ഒന്നാമൻ ലാലേട്ടൻ തന്നെ, ആസിഫ് മമ്മൂക്കയെ കടത്തിവെട്ടിയോ, ദുൽഖർ ചിത്രത്തിലില്ല...
മലയാള സിനിമയുടെ നല്ല സമയമാണ് ഇത്. ഇന്ത്യൻ മുഴുവൻ അറിയപ്പെടുന്ന തലത്തിലേക്കുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു മലയാള സിനിമ.
പാൻഇന്ത്യൻ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. കേരളത്തിന് പുറത്തും മികച്ച അഭിപ്രായം നേടിയ ചിത്രമാണ് എമ്പുരാൻ. മികച്ച കളക്ഷനും നേടി.
കളക്ഷന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സിനിമകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. മലയാളത്തിൽ നിന്നുള്ള സിനിമകളുടെ ആഗോള കളക്ഷൻ കണക്കിലെടുക്കുമ്പോൾ എമ്പുരാൻ വളരെ മുന്നിലാണ്. എമ്പുരാൻ ആഗോളതലത്തിൽ നിന്ന് ആകെ 262. 74 കോടിയാണ് നേടിയത്. വമ്പൻ ഹിറ്റ് ചിത്രമായി എമ്പുരാൻ മാറി... മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജാണ് എമ്പുരാൻ സംവിധാനം ചെയ്തത്. 2025 ൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രങ്ങളിൽ ആദ്യ സ്ഥാനം എമ്പുരാന് തന്നെ.

പത്താം സ്ഥാനത്ത് ബേസിൽ ജോസഫിൻഫെ മരണമാസ്സാണ്. 13. 36 കോടി രൂപയാണ് മരണമാസ് നേടിയത്. ഒമ്പതാം സ്ഥാനത്ത് മാത്യു തോമസ്, അർജുൻ അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബ്രോമൻസാണ്. ബ്രൊമൻസ് ആഗോളതലത്തിൽ ആകെ 13. 72 കോടി രൂപയാണ് നേടിയത്. ബ്രൊമൻസിന് പിന്നിൽ ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റിയാണ്. 16. 50 കോടി രൂപയാണ് ഐഡന്റിറ്റി നേടിയത്. എമ്പുരാനുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ തുകയാണ്. ഏഴാം സ്ഥാനത്ത് ബേസിൽ ജോസഫിന്റെ സിനിമായാണ്, പൊന്മാൻ, 17. 40 കോടി രൂപയാണ് പൊൻമാൻ നേടിയത്. മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയാണ് പൊന്മാൻ.
ആറാം സ്ഥാനത്ത് മമ്മൂട്ടി ചിത്രമാണ്. മമ്മൂട്ടിയുടെ ഡൊമനിക് ആൻഡ് ദ ലേഡീസ് പേഴ്സാണ് ആറാം സ്ഥാനത്ത്. ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്സ് 20യ 9 കോടി രൂപയാണ് നേടിയത്. ഗൗതം വാസുദേവ് മേനോൻ ആണ് ഡൊമനിക് ആൻ‍് ദ ലേഡിസ് പേഴ്സ് സംവിധാനം ചെയ്തത്. അഞ്ചാം സ്ഥാനത്തും മമ്മൂട്ടി ചിത്രമാണ്. ബസൂക്ക, വലിയ പ്രതീക്ഷയോടെ എത്തിയ ഈ ചിത്രം ആഗോളതലത്തിൽ നേടിയച് 23 കോടി രൂപയാണ്.
ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ നേടിയത് 44. 94 കോടിയാണ്. യുവതാരങ്ങൾ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ചിത്രമാണ്. നസ്ലിനാണ് പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. ഓഫീസർ ഓൺ ഡ്യൂട്ടി 53. 10 കോടി രൂപയാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് ഈ ചിത്രം. രണ്ടാം സ്ഥാനത്ത് ആസിഫ് അലി നായകനായ രേഖ ചിത്രമാണ്. 57. 30 കോടിയാണ് ഈ ചിത്രം നേടിയത്. അതേ സമയം ദുൽഖർ സൽമാന്റെ ഒരു ചിത്രവും ഇതുവരെ 2025 ൽ റിലീസിന് എത്തിയിട്ടില്ല.
എമ്പുരാന് 325 കോടിയുടെ ടോട്ടൽ ബിസിനസ് നടന്നതായാണ് റിപ്പോർട്ട്. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബിൽ കയറിയ ചിത്രം കൂടിയാണ് എമ്പുരാൻ. എമ്പുരാൻ 100 കോടി തിയറ്റർ ഷെയർ വരുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്നുള്ള കണക്കാണിത്. മാർച്ച് 27 നാണ് എമ്പുരാൻ ആഗോള റിലീസായി പ്രദർശനത്തിന് എത്തിയത്. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാൻ എത്തിയത്. റെക്കോർഡ് ബുക്കിംഗാണ് ചിത്രത്തിന് ഉണ്ടായത്. പ്രദർശനത്തിന് പിന്നാലെ വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിന്റെ കളക്ഷനെ ഈ വിവാദങ്ങൾ ബാധിച്ചില്ല.












Click it and Unblock the Notifications