Get Updates
Get notified of breaking news, exclusive insights, and must-see stories!

എമ്പുരാനിൽ നിറയെ വിവരക്കേട്, ലാലേട്ടൻ മെസ്സേജ് അയച്ചു, മുരളി ഗോപിക്ക് മൗനം, സൈക്കോ ആണോ? തുറന്നടിച്ച് അഖിൽ

എമ്പുരാന് എതിരെയും തിരക്കഥ എഴുതിയ മുരളി ഗോപിക്കെതിരെയും വിമർശനവുമായി സംവിധായകനും ബിഗ് ബോസ് മലയാളം വിജയിയുമായ അഖിൽ മാരാർ. ഇത്രയും വർഷങ്ങൾക്ക് ശേഷം ഗുജറാത്ത് കലാപം ഇപ്പോൾ ചർച്ചയാക്കുന്നത് ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്ന് അഖിൽ മാരാർ പറയുന്നു. എമ്പുരാനിൽ നിറയെ വിവരക്കേടുകളാണെന്നും മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണമുണ്ടാക്കാം എന്നതാണ് കാണുന്നത് എന്നും അഖിൽ മാരാർ പറഞ്ഞു.

അഖിൽ മാരാരുടെ പ്രതികരണം ഇങ്ങനെ: '' എമ്പുരാന്‍ ആദ്യത്തെ ദിവസം കണ്ടിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ കണ്ടത് മതപരമായുളള അടിയാണ്. ബിനീഷ് കോടിയേരി അടക്കമുളളവരുടെ പോസ്റ്റ് കണ്ടു. അതിലൊക്കെ സിനിമയെ കുറിച്ചല്ല, മറിച്ച് ഗുജറാത്ത് കലാപവും അതില്‍ സംഘികള്‍ അല്ലെങ്കില്‍ ഹിന്ദുത്വ ഭീകരവാദികളുടെ നെറികേട് എന്നൊരു വിഷയമാണ്.

Akhil Marar

സിനിമ മതപരമായ ഭിന്നിപ്പ് സമൂഹത്തില്‍ ഉണ്ടാക്കരുത്, സിനിമയെ സിനിമയായി കാണണം എന്നാണ് ആദ്യം പോസ്റ്റ് ചെയ്തത്. കുറേ പേര്‍ കരുതി താന്‍ ഗുജറാത്ത് കലാപത്തെ ന്യായീകരിക്കുകയാണ് എന്ന്. ഗുജറാത്തിലെ കലാപം കഴിഞ്ഞ് 22 വര്‍ഷമായി, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി, അവര്‍ അതിന്റെ നേട്ടങ്ങള്‍ കൊയ്ത് കഴിഞ്ഞു. ഇനിയും കലാപത്തിന്റെ പേര് പറഞ്ഞ് ബിജെപിക്ക് നേട്ടങ്ങളുണ്ടാക്കി കൊടുക്കാനാണെങ്കില്‍ ദിവസവും ഇരുന്ന് ഗുജറാത്ത് കലാപം ചര്‍ച്ച ചെയ്യാം.

സിനിമ കണ്ടപ്പോള്‍ ഒറ്റ വരിയിലാണ് റിവ്യൂ എഴുതിയത്. മുരളീ ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടിക്കണക്കിന് മുടക്കിയുളള വിവരക്കേട് എന്നായിരുന്നു അത്. ഈ സിനിമയില്‍ മഞ്ജു വാര്യരുടെ കഥാപാത്രം തനിക്ക് ജനപ്രീതി കിട്ടാന്‍ വേണ്ടി നേതാവായി ഇറങ്ങുന്നതിനുളള പ്രീ പ്ലാനിംഗ് കാണിക്കുന്നുണ്ട്. എന്‍ഐഎ എങ്ങനെ അറസ്റ്റ് ചെയ്യണം, വിലങ്ങ് വെക്കണം, അങ്ങനെ ഇറങ്ങുമ്പോഴാണ് താനൊരു നേതാവ് ആകുന്നത് എന്ന ഒരു പ്ലാനിംഗ് കാണാം.

ഏത് രീതിയില്‍ സമൂഹത്തിലൊരു കുത്തിത്തിരിപ്പ് ഉണ്ടാക്കണം എന്നുളളതിന്റെ പ്ലാനിംഗ് ഈ സിനിമയിലെ തന്നെ ഒരു കഥാപാത്രം കാണിച്ച് തരുന്നുണ്ട്. ജനത്തെ എങ്ങനെ വിഡ്ഢിയാക്കി നേതാവാകാം എന്നത് കാണിക്കുന്നു. ഇതേ സാധനത്തെ ഇവര്‍ മാര്‍ക്കറ്റിംഗിന് ഉപയോഗിച്ചു.ഈ സിനിമയുടെ തുടക്കത്തില്‍ ഒരു പെട്രോള്‍ കുപ്പി വന്ന് വീഴുന്നത് കാണിക്കുന്നുണ്ട്. പക്ഷേ അതാരും ശ്രദ്ധിച്ചിട്ടില്ല. ട്രെയിന് സ്വയം തീ പിടിച്ചത് അല്ലെന്നും പുറത്ത് നിന്ന് ആരോ പെട്രോള്‍കുപ്പി എറിഞ്ഞതാണ് എന്നും കാണിക്കുന്നുണ്ട്. ആര് എറിഞ്ഞതാണെന്ന് കാണിക്കുന്നില്ല.

