ബിഗ് ബോസിന് പോലും അബദ്ധം പറ്റുന്നു, പിന്നെ ആണോ പാവം കുലസ്ത്രീയായ അനുമോൾക്ക്! ഉറുമ്പിന്റെ ബുദ്ധി പോലും ഇല്ലേ?
ബിഗ് ബോസ് മലയാളം സീസൺ 7 വീക്കെൻഡ് എപിസോഡ് പ്രമോ പുറത്ത് വന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ജിസേലും ആര്യനും ഉമ്മ വെയ്ക്കുന്നത് കണ്ടുവെന്ന് പറഞ്ഞ് ബിഗ് ബോസ് വീടിനെ തലകീഴായി മറിച്ച് വെച്ച അനുമോളെ മോഹൻലാൽ പൊരിക്കുന്നതാണ് പ്രമോയിൽ കാണുന്നത്. കൂട്ടത്തിൽ മസ്താനി, ജിഷിൻ, ആദില, നൂറ എന്നിവരേയും മോഹൻലാൽ ചോദ്യം ചെയ്യുന്നുണ്ട്.
അതിനിടെ ഷോയിൽ വൻ സംഭവമാണെന്ന് സ്വയം ധരിക്കുന്ന നടൻ അപ്പാനി ശരത്ത് പുറത്തായെന്നും സൂചനകളുണ്ട്. പ്രമോയിൽ കണ്ട ഈ പൊരിച്ചടക്കൽ എപ്പിസോഡിലും കണ്ടാൽ മതി ആയിരുന്നു എന്നാണ് ഫാൻസിൽ ഒരാൾ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അനുമോളെ പരിഹസിച്ച് കൊണ്ടുളള കുറിപ്പ് ഇങ്ങനെ:
''ഉമ്മവെച്ചത് കണ്ടു എന്ന് പറഞ്ഞിടത്തു നിർത്തിയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. മറ്റുള്ളവരുടെ സത്യം ഏറ്റു പറയുന്നതിലും നല്ലത് സ്വന്തം കള്ളം പറയുന്നതാണ് എന്ന തത്വ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവനാണ് ഞാനും. പക്ഷേ ആ കല്പിത രംഗം അവിടെ അഭിനയിച്ചു ഫലിപ്പിക്കാൻ നോക്കിയത് തീരെ അംഗീകരിക്കാൻ പറ്റില്ലായിരുന്നു. അതിലെ അശ്ലീലത മനസ്സിലാക്കാൻ എന്തുകൊണ്ട് അനുമോൾക്ക് സാധിച്ചില്ല, ഉറുമ്പിന്റെ ബുദ്ധി പോലും ഇല്ലേ അനുമോൾക്ക് എന്ന് തോന്നിപ്പോയ നിമിഷങ്ങൾ.

മറ്റുള്ളവർ കൂട്ടം ചേർന്ന് ആക്രമിക്കുമ്പോൾ പിടിച്ചു നിൽക്കാൻ കഴിയണം. അല്ലെങ്കിൽ കംപോഷർ നഷ്ടപ്പെട്ടു ഇത് പോലുള്ള വിഡ്ഢിത്തങ്ങൾ കാണിക്കും. മറ്റുള്ളവർ നമ്മെ അങ്ങേ അറ്റം പ്രകോപിച്ചു നമ്മുടെ മോശമായ വശം എക്സ്പോസ് ചെയ്യാൻ ശ്രമിക്കും. അത് സാധിച്ചാൽ പിന്നെ വിക്ടിം കാർഡ് ഇറക്കും. അത് ആണ് ലോകം. ബിഗ്ഗ്‌ബോസ് വീട് അതിന്റെ ഒരു കൂത്തരങ്ങു തന്നെ ആണ് . നല്ല മനസ്ഥ്യര്യം ഉള്ളവർക്കേ ഈ ഗയിമിൽ പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ. ഒരാൾ ആളാകാൻ ശ്രമിച്ചാൽ, മറ്റുള്ളവരേക്കാൾ കേമൻ ആണെന്ന് സമർഥിക്കാൻ ശ്രമിച്ചാൽ പിന്നെ പറയുകയും വേണ്ട. എവിടൊന്നൊക്കെ അടികൾ വരും എന്ന് പ്രവചിക്കാൻ പോലും പറ്റില്ല.
എന്റെ കുലസ്ത്രീ കാവിലെ തമ്പുരാക്കളെ, ബദരീങ്ങളെ, ഇന്നത്തെ റോസ്റ്റിൽ പൊരിഞ്ഞു പോകാതിരിക്കാനുള്ള ശക്തി അനുമോൾക്ക് കൊടുക്കേണമേ. സോഷ്യൽ മീഡിയ കാവിൽ പൊങ്കാല ഇട്ടേക്കാമെ. ഏതായാലും ഇന്നത്തെ എപ്പിസോഡ് കഴിയുമ്പോൾ അവിടെ വള്ളം കളി നടത്താൻ സാധിക്കും. അല്ലെങ്കിലും വള്ളം കളി ഇല്ലാതെ എന്ത് ഓണം. അപ്പാനി പുറത്തായി എന്ന് സോഷ്യൽ മീഡിയ ചാത്തൻസ് പറയുന്നു.
അപ്പാനിക്ക് പുറത്താകലും അനുമോൾക്കു റോസ്റ്റും! അമ്മാവന്റെ പിരി ഇളകാനുള്ള എല്ലാ ചാൻസും ഉണ്ട്. ഷാനവാസ് ഇനി എങ്ങോട്ട് തിരിയും. അനീഷിനെ ചൊറിഞ്ഞുള്ള കോൺടെന്റ് മാത്രം കൊണ്ടു എത്രകാലം മുന്നോട്ട് പോകും. ഷാനവാസ് അമ്മാവന് ഒരു വഴി കാണിച്ചു കൊടുക്കേണമേ. സാരമില്ല അനുമോളെ ബിഗ്‌ബോസിനു പോലും അബദ്ധം പറ്റുന്നു. പിന്നെ ആണോ ഒരു പാവം കുലസ്ത്രീ ആയ അനുമോൾക്ക്. നമുക്ക് തിരുവാതിരയിൽ പിടിച്ചു കയറി വരാം. 'കൈതപ്പു മണമെന്തെ ചഞ്ചലാക്ഷി ".












Click it and Unblock the Notifications