സിനിമ നടിയായി സപ്രമഞ്ച കട്ടിലിലിലിരുന്ന് ഊഞ്ഞാലാടിക്കോളാമെന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല; മറുപടിയുമായി സീമ
എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരണവുമായി നടി സീമ ജി നായർ രംഗത്ത് എത്തിയിരുന്നു.
എത്രയൊക്കെ ഹെയ്റ്റ് ക്യാംപെയ്ൻ വന്നാലും കാണേണ്ടവർ സിനിമ കാണുമെന്നും പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നിൽക്കുന്ന കാലഘട്ടം, ഇപ്പോൾ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നു. ആരെ ,ആരാണ് പേടിക്കേണ്ടത്. കൈകെട്ടി ,കഴുത്തു കുനിച്ചു നിർത്തി ,കഴുത്തു വെട്ടുന്ന രീതി അത് കേരളത്തിൽ വിലപ്പോകില്ല.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നിൽ അടിയറവ് വെക്കാൻ ഉള്ളതല്ല എന്നാണ് സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെ സീമയെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വന്നുതുടങ്ങി. സൈബർ ആക്രമണം രൂക്ഷമായപ്പോൾ സീമ ജി നായർ തന്നെ മറുപടിയുമായി എത്തിയത്. ആരൊക്കെ എത്ര തെറി വിളിച്ചാലും ..എങ്ങും ഏശീല്ലാ ..കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളതെന്ന് സീമ പറഞ്ഞു.

സീമ ജി നായർ പങ്കുവെച്ച കുറിപ്പ്:
ശുഭദിനം. തെറിയുടെ പൂമൂടൽ നടന്നുകൊണ്ടിരിക്കുന്നു ..ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് .. ആരൊക്കെ എത്ര തെറി വിളിച്ചാലും ..എങ്ങും ഏശീല്ലാ ..കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത്.. സിനിമയിൽ ചാൻസ് കിട്ടാൻ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല. സിനിമയില്ലേൽ ,സീരിയൽ, അതില്ലേൽ നാടകം ..ഇനി അതുമില്ലേൽ ഒരു തട്ടുകട തുടങ്ങും ..അത് മതി ജീവിക്കാൻ. സിനിമ നടിയായി സപ്രമഞ്ച കട്ടിലിൽ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല, എന്നാണ് സീമ ജി നായർ പറഞ്ഞത്. ഈ പോസ്റ്റിനും ധാരാളം കമന്റുകൾ വന്നിട്ടുണ്ട്.
ചേച്ചി എല്ലാ പിന്തുണയുമുണ്ട്. സ്വന്തം കഴിവുകൊണ്ട് മാത്രമാണ് ചേച്ചി ഇന്നും സിനിമ രംഗത്ത് തന്റേതായ ഇടം സൃഷ്ടിച്ചു നിൽക്കുന്നത്. ചേച്ചിക്കൊപ്പം വർക്ക് ചെയ്യാനായി എന്നത് എക്കാലത്തും ഓർമ്മിക്കാവുന്ന സുന്ദരമായ നിമിഷങ്ങളാണ്. തെറി പറയുന്നവർ പറയട്ടെ. അവരോട് പോയി പണി നോക്കാൻ തന്നെ പറയുക. ഇനിയും മനോഹരമായ കഥാപാത്രങ്ങൾ ചെയ്യുക,
ഒരു കഴിവും പണിയും ഇല്ലാത്തവർ മറ്റുള്ളവരെ വിമർശിച്ചും പരിഹസിച്ചുകൊണ്ടും ഇരിക്കും, അവരെ കൊണ്ട് ഒന്നും പറ്റുന്നില്ലല്ലോ എന്ന വിഷമം ആരെ എങ്കിലും തെറി പറഞ്ഞു തീർക്കുംഒന്നും മൈൻഡ് ചെയ്യാതെ നമ്മൾ നമ്മുടെ തിരക്കിലേക്ക് പോകുക അതാണ് ഇങ്ങനെ ഉള്ളവർക്ക് ഉള്ള മറുപടി,
സീമയെ ഒരു നടിയായിട്ടല്ല ഞാൻ ഇഷ്ടപ്പെട്ടത് ജീവകാരുണ്യപ്രവർത്തക എന്ന നിലയ്ക്കാണ്... ഒരു പടം ഇറങ്ങുമ്പോൾ അത് കാണാൻ സ്വന്തം പൈസക്കൊടുത്തു ടിക്കറ്റ് എടുത്തു പോയി കാണുന്ന ഒരാൾക്ക് ആ സിനിമയെ വിലയിരുത്താനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്... നല്ലത് നല്ലതായും അല്ലാത്തത് അങ്ങനേയും കാണാനുള്ള ബുദ്ധി ഈ പോയി കാണുന്നവർക്ക് ഉണ്ടല്ലോ അതാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്...
നമ്മൾ ഒരുപാട് ഇഷ്ടപെടുന്ന ലാലേട്ടൻ ആകുമ്പോൾ അതിന്റെ ശക്തിയും കൂടും... ആ സിനിമ എടുത്തവരും അഭിനയിച്ചവരും ഇതുവരെ പ്രതികരിച്ചിട്ടില്ല ആ സ്ഥിതിക് താങ്കൾ ഇങ്ങനെ ഒരു പോസ്റ്റിട്ട് മറ്റുള്ളവരുടെ വിരോധം വാങ്ങി വയ്ക്കരുതായിരുന്നു...താങ്കൾ ഈ സമൂഹത്തിൽ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. അതിനു ചുറ്റുമുള്ളവരുടെ സഹായം ഇനിയും വേണ്ടി വരും.. ആരോടും പിണങ്ങാൻ നിൽക്കേണ്ട എന്നാണ് എന്റെ അഭിപ്രായം... പിന്നെ അഭിപ്രായം ആരുടേയും കുത്തകയല്ല എല്ലാവർക്കും പറയാം... പറയണം.... എന്നാണ് എന്റെ അഭിപ്രായം...












Click it and Unblock the Notifications