എമ്പുരാന്‍ മലയാളത്തിന്റെ തമ്പുരാന്‍: തുടക്കം മുതല്‍ ഒടുക്കം മുതല്‍ ഒരേ തീ.. 100 കോടി ഉടനെ തൂക്കും
തിയേറ്ററുകളില്‍ തീ പടർത്തി മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ എല്ലാവരും തന്നെ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്. പ്രതീക്ഷകള്‍ക്ക് ഒത്തുള്ള നിലവാരം ഒരിക്കല്‍ കൂടെ പൃഥ്വിരാജ് കാത്തുസൂക്ഷിച്ചതോടെ ചിത്രം മലയാളത്തില്‍ പുതിയ കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം എമ്പുരാന്‍ ആദ്യ ദിനം 50 കോടി ക്ലബിലെത്തിയിരുന്നു. മലയാളത്തില്‍ ഇന്നുവരെ ഒരു ചിത്രത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണിത്. ചിത്രത്തിന് മികച്ച അഭിപ്രായം കൂടി വന്നതോടെ ആദ്യ വീക്കെൻഡിലെ ഗ്ലോബൽ കളക്ഷന്‍ 100 കോടി തൊട്ടേക്കും. വീക്കെന്‍ഡിന് പിന്നാലെ ചെറിയ പെരുന്നാള്‍ കൂടി വരുന്നതോടെ അടുത്ത ആഴ്ചയിലും തിയേറ്ററില്‍ ഈ തിരക്ക് നിലനില്‍ക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു എന്ന പ്രത്യേകതയും എമ്പുരാനുണ്ട്.
കേരളത്തില്‍ ആറ് മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. ഇടവേള സമയത്ത് തന്നെ ആളുകള്‍ മികച്ച പ്രതികരണം നടത്തി. പടം കഴിഞ്ഞിറങ്ങിയതോടെ ഈ ആവേശം കൂടുതല്‍ ശക്തമായി. 'സ്റ്റീഫൻ നെടുമ്പള്ളിയുടെ അപ്പനായി വരും അബ്രഹാം ഖുറൈശി. ധൈര്യമായി ടിക്കറ്റ് എടുത്തോളി. തീപ്പൊരി ഐറ്റം ആണ് ' എന്നാണ് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, 'മലയാളികൾക്ക് ഇത്തവണ ഓണവും തൃശൂർ പൂരവും ഒരുമിച്ചായിരുന്നു' എന്നാണ് സിനിഫൈല്‍ എന്ന പ്രമുഖ സിനിമആരാധാക കൂട്ടായ്മയുടെ അഡ്മിന്‍ കൂടിയായി ബിജിത്ത് കുറിച്ചത്. മലയാളികൾക്ക് ഇത്തവണ ഓണവും തൃശൂർ പൂരവും ഒരുമിച്ചായിരുന്നു.'ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ഞാൻ ദേ ഇപ്പോൾ തീയറ്ററിൽ നിന്നിറങ്ങിയതേയുള്ളൂ. എമ്പുരാൻ, മലയാള സിനിമാ ചരിത്രത്തിന്റെ ഏടുകളിൽ പൃഥ്വിരാജ് സുകുമാരനും മലയാളത്തിന്റെ സ്വന്തം ലാലേട്ടനും ചേർന്ന് സുവർണ്ണ ലിപികളിൽ എഴുതിവെച്ച വിസ്മയമാണ്. ലൂസിഫറിൽ നമ്മൾ കണ്ടതൊക്കെ വെറുമൊരു ടീസറായിരുന്നു, അതിന്റെ പത്തിരട്ടി രോമാഞ്ചമാണ് എമ്പുരാൻ നൽകുന്നത്.' അദ്ദേഹം കുറിച്ചു.

പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായകനെ എങ്ങനെയാണ് ഞാൻ അഭിനന്ദിക്കേണ്ടത് ? ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു മാതൃക തന്നെയാണയാൾ. ലാലേട്ടനിലെ താരത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് പ്രിഥ്വിക്ക് നന്നായറിയാം. എമ്പുരാൻ ഇങ്ങനെയാണ് അവസ്ഥയെങ്കിൽ L3 യുടെ റേഞ്ച് എത്രമാത്രം വലുതായിരിക്കും. പടത്തിന്റെ ടെയിൽ എൻഡിൽ അതിനുള്ള സൂചനയും പടം തരുന്നുണ്ട്. ദാ ഈ നിമിഷം മുതൽ L3ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുകയാണെന്നും ബിജിത്ത് കൂട്ടിച്ചേർത്തു.
