Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുമ്മലിനെ വീഴ്ത്തി എമ്പുരാന്റെ കുതിപ്പ്... ആഗോള ബോക്‌സോഫീസിലും മൂന്നാമന്‍! 'തൊട്രാ.. പാക്കലാം..!'

വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ മിന്നല്‍പ്പിണറായി എമ്പുരാന്‍. കേരളത്തിലെ എന്നല്ല ആഗോള ബോക്‌സോഫീസില്‍ തന്നെ ചരിത്രം സൃഷ്ടിച്ച് കൊണ്ടാണ് എമ്പുരാന്റെ കുതിപ്പ്. അതിവേഗം 200 കോടി എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ഇതുവരെ ഒരു സിനിമ മാത്രമെ 200 കോടി ക്ലബില്‍ കയറിയിട്ടുള്ളൂ.

2024 ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയാണിത്. ആഗോളതലത്തില്‍ 242 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷന്‍. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒരു റെക്കോഡ് ഇതിനോടകം തന്നെ എമ്പുരാന്‍ പഴങ്കഥയാക്കി കഴിഞ്ഞു. വിദേശത്ത് നിന്ന് മാത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ എന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റെക്കോഡാണ് എമ്പുരാന്‍ തകര്‍ത്തിരിക്കുന്നത്.

Empuraan

വിദേശത്ത് നിന്ന് മാത്രം 86 കോടി രൂപയോളമാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. ഇത് കൂടാതെ 2025 ല്‍ ഇന്ത്യയില്‍ ആദ്യ ആഴ്ച ബോക്‌സോഫിസില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് ലഭിച്ച സിനിമ എന്ന നേട്ടവും എമ്പുരാനാണ്. വിക്കി കൗശല്‍ ചിത്രം ഛാവയെ പിന്തുള്ളിയാണ് എമ്പുരാന്റെ തേരോട്ടം. ആഗോള ബോക്‌സോഫീസില്‍ മറ്റൊരു മലയാള ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടവും എമ്പുരാന്‍ അടിച്ചെടുത്തു.

ഏകദേശം 19 മില്യന്‍ ഡോളറാണ് സിനിമയുടെ ആഗോള കളക്ഷന്‍, അതായത് ഏകദേശം 165 കോടി രൂപ. ആഗോള കളക്ഷന്‍ വെച്ച് നോക്കുമ്പോള്‍ ഡിസ്‌നിയുടെ സ്‌നോ വൈറ്റ്, ജേസണ്‍ സ്റ്റാഥത്തിന്റെ വര്‍ക്കിംഗ് മാന്‍ എന്നീ സിനിമകള്‍ക്ക് തൊട്ടു പിന്നില്‍ മൂന്നാം സ്ഥാനത്താണ്. സംഘപരിവാര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയതോടെ എമ്പുരാന് കാണാന്‍ കേരളത്തില്‍ സിനിമാപ്രേമികളുടെ തിരക്കാണ്.

റിലീസ് ചെയ്ത് അഞ്ചാം ദിനമായിട്ടും കേരളത്തില്‍ സിനിമയ്ക്കു ടിക്കറ്റ് ഇല്ലാത്ത സാഹചര്യമാണ്. തിരക്ക് കണക്കിലെടുത്ത് അവധി ദിവസമായ ഞായറും തിങ്കളും വെളുപ്പിന് നാല് മണി മുതല്‍ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഞായറാഴ്ച മാത്രം പത്ത് കോടിക്കു മുകളില്‍ ആണ് എമ്പുരാന് കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. റിലീസ് ദിവസമായ വ്യാഴാഴ്ച കേരളത്തില്‍ നിന്നും ലഭിച്ചത് 14 കോടി രൂപയാണ്.

രണ്ടാം ദിവസം 8.45 കോടി, മൂന്നാം ദിവസം 9.02 കോടി, നാലാം ദിനം 11 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. അഞ്ചാം ദിനമായ ഇന്നത്തോടെ കേരളത്തില്‍ നിന്നു മാത്രം 50 കോടി കളക്ഷന്‍ എമ്പുരാന്‍ വാരിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് 40-ാം മണിക്കൂറില്‍ തന്നെ 100 കോടി ക്ലബില്‍ കയറി നേരത്തെ എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.

നിലവില്‍ മലയാളത്തിലെ പണംവാരി പടങ്ങളില്‍ മൂന്നാമതാണ് എമ്പുരാന്‍. ഒന്നാമതുള്ള മഞ്ഞുമ്മല്‍ ബോയ്‌സ് കഴിഞ്ഞാല്‍ 175 കോടി നേടിയ 2018 ആണ് രണ്ടാം സ്ഥാനത്ത്. ആടുജീവിതം (156 കോടി), ആവേശം (154 കോടി), പ്രേമലു (136 കോടി) എന്നീ സിനിമകളെയാണ് അതിവേഗം എമ്പുരാന്‍ പിന്നിലാക്കിയിരിക്കുന്നത്. മലയാളത്തില്‍ 100 കോടി ക്ലബില്‍ കയറിയ എട്ട് സിനിമകളില്‍ മൂന്ന് സിനിമകളും മോഹന്‍ലാലിന്റേതാണ് എന്നതും ശ്രദ്ധേയമാണ്.

സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജിന്റെ രണ്ട് സിനിമകളും (ലൂസിഫര്‍, എമ്പുരാന്‍) നടനെന്ന നിലയില്‍ ഒരു സിനിമയും (ആടുജീവിതം) 10 കോടി ക്ലബില്‍ ഉണ്ട് എന്നതാണ് മറ്റൊരു സവിശേഷത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+