എലിസബത്ത് അഭിരാമിക്കെതിരെ പറഞ്ഞത് എന്തുകൊണ്ട്? ദയവ് ചെയ്ത് ഇനി അങ്ങനത്തെ ഡയലോഗ് ഇറക്കരുത്: അജു അലക്സ്
ബാലയുമായുള്ള വിഷയത്തില്‍ തന്നെ പിന്തുണച്ച് എത്തിയ അഭിരാമി സുരേഷിനെതിരെ പരോക്ഷ വിമർശനവുമായി നടന്റെ മുന്‍ബാല എലിസബത്ത് ഉദയന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. ഇത്രകാലവും ആരോടും ഒന്നും മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ എന്നെ കുറ്റം പറയാന്‍ വന്നിരിക്കുന്നു. എന്നിട്ട് താരതമ്യപ്പെടുത്തുന്നു. സഹായിക്കാന്‍ പോയി, സഹായം സ്വീകരിച്ചില്ല എന്ന് പറയുന്നു. പിന്നില്‍നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നൊക്കെയായിരുന്നു എലിസബത്ത് വീഡിയോയിലൂടെ ചോദിച്ചത്.
ഇപ്പോഴിതാ അഭിരാമി സുരേഷിനെതിരെ എലിസബത്ത് ഇത്തരമൊരു പ്രതികരണം നടത്താനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തിക്കൊണ്ട് ചെകുത്താന്‍ എന്ന യൂട്യൂബർ അജു അലക്സും രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ ബാലയ്ക്കെതിരായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അജു അലക്സ് എലിസബത്തിന് വീട്ടില്‍ പോയി പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എലിസബത്തിനും അജു അല്ക്സിനും എതിരെ ബാല പരാതി കൊടുക്കുന്നത്.

എലിസബത്തിനെ സഹായിക്കാന്‍ ശ്രമിച്ചിട്ട് വിഷം കുത്തിവെക്കാന്‍ ശ്രമിച്ചു എന്നുള്ളതൊക്കെ ഇപ്പോള്‍ പറയുന്നത് അനാവശ്യമാണെന്നാണ് അജു അലക്സ് പറയുന്നത്. ഈ രണ്ട് പേരുടേയും പ്രശ്നം എന്താണെന്ന് എനിക്ക് വൃക്തമായി അറിയാം. എലിസബത്ത് എന്തുകൊണ്ടാണ് ഇങ്ങനെ വീഡിയോ ഇടുന്നതെന്നും അറിയാം. ഞാന്‍ അതൊക്കെ പറയുകയാണെങ്കില്‍ അത് വേറൊരു കഥയായി മാറും. അതുകൊണ്ടാണ് ഞാനത് പറയാത്തതെന്നും അദ്ദേഹം പറയുന്നു.
ആരേയും ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പറഞ്ഞ് കഴിഞ്ഞാല്‍ അത് അവർക്ക് ബുദ്ധിമുട്ടാകുക മാത്രമല്ല, നിലവിലെ കാര്യത്തില്‍ നിന്നും ആവശ്യമില്ലാത്ത ഒരു വഴിമാറലുമുണ്ടാകും. അതുകൊണ്ട് വേറെ ആളുകള്‍ക്കായിരിക്കും ഗുണമുണ്ടാകുക. അവരെ നമ്മള്‍ നല്ല പോലെ കണ്‍സിഡർ ചെയ്യുന്നുണ്ട്. എന്നാല്‍ തിരിച്ച് ചെയ്യുന്നത് കാണുമ്പോള്‍ ആവശ്യമില്ലാത്ത കാര്യം പറയരുത് എന്നെ എനിക്ക് പറയാനുള്ളു. എലിസബത്തിനെക്കൊണ്ട് അങ്ങനെ പറയേണ്ട ഒരു അവസ്ഥ ഉണ്ടാക്കരുത്.