'ഒരു പക്കാ ഇന്റർനാഷണല്‍ സ്റ്റഫ്. തുടക്കം മുതൽ ഒടുക്കം വരെ കത്തിക്കൽ. 3 മണിക്കൂർ ദൈർഘ്യം ആയിട്ട് പോലും ഒരിടത്ത് പോലും ലാഗ് ആവാണ്ട് വൻ ഹെവി പരിപാടി. സ്ലോ ആയി പറഞ്ഞ് പോകുന്ന കഥ ആണെങ്കിൽ കൂടെയും അന്യായ മേക്കുങും മറ്റും എല്ലാം കൊണ്ടും വൻ. ലാലേട്ടന്റെ ഇന്‍ട്രോ ശരിക്കും കണ്ണ് നിറച്ചു. കാരണം അത്ര ആഗ്രഹിച്ചിരുന്നു. ഇങ്ങനെ ഒന്ന് കാണാൻ. എല്ലാം കൊണ്ടും അന്യായ തീയേറ്റർ അനുഭവം തന്ന രോമാഞ്ചം കൊള്ളിച്ച പടം' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ റിവ്യൂ ഇടുന്നവർ കഥയോ ട്വിസ്റ്റുകളോ വെളിപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. 'എംപുരാൻ റിലീസ് ആകാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കി ഉള്ളു.ഈ സിനിമയ്ക്ക് നാളെ ടിക്കറ്റ് കിട്ടാതെ പോയ ഒരുപാട് പേരുണ്ട്.വരുന്ന അവധി ദിവസങ്ങളിൽ ഈ സിനിമ കാണാൻ പ്ലാൻ ചെയ്യുന്നവർ ഉണ്ട്. ചിലപ്പോൾ ടിക്കറ്റ് എടുക്കാൻ കാശ് ഇല്ലാത്തതു കൊണ്ട് വേറെ ഒരു ദിവസം സിനിമ കാണാം എന്ന് ആഗ്രഹിച്ചു ഇരിക്കുന്നവരും ഉണ്ട്. നാളെ സിനിമ കാണുവാൻ പോകുന്ന എല്ലാവരും ഒരു കാര്യം ശ്രദ്ധിക്കുക.സിനിമയിലെ പ്രധാനപെട്ട രംഗങ്ങൾ (ടൈറ്റിൽ കാർഡ് ഉൾപ്പടെ) എല്ലാം തന്നെ തൻ്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയും ഇൻസ്റ്റാഗ്രാം റീൽസ് ആയും മാറ്റാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്ന് ഓർക്കണം' എന്നാണ് അന്തനാഥന്‍ എന്നയാള്‍ കുറിച്ചത്.
സിനിമ കാണുമ്പോൾ തന്നെ പലരും അവരരുടെ ഫോണുകളിൽ അതെല്ലാം കൃത്യമായി പകർത്തുകയും ചെയ്യും. ഇനി സിനിമ കാണാൻ ഇരിക്കുന്ന ആളുകളുടെ ആകാംഷ നശിപ്പിക്കുന്ന ഒരു പ്രവണത ആണിത്. എന്റെ സ്റ്റാറ്റസ് വഴി എന്റെ റീൽസ് വഴി വേണം എല്ലാരും സിനിമയുടെ പ്രധാന ഭാഗം കാണേണ്ടത് എന്നൊരു വാശി അല്ലെങ്കിൽ ഒരു തരം അറ്റെൻഷൻ സീക്കിങ്ങ് പലരും ആഗ്രഹിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എന്ത് തരം ആനന്ദമാണോ ആവോ ഇവർക്കൊക്കെ കിട്ടുന്നത്.
