Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൈഗര്‍ ത്രീയില്‍ സല്‍മാന്റെ വില്ലനായി ഇമ്രാന്‍ ഹാഷ്മി; പ്രതിഫലം എത്രയെന്നറിയുമോ? ആസ്തി ഇങ്ങനെ

ബോളിവുഡിന്റെ സീരിയല്‍ കിസ്സര്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഇമ്രാന്‍ ഹാഷ്മി. ചുംബന രംഗങ്ങളില്‍ സ്ഥിരമായി അഭിനയിക്കുന്നത് കൊണ്ടായിരുന്നു താരത്തെ അത്തരത്തില്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ സ്‌ക്രീനില്‍ അമ്പരപ്പിക്കുന്ന പല പ്രകടനങ്ങളും ഇമ്രാന്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, മര്‍ഡര്‍, ആവാരാപന്‍, പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു ഇമ്രാന്‍ കാഴ്ച്ചവെച്ചത്.

അതേസമയം ഇമ്രാന്‍ ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ ത്രീയില്‍ വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിനായി നടന്‍ വാങ്ങിയ പ്രതിഫലം എത്രയെന്നറിയുമോ? അതുപോലെ താരത്തിന്റെ ആസ്തിയും ഒന്ന് പരിശോധിക്കാം.

emraan-hashmi

ടൈഗര്‍ ത്രീയിലെ പ്രതിഫലം

ഇമ്രാന്‍ ഹാഷ്മിയുടെ കരിയറില്‍ വഴിത്തിരിവാകുന്ന വില്ലന്‍ വേഷമായിരിക്കും ടൈഗര്‍ ത്രീയിലെന്നാണ് സൂചന. സല്‍മാന്‍ ഖാനോട് നേരിട്ട് ഏറ്റുമുട്ടുന്ന ക്രൂര വില്ലനായിരിക്കും ഇതെനനും സൂചനയുണ്ട്. എന്നാല്‍ ഇമ്രാന്‍ ഈ വേഷത്തെ കുറിച്ച് വളരെ രഹസ്യമായി വെച്ചിരിക്കുകയാണ് നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ്.

അതുകൊണ്ട് തന്നെ വളരെ ശക്തമായ വേഷം തന്നെയായിരിക്കും എന്നാണ് സൂചന. ചിത്രത്തിനായി നല്ലൊരു തുകയാണ് ഇമ്രാന് പ്രതിഫലമായി ലഭിച്ചത്. ഏഴ് മുതല്‍ എട്ട് കോടിക്ക് ഇടയിലുള്ള തുകയാണ് ഇമ്രാന് പ്രതിഫലമായി ലഭിച്ചതെന്ന് സിയാസത്ത് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.

ആസ്തി ഇങ്ങനെ

ഇമ്രാന്‍ ഹാഷ്മിക്ക് 105 കോടിയുടെ ആസ്തിയാണ് ഉള്ളത്. അഭിനയത്തിന് പുറമേ പരസ്യങ്ങളാണ് ഇമ്രാന്റെ വരുമാനം വര്‍ധിപ്പിക്കുന്നത്. ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഇമ്രാന്‍ അഞ്ച് മുതല്‍ ആറ് കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.

അതിന് പുറമേ ലാഭത്തിന്റെ വിഹിതവും താരം വാങ്ങാറുണ്ടെന്ന് സിഎ നോളജ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതുപോലെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് രണ്ട് കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്.

ആഡംബര വീടുകളോട് പ്രിയം

ഇമ്രാന്‍ ഹാഷ്മിക്ക് ആഡംബര വീടുകളോടും താല്‍പര്യമുണ്ട്. 4 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിലാണ് താരം തതാമസിക്കുന്നത്. മുംബൈയിലെ ബാന്ദ്രയ്ക്ക് സമീപമാണ് ഈ വീടുള്ളത്. ഭാര്യയും മകനും താരത്തിനൊപ്പമാണ് താമസം. ഒരു കൊട്ടാരം പോലെ തോന്നുന്ന വീടാണിത്.

സോഷ്യല്‍ മീഡിയയിലൂടെ ഈ വീടിന്റെ ചിത്രങ്ങള്‍ ഇമ്രാന്‍ പങ്കുവെച്ചിട്ടുണ്ട്. അതുപോലെ ഗോവയില്‍ താരത്തിന് സ്വന്തമായി പെന്റ്ഹൗസുണ്ട്. മറ്റിടങ്ങളിലും താരം ഭൂമി വാങ്ങിയിട്ടുണ്ട്. ഷൂട്ടിംഗില്‍ ഇടവേള ലഭിച്ചാല്‍ ഇവിടങ്ങളിലേക്ക് ഇമ്രാന്‍ പോകാറുണ്ട്.

കാറുകളുടെ ശേഖരം

ഇമ്രാന്‍ ഹാഷ്മിക്ക് കാറുകളുടെ വലിയ ശേഖരവുമുണ്ട്. പതിമൂന്ന് കോടിയുടെ കാറുകളാണ് ഇമ്രാനുള്ളത്. ലമ്പോര്‍ഗിനി ഹ്യൂറക്കാനാണ് അതില്‍ പ്രമുഖന്‍. 3.2 കോടിയാണ് വില.

മെഴ്‌സിഡസിന്റെ മെയ്ബാക്ക് എസ്560യുടെ ഇമ്രാനുണ്ട്. 2.57 കോടിയാണ് വില. 1.88 കോടിയുടെ ഓഡി എ8 എല്‍, 2.39 കോടിയുടെ റേഞ്ച് റോവര്‍ വോഗ് എന്നിവയാണ് മറ്റ് വാഹനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+