Get Updates
Get notified of breaking news, exclusive insights, and must-see stories!

സെലിബ്രിറ്റികള്‍ക്കു പോലും പരാതിയില്ല; റൂമയ്ക്ക് പറ്റിയ വലിയ അബദ്ധം'; മറുപടിയുമായി രേണു സുധി

ബിഗ് ബോസിന്റെ ചരിത്രത്തില്‍ പുറത്തിറങ്ങണമെന്ന് പറഞ്ഞ് ഏറ്റവും കൂടുതല്‍ ബഹളം ഉണ്ടാക്കിയ മത്സരാര്‍ത്ഥിയാണ് രേണു സുധി. വലിയ പ്രതീക്ഷകളോടെയാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയതെങ്കിലും ഓരോ ദിവസവും കഴിയുന്തോറും രേണുവിന്റെ പ്രകടനം മോശമായി വരുന്നതാണ് കണ്ടത്. ബിഗ് ബോസ് നല്‍കുന്ന ടാസ്‌കുകളിലോ അവിടെ നടക്കുന്ന തര്‍ക്കങ്ങളിലോ ഇടപെടാതെ കട്ടിലില്‍ കിടക്കുന്ന രേണുവിനെയാണ് കൂടുതലും പ്രേക്ഷകര്‍ കണ്ടത്.

പലപ്പോഴും സ്വന്തം വീട്ടില്‍ പോകണമെന്നും കുട്ടികളെ കാണണമെന്നും പറഞ്ഞു രേണു കരയുന്നതും പതിവായിരുന്നു. പലപ്പോഴും രേണുവിന്റെ വൃത്തിയില്ലായ്മയെ കുറിച്ചും ബിഗ്‌ബോസില്‍ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. രേണുവിന്റെ തലയിലെ പേനാണ് മറ്റു മത്സരാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ബിഗ് ബോസില്‍ പോകുന്നതിനു മുമ്പ് മുടിയില്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‌തെങ്കിലും പിന്നീട് അത് കൃത്യമായി പരിപാലിക്കാന്‍ രേണുവിന് കഴിഞ്ഞിരുന്നില്ല. മുടി നിറയെ ജടയും പേനുമായി മാറിയെന്ന് അനുമോള്‍ അടക്കമുള്ളവര്‍ മോഹന്‍ലാലിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു.

renu sudhi

ഹെയര്‍ എക്സ്റ്റന്‍ഷനെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ രേണു നടത്തിയതിലൂടെ അത് ചെയ്തു കൊടുത്ത സ്ഥാപനത്തിന്റെ സല്‍പേരിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത് ശരിയാകാത്തത് കൊണ്ടാണ് രേണുവിന് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന തരത്തില്‍ വാര്‍ത്തകളും പടര്‍ന്നു.

എന്നാല്‍ രേണു മുടി വൃത്തിയായി സൂക്ഷിക്കാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് പറഞ്ഞ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തുകൊടുത്ത സ്ഥാപനത്തിന്റെ ഉടമ റൂമ രംഗത്ത് വന്നിരുന്നു. ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത ശേഷം എന്നും മുടി കഴുകണമെന്ന് പ്രത്യേകം പറഞ്ഞാണ് രേണുവിനെ വിട്ടത്. എന്നാല്‍ അഞ്ചു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ മുടി കഴുകാവൂ എന്ന തെറ്റിദ്ധാരണ രേണുവിന് ഉണ്ടായി. അവര്‍ മുടി കഴുകാതെ ഇരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും റൂമ വ്യക്തമാക്കി.

ഇപ്പോഴിതാ റൂമയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി രംഗത്ത് എത്തിയിരിക്കുകയാണ്. മെയിന്‍സ്ട്രീംവണ്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു സുധി പ്രതികരിച്ചത്. രേണുവിന്റെ വാക്കുകള്‍: ബിഗ് ബോസില്‍ പോകാന്‍ വേണ്ടിയല്ല ഞാന്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത്. റൂമ മാമുമായി നല്ല സൗഹൃദത്തില്‍ ആയതു കൊണ്ടാണ് അവിടെ പോയത്. അത് വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്. മാം തന്നെയാണ് എന്റെ പുരികത്തില്‍ മൈക്രോബ്ലേഡിങ് ചെയ്തുതന്നത്.

ഞാന്‍ ബോട്ടോക്‌സ് ചെയ്യാനാണ് വീണ്ടും അവിടെ പോയത്. നല്ല ഹെല്‍ത്തുള്ള മുടിയാണെന്നും നീളമുള്ള മുടി ഇഷ്ടമാണോ എന്നും റൂമ മാം ചോദിച്ചു. അങ്ങനെയാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത്. ഇത് ചെയ്തു കഴിഞ്ഞാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ തല നന്നായി കഴുകാന്‍ പറ്റൂ. അല്ലെങ്കില്‍ അത് പോവും. അത്ര ബുദ്ധിമുട്ടി അഞ്ചു മണിക്കൂറോളം എടുത്തതാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത്.

നല്ല മനോഹരമായിട്ടാണ് അവര്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തു തന്നത്. തലയില്‍ എന്നും വെള്ളം ഒഴിച്ച് അത് കളയാന്‍ പറ്റില്ല - രേണു പറയുന്നു. അതേസമയം രേണുവിന്റെ ഈ വീഡിയോയ്ക്ക് താഴെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 'മുടി വെച്ച് കൊടുത്തവര്‍ പറയുന്നു നന്നായി വൃത്തിയാക്കി വെക്കണം എന്ന്. എന്നാല്‍ രേണു പറയുന്നു കുളിക്കാന്‍ പറ്റത്തില്ല എന്ന്. കുളിക്കാന്‍ മടിയാണെങ്കില്‍ എന്തിനാ കുട്ടി മീഡിയയ്ക്കു മുന്‍പില്‍ വെറുതെ അത് പറഞ്ഞു നാണം കെടാന്‍ നില്‍ക്കുന്നത്' എന്നാണ് ഒരാള്‍ കമന്റ് കുറിച്ചിരിക്കുന്നത്.

മറ്റൊരാളുടെ കമന്റ ഇങ്ങനെ - രേണു വെറുതെ പറയുന്നതാണ്. ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്താല്‍ കുളിക്കുന്നതിന് യാതൊരു കുഴപ്പമില്ല എന്ന് അവര്‍ പറഞ്ഞു തരുമല്ലോ. ആഫ്റ്റര്‍ കെയര്‍ എല്ലാം പറഞ്ഞു തന്നിട്ടേ അവര്‍ പറഞ്ഞു വിടൂ. പേന്‍ വളര്‍ത്താന്‍ പാടില്ല എന്ന് പ്രത്യേക നിര്‍ദേശം തരും. വെറുതേ ഇരുന്നു നുണ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+