Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായി എമ്പുരാന്‍; മഞ്ഞുമ്മലിന്റെ റെക്കോഡ് തകര്‍ത്തത് 10 ദിവസം കൊണ്ട്!

വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ റെക്കോഡുകള്‍ കുറിച്ച് എമ്പുരാന്റെ ജൈത്രയാത്ര. മലയാള സിനിമയിലെ എക്കാലത്തേയും വലിയ പണംവാരി പടം എന്ന റെക്കോഡ് ഇനി എമ്പുരാന് സ്വന്തം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തം പേരിലാക്കിയ റെക്കോഡാണ് എമ്പുരാന്‍ അതിവേഗം മറികടന്നത്.

240.5 അഞ്ച് കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ലൈഫ് ടൈം കളക്ഷന്‍. 72 ദിവസം കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഈ നേട്ടത്തില്‍ എത്തിയത് എങ്കില്‍ റിലീസ് ചെയ്ത് പത്താം നാള്‍ തന്നെ എമ്പുരാന്‍ ഇത് മറികടന്നിരിക്കുകയാണ്. വെറും 40 മണിക്കൂര്‍ കൊണ്ട് 100 കോടി ക്ലബിലും ഒരാഴ്ച കൊണ്ട് 200 കോടി ക്ലബിലും എത്തി സിനിമയാണ് എമ്പുരാന്‍. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 250 കോടി പിന്നിട്ടു എന്നാണ് വിവരം.

Empuraan

'എമ്പുരാന്‍ ഇപ്പോള്‍ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി അതിന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. മലയാള സിനിമാ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലാണ് ഇത്. ഈ നിമിഷം ഞങ്ങളുടേത് മാത്രമല്ല, തിയേറ്ററുകളില്‍ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ ആഹ്ലാദത്തിനും, ഓരോ കണ്ണീരിനും, നിങ്ങള്‍ക്കും അവകാശപ്പെട്ടതാണ്,' പൃഥ്വിരാജും മോഹന്‍ലാലും അടക്കമുള്ള ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ നിര്‍മാതാവിന് കിട്ടുന്ന ഷെയര്‍ തുക 100 കോടി പിന്നിട്ടത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയര്‍ ലഭിക്കുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചത്.

Take a Poll

കേരളത്തിന് പുറത്ത് 30 കോടി രൂപയും എമ്പുരാന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വിദേശത്തെ കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‌സിനെ എമ്പുരാന്‍ വീഴ്ത്തിയിരുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് മലയാളത്തില്‍ ആദ്യമായി 300 കോടി ക്ലബില്‍ കയറുന്ന ചിത്രമായി എമ്പുരാന്‍ മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എമ്പുരാനും മഞ്ഞുമ്മല്‍ ബോയ്‌സും മാത്രമാണ് മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ കയറിയിട്ടുള്ള ചിത്രങ്ങള്‍.

2018 (175.4 കോടി), ആടുജീവിതം (15.8 കോടി), ആവേശം (154.1 കോടി), പ്രേമലു (136.8 കോടി), പുലിമുരുകന്‍ (134 കോടി), ലൂസിഫര്‍ (121.5 കോടി), അജയന്റെ രണ്ടാം മോഷണം (101.8 കോടി) എന്നിവയാണ് മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയിട്ടുള്ള സിനിമകള്‍.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാനില്‍ മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് ഇന്ദ്രജിത്, സുരാജ്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, നന്ദു, അനീഷ് ജി മേനോന്‍, ശിവദ, കാര്‍ത്തികേയ ദേവ് എന്നിവരാണ് മറ്റു താരങ്ങള്‍. മുരളി ഗോപിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+