എലിസബത്ത് അങ്ങനെ ഒരു വീഡിയോ ഇട്ടപ്പോള്‍ ഞാന്‍ എന്താണ് കാരണം എന്ന് ചോദിച്ചു. മറ്റുള്ളവർ പറഞ്ഞ കാര്യത്തില്‍ അവർക്ക് ഒരു ബുദ്ധിമുട്ട് തോന്നി. അതുകൊണ്ടാണ് അങ്ങനെ ഒരു വീഡിയോ ഇട്ടതെന്ന് ആവർ വ്യക്തമാക്കി. തനിക്ക് ഉണ്ടായ ബുദ്ധിമുട്ട് എന്താണെന്ന് അവർ വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടവർക്കെല്ലാം അത് മനസ്സിലായിട്ടുമുണ്ടാകും.
ഈ വിഷയത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കൂടുതല്‍ ഒന്നും പറയില്ല, ആ ഒരു കമന്റിന് മാത്രമാണ് മറുപടിയുള്ളു. അപ്പുറത്ത് നില്‍ക്കുന്നതില്‍ ഒരു കൊച്ചുണ്ട്. ആ കൊച്ചിന് ബുദ്ധിമുണ്ട് ഉണ്ടാകുന്ന രീതിയില്‍ സംസാരിക്കാന്‍ താന്‍ തയ്യാറല്ല എന്നും എലിസബത്തും പറയുന്നു. ആരേയെങ്കിലും കൂട്ടുപിടിച്ച് കൂട്ടം കൂടി ആക്രമിക്കണമെന്നൊന്നും വിചാരിക്കാത്ത വ്യക്തിയാണ് എലിസബത്ത്. അവർ സത്യസന്ധമായ കാര്യങ്ങള്‍ പറയുന്നു. വേറെ ഒരാള്‍ക്ക് ഈ ഗതിയുണ്ടാകരുത്, അല്ലെങ്കില്‍ ഇയാളെ നാട്ടുകാർ അറിയണം എന്ന ഉദ്ദേശത്തോടെയാണ് അവള്‍ കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും അജു അലക്സ് പറയുന്നു.
ഇയാള്‍ എങ്ങനെയുള്ള ഒരാളാണെന്ന് കേരളം മനസ്സിലാക്കിയത് ഈ പറഞ്ഞ എലിസബത്ത് വന്നതില്‍ പിന്നെയാണ്. അതിന് മുമ്പ് ഇദ്ദേഹത്തെ പറ്റി ആർക്കും അങ്ങനെ ഒന്നും അറിയില്ല. ആ അറിയാത്ത കാര്യങ്ങളാണ് ഈ കൊച്ച് വെളിച്ചത്ത് കൊണ്ടുവന്നത്. അതിന് അവർക്ക് വേറെ ഒരാളുടെ സഹായം വേണ്ടതില്ല. വെറുതെ എന്തിനാണ് സഹായം വേണ്ടാത്ത ആളെ പോയി സഹായിക്കുന്നത്. ആവശ്യം ഇല്ലാത്ത സ്ഥലത്ത് പോയി ഇടപെടരുത്.
പിന്നെ ഒരു വിശ്വാസം ഉണ്ടാക്കാനാണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. അത് രണ്ട് കൂട്ടർക്കും ഉണ്ടാകേണ്ട കാര്യമാണ്. അത് ഇല്ലെങ്കില്‍ പിന്നെ അങ്ങനത്തെ ഒരു സംസാരമേ പാടില്ല. എന്തിനാണ് ആവശ്യമില്ലാത്ത കമന്റുകള്‍ പറയുന്നത്. അവരുടെയൊക്കെ വിഷയത്തില്‍ ആരെങ്കിലും അങ്ങനെ മോശമായിട്ടോ മറ്റോ ഇടപെട്ടോ. ദയവ് ചെയ്ത് ഇനി അങ്ങനത്തെ ഡയലോഗ് ഇറക്കരുത്. അങ്ങനെ ഉണ്ടായാല്‍ ചർച്ചകള്‍ ഇതിന് മുകളിലേക്ക് പോകും. ഞാന്‍ അടക്കം എല്ലാവരും സംസാരിക്കും, അതോടെ ആകെ കൊളമാകും. ഇതൊക്കെ ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്.
