Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹന്‍ലാല്‍ മാപ്പ് പറയും, ക്ഷമാപണം റെഡിയാക്കി...'; എമ്പുരാന്‍ പ്രിവ്യൂ ലാല്‍ കണ്ടിരുന്നില്ലെന്ന് മേജര്‍ രവി

കൊച്ചി: എമ്പുരാന്‍ വിവാദത്തില്‍ നടന്‍ മോഹന്‍ലാല്‍ മാപ്പ് പറയും എന്ന് സംവിധായകന്‍ മേജര്‍ രവി. റിലീസിന് മുന്‍പ് മോഹന്‍ലാല്‍ സിനിമ കണ്ടില്ലായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് മേജര്‍ രവിയുടെ പ്രതികരണം. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹന്‍ലാലിന് നല്ല മനോവിഷമം ഉണ്ടെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനൊപ്പം അഞ്ച് സിനിമകള്‍ ചെയ്തിട്ടുള്ള ആളാണ് താന്‍ എന്നും കഥ കേട്ട് ഓക്കെ ആണെങ്കില്‍ പിന്നീട് അതില്‍ അദ്ദേഹം ഇടപെടാറില്ല എന്നും മേജര്‍ രവി പറഞ്ഞു. റിലീസിന് മുന്‍പ് അദ്ദേഹം താന്‍ ചെയ്ത കീര്‍ത്തിചക്ര കണ്ടിട്ടില്ല എന്നും റിലീസിന് മുന്‍പ് സിനിമ കാണുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ല എന്നും രവി പറഞ്ഞു. എമ്പുരാനും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്.

Empuraan

ആര്‍മിയിലുണ്ടായിരുന്ന തന്റെ സുഹൃത്തുക്കളില്‍ നിന്ന് വന്ന ഫോണ്‍ കോളുകള്‍ മൂലമാണ് ഇത്തരമൊരു ലൈവ് വരുവാനുള്ള കാരണം എന്നും അവരുടെയെല്ലാം ആവശ്യം മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി എടുത്തുകളയണം എന്നാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേണല്‍ റാങ്ക് ലഭിക്കുന്നതിനും അത് എടുത്ത് കളയുന്നതിനും അതിന്റേതായ മാനദണ്ഡങ്ങളുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എമ്പുരാനില്‍ ഇത്രയേറെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമായ രംഗങ്ങള്‍ കട്ട് ചെയ്യാന്‍ മോഹന്‍ലാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും 26 മിനിറ്റോളം കട്ട് ചെയ്യുമെന്നാണ് താന്‍ മനസിലാക്കുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു. മോഹന്‍ലാല്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ അവിടെയാണ് മോഹന്‍ലാല്‍ ജസ്റ്റിഫിക്കേഷന്‍ നല്‍കിയിരിക്കുന്നത്. ഈ സിനിമയുടെ കണ്ടന്റില്‍ പ്രശ്‌നങ്ങളുണ്ട്.

മോഹന്‍ലാല്‍ ആ സിനിമയില്‍ വരുന്നത് ഒരു മണിക്കൂറിന് ശേഷമാണ് എന്നും അതിന് മുന്നെയാണ് ഈ പ്രശ്‌നങ്ങള്‍ കാണിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ അറിയുന്ന മോഹന്‍ലാല്‍ മാപ്പ് പറയും എന്ന് ഉറപ്പുണ്ട് എന്നും അവകാശപ്പെട്ടു. ഇനി മുതല്‍ ലാലേട്ടന്‍ സിനിമകള്‍ റിലീസിന് മുന്‍പ് കാണും എന്നും കാരണം ഇതൊരു പാഠമായിട്ടുണ്ട് എന്നും മേജര്‍ രവി പറഞ്ഞു.

ആദ്യദിനം മോഹന്‍ലാലും താനും ഒരുമിച്ചാണ് സിനിമ കണ്ടതെന്നും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹന്‍ലാലിന് മാനസികമായി വളരെയധികം വിഷമമുണ്ടെന്നും മേജര്‍ രവി പറഞ്ഞു. മോഹന്‍ലാല്‍ ഒരു ക്ഷമാപണം എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും അത് പക്ഷേ എവിടെയും പങ്കുവെച്ചതായി അറിയില്ലെന്നും മേജര്‍ രവി അവകാശപ്പെട്ടു.

നേരത്തെ സിനിമയില്‍ വര്‍ഗീയത ഉളളതായിട്ടൊന്നും തനിക്ക് തോന്നിയിട്ടില്ല എന്നും പക്ഷേ ചില വസ്തുതകള്‍ മറച്ച് വെച്ചുകൊണ്ട് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ മാത്രമെടുത്ത് കൊണ്ടാണ് ചെയ്തിരിക്കുന്നത് എന്നും മേജര്‍ രവി അഭിപ്രായപ്പെട്ടിരുന്നു. ഗോദ്ര സംഭവം ആണ് എടുത്തിരിക്കുന്നത് എങ്കില്‍ എന്തുകൊണ്ട് ട്രെയിന്‍ കത്തുന്നത് മുതല്‍ തുടങ്ങിയില്ല എന്നും അദ്ദേഹം ചോദിച്ചു.

Take a Poll

മാര്‍ച്ച് 27ന് ആയിരുന്നു എമ്പുരാന്‍ റിലീസ് ചെയ്തത്. രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം ചരിത്രം സൃഷ്ടിച്ചിരുന്നു. അതേമയം ചില രംഗങ്ങള്‍ വിവാദമായതിന് പിന്നാലെ 17 ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനമായിട്ടുണ്ട് എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+