അതിന് ശേഷം ബില്‍ക്കിസ് ബാനു വധവും ഗുജറാത്ത് കലാപത്തില്‍ സംഭവിച്ച ദൗര്‍ഭാഗ്യകരമായ കാര്യങ്ങളും വളരെ വൈകാരികമായി ചിത്രീകരിച്ചിട്ടുണ്ട്. അത് കാണുന്ന എല്ലാ മനുഷ്യര്‍ക്കും വലിയ വേദനയുണ്ടാക്കുന്നതാണ്. അത് മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അത് കാണുമ്പോള്‍ നമുക്ക് തോന്നും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലെ പച്ചയായ ജീവിതവും രാഷ്ട്രീയവും പറയുന്ന സിനിമയാണ് എന്ന്. പക്ഷേ അത് ആദ്യത്തേതില്‍ കഴിഞ്ഞു. പിന്നീട് ഈ സിനിമ സഞ്ചരിക്കുന്നത് വിവരക്കേടുകളില്‍ നിന്ന് വിവരക്കേടുകളിലേക്കാണ്.

Take a Poll

നമ്മള്‍ ഒരു പാര്‍ട്ടിയുടെ എംഎല്‍എയായി മത്സരിച്ച് പിന്നെ ആ പാര്‍ട്ടി വിട്ടാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എ ആയി തുടരാന്‍ പറ്റില്ല. ഈ സിനിമയില്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഓര്‍മ്മപ്പെടുത്തുന്ന കഥാപാത്രങ്ങളുമായി കോണ്‍ഗ്രസിനെ ആണ് ഐയുഎംഎഫ് പ്രതിനിധീകരിക്കുന്നത്. അപ്പോള്‍ രാഹുല്‍ ഗാന്ധി മോശപ്പെട്ടവന്‍ ആണെന്നും അധികാരത്തിന് വേണ്ടി ഹിന്ദുത്വവാദികളോട് കൈ കോര്‍ക്കുന്നവനുമാണ് എന്നാണ് ഈ സിനിമ കാണിക്കുന്നത്. അത് അംഗീകരിക്കാന്‍ പറ്റുമോ.

മുഖ്യമന്ത്രി പൊതുസമ്മേളനം വിളിക്കുന്നത് കാണിക്കുന്നു. മുഖ്യമന്ത്രിക്ക് അങ്ങനെ പൊതുസമ്മേളനം വിളിക്കാന്‍ സാധിക്കുമോ. മറ്റൊന്ന് ഒരു നേതാവ് വന്ന് പറയുകയാണ് താന്‍ ബിജെപിയുമായി കൈ കോര്‍ക്കാന്‍ പോവുകയാണ് എന്ന്. അപ്പോള്‍ കുറഞ്ഞത് ഒരു പത്ത് പേരെങ്കിലും എതിര്‍ക്കണ്ടേ. ഇത്രയും വിവരം കെട്ടവരാണ് കോണ്‍ഗ്രസിലുളളത് എന്നാണോ മുരളി ഗോപി ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് കേട്ട് പഞ്ചപുച്ഛമടക്കി പോകുന്നവരാണ് അണികളെന്നാണോ മനസ്സിലാക്കേണ്ടത്. ആരുടെ പിന്തുണയിലാണ് ഇയാള്‍ മുഖ്യമന്ത്രിയായി തുടരുന്നത്.

അബ്രാം ഖുറൈഷിക്ക് ലോകം മൊത്തം നിയന്ത്രിക്കാനുളള ശേഷിയുണ്ട്. പാവം സയിദ് മസൂദിന്റെ വീട്ടുകാരെ തട്ടിയ ആള്‍ക്ക് വേണ്ടി 23 വര്‍ഷം ആണ് പുളളി കാത്തിരുന്നത്. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ല. ഇത് സാങ്കല്‍പ്പികമാണെങ്കില്‍ തുടക്കത്തിലെ രംഗങ്ങള്‍ കാണിക്കരുത്. പച്ചയായ രാഷ്ട്രീയം പറഞ്ഞ മഹത്തായ കലാസൃഷ്ടിയാണെന്നൊന്നും പറയരുത്. രാജ്യത്ത് നടന്ന ഒരു സംഭവം ഓര്‍മ്മപ്പെടുത്തി ഇവര്‍ അവരുടെ നിലപാട് പറഞ്ഞതായി തനിക്ക് തോന്നിയില്ല.

മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണമുണ്ടാക്കാം എന്നതാണ് കണ്ടതും അതിനാണ് ആള് കയറിയതും. പടം ഇഷ്ടപ്പെടാത്തവര്‍ ഇഷ്ടം പോലെ ഉണ്ട്. സ്റ്റീഫനും ഖുറേഷിയും തമ്മിലുളള ബന്ധം കാണിക്കാതെ ഖുറേഷി കൊല്ലപ്പെട്ടത് പത്രമാധ്യമങ്ങളില്‍ ആഘോഷിക്കുന്നത് കാണിക്കുകയാണ്. സിനിമയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷേ പുറത്ത് ചര്‍ച്ചയായത് മതമാണ്.

കേരള സ്റ്റോറിയും കശ്മീര്‍ ഫയല്‍സുമൊന്നും സംഘികള്‍ പോലും കണ്ടിട്ടില്ല. പുഴ മുതല്‍ പുഴ വരെ എടുത്ത രാമസിംഹന്‍ ബിജെപി വിട്ട് പോയി. ഛാവ എന്ന സിനിമ കാണാന്‍ പോയി താന്‍ പകുതിക്ക് വെച്ച് ഇറങ്ങിപ്പോന്നു. അതിതീവ്ര ദേശീയതയൊന്നും കുത്തി നിറച്ച പടം തനിക്ക് പറ്റില്ല. നമ്മള്‍ സിനിമ കാണാനാണ് കയറുന്നത്. അതിനകത്ത് കയറി ഭാരത് മാതാ കി ജയ് വിളിക്കാനല്ല.

ഒരു സിനിമ ഇറങ്ങുമ്പോള്‍ അതിന്റെ പ്രമേയം ചര്‍ച്ചയാവണം. ലാലേട്ടന്‍ പോസ്റ്റ് ഇടുന്നതിന് മുന്‍പ് താന്‍ അദ്ദേഹത്തിന് മെസ്സേജ് അയച്ചിരുന്നു. അദ്ദേഹം മറുപടിയും തന്നു. കോളേജില്‍ പണ്ട് മമ്മൂട്ടി- മോഹന്‍ലാല്‍ എന്ന് പറഞ്ഞാണ് അടി നടന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ മുസ്ലിം-ഹിന്ദു എന്ന് പറഞ്ഞ് അടി നടക്കുകയാണ്. അത് പുറത്തേക്ക് വ്യാപിക്കുകയും അത് നാട്ടിലെ ഇരുവിഭാഗത്തിലും പെട്ട മതതീവ്രവാദികള്‍ ഏറ്റെടുക്കുകയും ചെയ്താല്‍ എന്താകും. കേരളത്തില്‍ ഇത് ആളിക്കത്തില്ലേ.

ലാലേട്ടന്‍ പോസ്റ്റ് ഇട്ടു. മുരളി ഗോപി ഒരക്ഷരം മിണ്ടിയില്ല. ഇതെല്ലാം കണ്ട് സന്തോഷിക്കുന്ന സൈക്കോ ആണോ അദ്ദേഹം. അതെന്ത് നിലപാടാണ്. നാട് മുഴുവന്‍ കലാപം നടക്കുന്നു, മനുഷ്യന്‍ തമ്മിലടിക്കുന്നു. നിശബ്ദത എന്ന് പറഞ്ഞാല്‍ നിലപാടാണോ. തനിക്ക് അത് നിലപാടായി തോന്നുന്നില്ല. ചിലര്‍ പറയുന്നു മാപ്പ് പറഞ്ഞാല്‍ സംഘിയായി, സവര്‍ക്കര്‍ ആയി എന്ന്. മാപ്പ് പറയുന്നത് മഹത്തായ കാര്യമാണ്. മാപ്പ് കൊണ്ട് ഒരുപാട് പ്രശ്‌നങ്ങള്‍ കെട്ടടങ്ങുമെങ്കില്‍ ആ മാപ്പ് ഏറ്റവും മൂല്യമുളള ഒന്നാണ്. തെറ്റ് ചെയ്തില്ലെങ്കില്‍ മാപ്പ് പറയേണ്ട. ബിഗ് ബോസില്‍ തന്നെക്കൊണ്ട് മാപ്പ് പറയിക്കാന്‍ തലകുത്തി നിന്ന് ശ്രമിച്ചിട്ടും താന്‍ പറഞ്ഞിട്ടില്ലെന്നും അഖില്‍ മാരാര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+