എന്റെ കാശു എന്റെ സമയം എന്റെ സ്വകാര്യം ശരിയാണ്, അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം തന്നെ സമ്മതിക്കുന്നു. നമ്മുടെ ഇഷ്ട താരങ്ങളെ സ്‌ക്രീനിൽ കാണുമ്പോൾ അതൊക്കെ കണ്ട് കയ്യടിച്ചു സിനിമയോടൊപ്പം അല്ലെ സഞ്ചരിക്കേണ്ടത്. ആദ്യ ദിവസത്തെ ഷോ കാണുന്ന നമ്മൾ മാത്രമല്ല സിനിമ കാണുന്നത് എന്ന് കൂടി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏമ്പുരാന് റിവ്യൂ പറയുമ്പോൾ ആ പടം, കണ്ടിട്ട് മാത്രം പറയുകയെന്നാണ് ജയകുമാർ എന്നയാള്‍ പറയുന്നത്. ഈ പടം എന്തുകൊണ്ടും മുരളിഗോപി എന്ന എഴുത്തുകാരന്റെ ചിന്തയിൽ നിന്ന് ഉദിച്ച കാരണത്താൽ നമുക്ക് 100% ക്യാഷ് ഗ്യാരണ്ടീ ഉണ്ടാവും. ഇനി പറയാനുള്ളത് അതിൽ ഉപയോഹിച്ചിരിക്കുന്ന ഗാഡ്ജെറ്റുകളെ കുറിച്ചാണ്. ഗാഡ്ജെറ്റുകളുടെ മികവ് ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്ന വിഎഫ്എക്സ് കുറഞ്ഞപക്ഷം ഒരു 4K മോണിറ്ററിൽ കണ്ടാൽ തിരിയും. പുതു ഗാഡ്‌ജെറ്റുകൾ ഏതൊക്കെ എന്ന് ഡയറക്ക്ടർ എവിടേലും തിരക്ക് കഴിഞ്ഞു മെൻഷൻ ചെയ്‌താൽ ഈ സിനിമ ഒരു അക്കാദമിക് ലെവൽ ആയി മാറുകയും പുതു തലമുറ സിനിമാ വിദ്യാർത്ഥികൾ അത് ഒരു പരീക്ഷണ വിഷയം ആയി വിലയിരുത്തിയേക്കുമെന്നും അദ്ദേഹം കുറിക്കുന്നു.
ഇന്ത്യൻ എന്ന തമിഴ് മുവിയിലാണ് മൾട്ടിക്യാം, VFX വിർച്യ്‌വൽ ആർട്ട് ഒക്കെ ആദ്യമായി പരീക്ഷിച്ചതെന്നും മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് 3D ഇന്ത്യയിൽ ആദ്യമായി ആവിഷ്കരിച്ചതെന്നും ഒക്കെ ക്ലാസ്സിഫൈഡുകൾ mark ചെയ്തു വച്ചേക്കുന്ന സിനിമ ചരിത്രത്തിൽ എമ്പുരാനും ഒരു കാലികകല്ലാവട്ടെ. ഞാൻ ഏതോ സെമിനാറിൽ കേട്ടതാണ്. അമൽ നീരദിന്റെ മൂവി ഷൂട്ടിoങ് ലൊക്കേഷനിൽ ചെന്നാൽ ഗാട്ജെറ്റുകളെ ചവിട്ടി നടക്കാൻ കഴിയില്ലയെന്നത്. സിങ് സൗണ്ട് ഒക്കെ അമൽ പരീക്ഷിക്കുന്നത് വിദേശത്തു നിന്ന് ഇറക്കിയ ഗ്രൗണ്ട് ലാപ്പേൽ ഒക്കെ വച്ചിട്ടാവും അവിടെ ക്യാമറ റോളിംഗ് ആണ് ഓടെടാ എന്ന് മുൻ പരിചയം ഇല്ലാത്തവനെ വിരട്ടുന്നതിനു പകരം മോനെ അവിടെ ഒരു ഗോപ്രോ കിടക്കുന്നു ചവിട്ടല്ലേ എന്നാകും ലെൻസ് ക്യാരി ചേട്ടന്റെ വിളിച്ചപേക്ഷ. അപ്പോൾ എമ്പുരാനിലെ ട്രെയിലറിന് കാണിക്കാൻ ഉണ്ടായിരുന്നത് അമലിനെ മറ്റൊരു വിധത്തിൽ ഏമ്പുരാൻ മറികടക്കും എന്നതാണ്.
എന്തൊക്കെ ആയാലും ഈ സിനിമയും വിമർശിക്കപ്പെടും. ലോകത്തെ ആദ്യ ശബ്‌ദസിനിമ ആയ(1927) വാർണർ സഹോദരങ്ങളുടെ ദ ജാസ് സിംങ്ങർ ആ കാലത്ത് വിമർശിക്കപ്പെട്ടത് സീനിലെ സൗണ്ട് സിനിമയുടെ ശ്രദ്ധ തിരിച്ചുവിട്ടിട്ട്, ജാസ് സിംങ്ങർ ആസ്വദിക്കാൻ കഴിഞ്ഞില്ല എന്നുമൊക്കെ ആണ്. ആ നിലയ്ക്ക് ഈ സിനിമയും വിമർശിക്കപ്പെടും. വിമർശിക്കുന്നവർ സിനിമ കാണാതെ വിമർശിക്കരുത് കാരണം ഇത് കോടികളുടെ ബിസിനസ് ആണ്..കുറേ പേരുടെ അന്നം എന്ന സ്ഥിരം ഡയലോഗ് ഇവിടെ ഒരപേക്ഷയായി കാണുക. വളർത്താനും തളർത്താനും വിമർശനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications