Get Updates
Get notified of breaking news, exclusive insights, and must-see stories!

എമ്പുരാന്റെ എഴുന്നള്ളത്തിന് ഇനി മണിക്കൂറുകള്‍ മാത്രം... ആവേശക്കൊടുമുടിയില്‍ സിനിമാലോകം! ആരാണാ വില്ലന്‍?

മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രൊമോഷനും മാര്‍ക്കറ്റിംഗും ബിസിനസുമായി ലോകമെമ്പാടും ചര്‍ച്ചയായിരിക്കുകയാണ് എമ്പുരാന്‍. എന്തുകൊണ്ടാണ് മോഹന്‍ലാലിനെ മലയാളത്തിലെ ബോക്‌സോഫീസ് കിംഗ് എന്ന് വിശേഷിപ്പിക്കുന്നത് എന്നതിന്റെ കൃത്യമായ ഉത്തരമാണ് എമ്പുരാന്റെ പ്രീ റിലീസ് ബിസിനസ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത്.

അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം 58 കോടി രൂപയാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. വെറും മൂന്ന് ദിവസം മാത്രമുള്ള ആദ്യ വീക്കെന്‍ഡിലെ കളക്ഷന്‍ തന്നെ 100 കോടിയിലേക്ക് എത്തിയേക്കും എന്നാണ് ബോക്‌സോഫീസ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. അങ്ങനെയെങ്കില്‍ അതിവേഗം 100 കോടി ക്ലബിലെത്തിയ ചിത്രം എന്ന റെക്കോഡും എമ്പുരാന്‍ തൂക്കൂം.

Empuraan

ബുക്കിംഗ് മുതല്‍ ആവേശം

ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക്‌മൈഷോയില്‍ സാക്ഷാല്‍ ഷാരൂഖ് ഖാനേയും വിജയിയേയും പ്രഭാസിനേയുമെല്ലാം അടിച്ചിട്ടാണ് എമ്പുരാന്‍ റെക്കോഡ് തീര്‍ത്തിരിക്കുന്നത്. ബുക്ക്‌മൈഷോയില്‍ ആദ്യ മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത ഇന്ത്യന്‍ സിനിമ എന്ന റെക്കോഡിലാണ് എമ്പുരാന്‍ തൊട്ടിരിക്കുന്നത് എന്ന് പറയുമ്പോള്‍ തന്നെ എത്രത്തോളമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഹൈപ്പ് എന്ന് വ്യക്തമാകും.

ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂര്‍ തികയും മുന്നേ 96000 ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സെര്‍വറുകള്‍ വരെ ക്രാഷാക്കി കൊണ്ടാണ് സിനിമാപ്രേമികള്‍ ടിക്കറ്റ് ബുക്കിംഗിനായി ഓടിയെത്തിയത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 6.45 ലക്ഷം ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിയപ്പെട്ടത്.

ഒട്ടുമിക്ക തിയറ്ററുകളിലും എമ്പുരാന്‍ തന്നെയാണ് ആദ്യ ഷോയായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകളിലാണ് എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിനാണ് കൂടുതല്‍ അഡ്വാന്‍സ് ബുക്കിങ് നടന്നിട്ടുള്ളത്. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. രാവിലെ ആറ് മണിക്കാണ് ഷോ ആരംഭിക്കുക.

ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ എമ്പുരാന്റെ വിധിയെന്താണ് എന്ന് നിര്‍ണയിക്കപ്പെടും. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പനികളും റിലീസ് ദിനം അവധി കൊടുത്ത് കൊണ്ടാണ് എമ്പുരാന്‍ ആവേശത്തില്‍ പങ്കാളികളാകുന്നത്. കര്‍ണാടകയില്‍ മാത്രം പ്രീ ബുക്കിംഗില്‍ ഒരു കോടി കടന്നിരിക്കുകയാണ്. എമ്പുരാന്‍ കര്‍ണാടകയില്‍ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.

എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല, അതിര്‍ത്തികള്‍ പിന്നിട്ട് ഉസ്ബക്കിസ്ഥാനിലും ആവേശത്തിരയിളക്കുകയാണ് എമ്പുരാന്‍. ഉസ്ബക്കിസ്ഥാനിലെ 700 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുകയാണ് എസ് എബ്രോഡ് എന്ന കമ്പനി. ഉസ്ബക്കിസ്ഥാനില്‍ ചിത്രം വിതരണം ചെയ്യുന്നതും എസ് എബ്രോഡാണ്. എസ് എബ്രോഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും ആദ്യ ദിനം തന്നെ ചിത്രം കാണാം.

ഇതറിഞ്ഞ ഉസ്ബക്കിസ്ഥാനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളി കുട്ടികളും ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് അവര്‍ക്കും ഫസ്റ്റ് ഷോ തന്നെ കാണാന്‍ അവസരം ഒരുക്കിയതെന്ന് എസ് എബ്രോഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ബ്രഹ്‌മാണ്ഡ സിനിമ, വമ്പന്‍ താരനിര

മോഹന്‍ലാല്‍ എന്ന എല്‍ ബ്രാന്‍ഡിന്റെ സിനിമയ്ക്ക് കേരളത്തില്‍ വലിയ ഹൈപ്പും മാര്‍ക്കറ്റിംഗും നടക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ 2019 ല്‍ ലൂസിഫര്‍ ഉണ്ടാക്കിവെച്ച ഓളം ചെറുതൊന്നുമല്ല എന്നതാണ് എമ്പുരാന് ഇത്രയും ഹൈപ്പ് കൂടാനുള്ള കാരണം. മലയാള സിനിമയില്‍ അവസാനമായി സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് കയറിയ ആളാണ് പൃഥ്വിരാജ് സുകുമാരന്‍. തന്റെ തുടക്കകാലത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരം.

എന്നാല്‍ പിന്നീട് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ എത്രത്തോളം വലിയ സിനിമാപ്രേമിയാണ് പൃഥ്വിക്കുള്ളില്‍ ഉള്ളത് എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടു. നടന്‍ എന്ന നിലയില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ തന്നെയായിരുന്നു പൃഥ്വി സംവിധായകന്റെ കുപ്പായമണിഞ്ഞത്. ആദ്യ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലേക്ക് തന്നെ മോഹന്‍ലാല്‍ എന്ന താരത്തെ പൃഥ്വിക്ക് ലഭിക്കുകയും ചെയ്തു.

മുരളി ഗോപി ഒരുക്കിയ ശക്തമായ തിരക്കഥയുടെ പിന്‍ബലത്തില്‍ ലൂസിഫറായി മോഹന്‍ലാല്‍ അവതരിച്ചപ്പോള്‍ മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ ആയിരുന്നു തിയേറ്ററിലെ ആവേശം. വെറുമൊരു മാസ് മസാല പടം എന്നതിലുപരി ശക്തമായ തിരക്കഥയും സട്ടിലായ അഭിനയവും മികച്ച സംവിധാനമികവും ഒത്ത് ചേര്‍ന്ന സിനിമയായ ലൂസിഫര്‍ മാറുകയും ചെയ്തു.

ലൂസിഫറിന്റെ വിജയത്തിന് പിന്നാലെയാണ് എമ്പുരാന്‍ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുന്നത്. അന്ന് മുതല്‍ ആവേശത്തിന്റെ പരകോടിയിലാണ് സിനിമാപ്രേമികള്‍. അതിന്റെ ഏറ്റവും ഉന്നതിയില്‍ ആണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ലൂസിഫറില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയിയെ അടക്കം എത്തിച്ചിരുന്നു എങ്കില്‍ ഹോളിവുഡില്‍ നിന്നുള്‍പ്പടെയുള്ള വമ്പന്‍ താരനിരയാണ് എമ്പുരാനില്‍ അണിനിരക്കുന്നത്.

Take a Poll

മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, ശിവദ, ഇന്ദ്രജിത്ത്, സായ് കുമാര്‍, ബൈജു, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ളിന്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമയുടെ യഥാര്‍ത്ഥ ബഡ്ജറ്റ് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ദീപക് ദേവ് സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് സുജിത് വാസുദേവാണ്.

ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നത്. അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എമ്പുരാന്‍ എത്തിക്കുന്നത്.

ആരാണ് എമ്പുരാനിലെ വില്ലന്‍?

ലൂസിഫറില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് വിവേക് ഒബ്രോയിയായിരുന്നു. പക്ഷെ ആ സിനിമയില്‍ മോഹന്‍ലാല്‍ എന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള സഞ്ചാരമായിരുന്നു. എമ്പുരാനിലേക്ക് വരുമ്പോള്‍ അബ്രാം ഖുറേഷിയുടെ ലോകത്തെ കുറിച്ചാണ് പറയുന്നത്. അന്താരാഷ്ട്ര തലത്തിലെ വമ്പന്‍ ഗ്രൂപ്പായി ഖുറേഷി ഗ്രൂപ്പിനോട് എതിരിടുന്നത് ആരായിരിക്കും എന്നാണ് എല്ലാവരും ആലോചിക്കുന്നത്.

മമ്മൂട്ടി വില്ലനായി എത്തും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത് മോഹന്‍ലാല്‍ തന്നെ തള്ളിക്കളഞ്ഞു. ഫഹദ് ഫാസില്‍, ആമിര്‍ ഖാന്‍, ഡോണ്‍ ലി തുടങ്ങി റിക്ക് യൂണിന്റെ പേര് തന്നെ വില്ലന്റെ സാധ്യത ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. വെള്ള വസ്ത്രമിട്ട ഒരാള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന കാരക്ടര്‍ പോസ്റ്റര്‍ ആണ് മെയിന്‍ വില്ലനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+