Get Updates
Get notified of breaking news, exclusive insights, and must-see stories!

എമ്പുരാനേ...! കിംഗ് ഓഫ് കൊത്തയുടെ റെക്കോഡ് ഇനി പഴങ്കഥ; ബോക്‌സോഫീസ് തിരിച്ചുപിടിക്കാന്‍ ലാലേട്ടന്റെ എന്‍ട്രി

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മലയാളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കാന്‍വാസില്‍ ഒരുക്കിയ എമ്പുരാന്‍ മാര്‍ച്ച് 27 നാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്, സുരാജ്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

എമ്പുരാന്റെ ടീസര്‍ ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നീ വമ്പന്‍ ബാനറുകളാണ് ചിത്രം നിര്‍മിക്കുന്നത്. റിലീസ് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ക്കിടയില്‍ നിലനിന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ മാര്‍ച്ച് 27 ന് തന്നെ എമ്പുരാന്‍ ബിഗ് സ്‌ക്രീനില്‍ എത്തും എന്ന് ഉറപ്പായിരിക്കുകയാണ്.

Empuraan

ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ നിര്‍മാണ തര്‍ക്കങ്ങള്‍ അവസാനിച്ച അതേദിവസം തന്നെ എമ്പുരാനുമായി ബന്ധപ്പെട്ട അടുത്ത അപ്‌ഡേറ്റും പുറത്തിറങ്ങിയിരിക്കുകയാണ്. യുഎസില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ഓവര്‍സീസ് റൈറ്റ്‌സില്‍ ചിത്രം നേടിയ തുക സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്‌സ് തുകയാണ് എമ്പുരാന്‍ നേടിയിരിക്കുന്നത് എന്നാണ് ട്രാക്കര്‍മാരായ ഫോറം റീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 30 കോടിയില്‍ അധികം തുക ഓവര്‍സീസ് റൈറ്റ്‌സായി എമ്പുരാന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതുവരെ മലയാള സിനിമയിലെ ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്‌സ് തുക ലഭിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയ്ക്കായിരുന്നു.

14.8 കോടി ആയിരുന്നു കിംഗ് ഓഫ് കൊത്തയുടെ ഓവര്‍സീസ് തിയട്രിക്കല്‍ അഡ്വാന്‍സ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ എമ്പുരാനെ കിംഗ് ഓഫ് കൊത്തയുടെ ഇരട്ടി തുകയാണ് ഓവര്‍സീസ് തിയട്രിക്കല്‍ അഡ്വാന്‍സായി ലഭിച്ചിരിക്കുന്നത്. എമ്പുരാന് വിദേശത്ത് ലഭിക്കാന്‍ പോകുന്ന സ്വീകാര്യതയുടെ ഉദാഹരണമാണിത്. വിദേശത്ത് അതത് മാര്‍ക്കറ്റുകളില്‍ ഏറ്റവും പ്രമുഖരായ വിതരണക്കമ്പനികളാണ് എമ്പുരാന്‍ റിലീസിന് എത്തിക്കുന്നത് എന്നതും പ്രത്യേകതയാണ്.

യുകെ, യൂറോപ്പ് റൈറ്റ്‌സ് ആര്‍എഫ്ടി ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് എന്ന് ഫോറം റീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് എത്തുന്നത്. മുരളി ഗോപി തിരക്കഥ നിര്‍വഹിച്ചിരിക്കുന്ന ലൂസിഫര്‍ ഫ്രാഞ്ചൈസില്‍ നിന്ന് ഒരു സിനിമ കൂടി സംഭവിക്കും എന്ന് ഉറപ്പായിട്ടുണ്ട്.

ഫരീദാബാദ്, അമേരിക്ക, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലാണ് എമ്പുരാന്‍ ചിത്രീകരിച്ചിരിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുജിത് വാസുദേവും, എഡിറ്റര്‍ അഖിലേഷ് മോഹനുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+