Get Updates
Get notified of breaking news, exclusive insights, and must-see stories!

എമ്പുരാന്‍ ഫസ്റ്റ് ഷോ കാണാന്‍ മോഹന്‍ലാലും!, ഏതായിരിക്കും തിയേറ്റര്‍? 'ഇത് ഞങ്ങളുടെ ചോരയും വിയര്‍പ്പും'

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന എമ്പുരാന്‍ മാര്‍ച്ച് 27 ന് ആണ് റിലീസ് ചെയ്യുന്നത്. 2019 ല്‍ പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെയാണ് എമ്പുരാന്റെ പ്രഖ്യാപനം വരുന്നത്.

അന്ന് മുതല്‍ ആരാധകരെല്ലാം ആകാംക്ഷയോടെയാണ് എമ്പുരാന്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരുന്നത്. ജനുവരിയില്‍ ആയിരുന്നു ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിംഗ്. പിന്നീട് സിനിമയിലെ 36 താരങ്ങളെ പരിചയപ്പെടുത്തിയുള്ള ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഇന്ന് മുംബൈയില്‍ വെച്ചായിരുന്നു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് പരിപാടി ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ ഇന്നലെ അര്‍ധരാത്രി ട്രെയിലര്‍ പുറത്തുവിട്ട് എമ്പുരാന്‍ ടീം ആരാധകരെ ഞെട്ടിച്ചിരുന്നു.

Empuraan

മുരളി ഗോപിയുടെ ആറ്റിക്കുറുക്കിയ തിരക്കഥയ്‌ക്കൊപ്പം പൃഥ്വിയുടെ സംവിധാന മികവ് കൂടി ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് മികച്ച ദൃശ്യാനുഭവമായിരുന്നു ലൂസിഫര്‍ നല്‍കിയിരുന്നത്. അതേ മികവ് എമ്പുരാനിലും കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി സ്റ്റീഫന്‍ നെടുമ്പള്ളിയായും അബ്രാം ഖുറേഷി അബ്രാമായും പകര്‍ന്നാടുന്നത് കാണാനുള്ള തയ്യാറെടുപ്പിലാണ് സിനിമാപ്രേമികള്‍ എല്ലാവരും.

ഇപ്പോഴിതാ എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് താനും തിയേറ്ററില്‍ ഉണ്ടാകും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. എമ്പുരാന്‍ ട്രെയിലര്‍ ലോഞ്ചില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണയായി മോഹന്‍ലാല്‍ തന്റെ സിനിമകള്‍ തിയേറ്ററില്‍ എത്തി കാണുന്ന പതിവില്ല. അതിനാല്‍ തന്നെ എമ്പുരാന്‍ പോലൊരു സിനിമയുടെ റിലീസ് ദിവസം തന്നെ മോഹന്‍ലാലും കാണാന്‍ എത്തുന്നത് തിയേറ്റര്‍ പൂരപ്പറമ്പാക്കും എന്ന് ഉറപ്പാണ്.

എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തുന്ന മാര്‍ട്ട് 27-ന് രാവിലെ കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ താനും ഉണ്ടാകും എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. എമ്പുരാന്‍ പോലെ ഒരു വലിയ സിനിമ നിര്‍മിക്കുക എന്നത് വലിയ സ്വപ്നമായിരുന്നുവെന്നും അത് യാഥാര്‍ഥ്യമാക്കിയ പൃഥ്വിരാജിന് നന്ദി പറയുന്നതായും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്‍ കേവലം ഒരു സിനിമയല്ല, തങ്ങളുടെ ചോരയും വിയര്‍പ്പുമാണ് എന്നും അദ്ദേഹം പറഞ്ഞു.

'എന്റെ സിനിമ ജീവിതം 47 വര്‍ഷത്തെ മനോഹരമായൊരു യാത്രയാണ്. എമ്പുരാന്‍ ഞങ്ങളുടെ ചോരയും വിയര്‍പ്പുമാണ്. ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്ത് പറയണം എന്ന് എനിക്കറിയില്ല. ചിത്രം നിങ്ങളോട് സംസാരിക്കും,' മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യയില്‍ അവിശ്വസനീയമായ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയും എന്നും ചെറിയ ഇന്‍ഡസ്ട്രിയായിട്ടും മലയാള സിനിമ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Take a Poll

'ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി എല്ലാം മലയാളത്തിലാണ് വന്നത്. ഇപ്പോള്‍ മലയാളത്തിലെ ആദ്യ ഐമാക്സും. ആളുകള്‍ ഈ ചിത്രം കാണാന്‍ കാത്തിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു മാജിക് ഉണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തന്‍ തീരുമാനിക്കട്ടെ', മോഹന്‍ലാല്‍ പറഞ്ഞു. ലാലിനെ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത് തുടങ്ങിയ താരങ്ങളും ട്രെയിലര്‍ ലോഞ്ചിന് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+