ഇതുപോലത്തെ സംസാരം ഇനിയും ഉണ്ടായാല്‍ അത് ആകെ കൊളമാകും. പറയാനുള്ളതാണെങ്കില്‍ നേരിട്ട് പറയണം, അല്ലാതെ കുത്തിക്കൊണ്ട് സംസാരിക്കരുത്. ആ കൊച്ച് എല്ലാം നേരിട്ടാണ് പറയുന്നത്. ആ വ്യത്യാസം എല്ലാവരും മനസ്സിലാക്കണം. അല്ലാതെയുള്ള പരിപാടി വളരെ ചീപ്പാണ്. നേരിട്ട് പറയാനുള്ള സമയത്ത് മാത്രം സംസാരിക്കാം. അവർക്ക് സപ്പോർട്ട് ഉണ്ട്, ഞങ്ങള്‍ക്ക് സപ്പോർട്ട് ഇല്ല എന്നുള്ള സംസാരമൊന്നും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം, ചെയ്യരുതെന്ന് പറഞ്ഞിട്ടും തന്റെ കോള്‍ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങളും എലിസബത്ത് കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. 'നവംബറില്‍ കുറച്ച് ആളുകള്‍ എന്നെ വിളിച്ചു. ഇതിനെതിരെ കേസു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ ഡിപ്രഷനില്‍ ഇരിക്കുന്ന സമയമാണ്. ഐസിയുവില്‍ കിടക്കുമ്പോഴും തുടർച്ചയായി ഫോണ്‍ചെയ്യുകയായിരുന്നു.കൂടെ നില്‍ക്കാന്‍ ഒരാള്‍ പോലുമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇവര്‍ വിളിയോട് വിളി. കേസ് കൊടുക്കൂ എന്ന് പറഞ്ഞു. എനിക്ക് പേടിയാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഈ സമ്മര്‍ദംകൂടെ എനിക്ക് താങ്ങാന്‍ വയ്യെന്ന് പറഞ്ഞു. അവരുടെ കരച്ചില്‍ കണ്ട് ഞാന്‍ എന്റെ ജീവിത്തില്‍ അനുഭവിച്ച കാര്യങ്ങള്‍ ഞാന്‍ അവരോട് പങ്കുവെച്ചിരുന്നു. ഇതൊന്നും റെക്കോര്‍ഡ് ചെയ്യരുത്, ആരുമായും ഷെയര്‍ ചെയ്യാന്‍ ഇഷ്ടമില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് പേടിയായിരുന്നു' എന്നായിരുന്നു എലിസബത്ത് പറഞ്ഞത്.
പലകാര്യങ്ങളും പറയാന്‍ പേടിയായിരുന്നു, ആളുകള്‍ അറിയുന്നതില്‍ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ, ഞാന്‍ കേസ് കൊടുക്കില്ല എന്ന് അറിഞ്ഞ അവര്‍ മീഡിയ വഴി എല്ലാം പറഞ്ഞു. ഓഡിയോ റെക്കോര്‍ഡ് മെസഞ്ചര്‍ വഴി അയച്ചുകൊടുക്കാമെന്നും അവര്‍ പറഞ്ഞു. ഇവരെയൊക്കെയാണോ ഞാന്‍ വിശ്വസിക്കേണ്ടത്? വയ്യാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പിന്നില്‍നിന്ന് കുത്തിയവരെയാണോ ഞാന്‍ വിശ്വസിക്കേണ്ടതെന്നും എലിസബത്ത് ചോദിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications