളത് എന്നാണ് വിവരം. എന്നാല്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനല്‍ വഴി വിശേഷങ്ങളെല്ലാം പങ്കുവെക്കുന്ന ആളാണ് എലിസബത്ത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം സജീവമാണ് എലിസബത്ത്.












Click it and Unblock the Notifications