Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലാലേട്ടൻ വീഡിയോ കാണിച്ചാലും വിശ്വസിക്കില്ല, ബിഗ് ബോസിനെ തള്ളിപ്പറഞ്ഞു', അനു സൈക്കോയെന്ന് കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 7നിൽ അനുമോൾ തൊട്ടതെല്ലാം വിവാദമാണ്. പല ആരോപണങ്ങളും സഹമത്സരാർത്ഥികൾക്കെതിരെ അനുമോൾ ഇതിനകം ഉന്നയിച്ചിട്ടുണ്ട്. അതിൽ ജിസേലും അപ്പാനി ശരത്തും ആര്യനും അക്ബറും അടക്കം പലരും ഉൾപ്പെട്ടിട്ടുണ്ട്.

ബിഗ് ബോസിലെ ആണുങ്ങളെല്ലാവരും ജിസേലിന് പിറകെ നടക്കുന്ന മൊണ്ണകളാണ് എന്ന് പറഞ്ഞതിന് പിന്നാലെയാണ് അനുമോൾ വിവാദങ്ങൾക്ക് തുടക്കമിടുന്നത്. അനുമോൾ ഉന്നയിച്ച ആരോപണങ്ങൾ പുറത്തായിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ എന്നാണ് ഷോയുടെ ആരാധകർ അഭിപ്രായപ്പെടുന്നത്. വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:

അനുമോൾ ബിഗ് ബോസ്സ് ഹൗസിൽ കഴിഞ്ഞ ഒരു മാസമായി ഉന്നയിച്ച ആരോപണങ്ങൾ പറയാം.
* ബിൻസിയും അപ്പാനിയും തമ്മിൽ ഫ്രണ്ട്ഷിപ്പ് മാത്രം ആയിരുന്നില്ല. ബിൻസി പോയപ്പോ അവൻ ബിന്നിയെ പിടിച്ചിട്ടുണ്ട്. സ്ത്രീകളെ കണ്ടാൽ അപ്പാനി മൂഡ് താങ്ങും.
* അക്ബറിന്റെ നോട്ടം ശരിയല്ല പെണ്ണുങ്ങളെ ഒരുമാതിരി നോട്ടമാണ് അയാൾ നോക്കുന്നത്.
* ആര്യനും ജിസൈലും പുതപ്പിനടിയിൽ ഉമ്മ വയ്ക്കുന്നത് ഞാൻ കണ്ടു.

anumol

* ഇവിടുത്തെ ആണുങ്ങൾ എല്ലാം മൊണ്ണകളാണ് പെണ്ണുങ്ങളുടെ പുറകെ മണപ്പിച്ചു നടക്കുന്നവരാണ്.
* ആര്യനെ പെണ്ണാളൻ, പെങ്കോന്തൻ എന്നീ പേരുകൾ വിളിച്ചിട്ട് പുറത്ത് ഈ പേരിലാകും നിന്നെ ആളുകൾ വിളിക്കുക എന്ന് പറഞ്ഞു.
* ജിസൈലിന്റെ ശരീരം മുഴുവൻ പ്ളാസ്റ്റിക് ആണ് ചുണ്ട് കണ്ടില്ലേ പുഴു കടിച്ചത് പോലുണ്ട് മുടിയൊക്കെ എക്സ്റ്റെൻഷൻ വച്ചിരിക്കുകയാണ്.

അങ്ങനെ പറയാനാണെൽ ഒരുപാടുണ്ട്. പുറത്ത് ആയിരുന്നേൽ അനു ഇപ്പൊ ജയിലിൽ കിടന്നേനെ. ഈ ആരോപണങ്ങൾ മാത്രം മതി കേസ് എടുക്കാൻ. അപ്പാനിയും ബിന്നിയും മാരീഡ് ആയവരാണ്. അവരെ വച്ചു പോലും കഥകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്തൊരു മനുഷ്യത്വം ഇല്ലാത്ത സ്ത്രീ ആയിരിക്കണം ഇവൾ. കുടുംബവും കുട്ടികളുമായി ജീവിക്കുന്ന അപ്പാനിയെ കുറിച്ച് ഇത്രയും വലിയ ഷോയിൽ ഇത്രയും വലിയ ആരോപണങ്ങൾ ഉന്നയിക്കുമ്പോ അയാളുടെ കരിയറിനെയും ജീവിതത്തെയും അല്ലെ അവിടെ ബാധിക്കുന്നത്.

അക്ബറിന്റെ നോട്ടം ശരിയല്ലെന്നും, ഇവിടുത്തെ ആണുങ്ങൾ മുഴുവൻ മൊണ്ണകളാണെന്ന് ഫസ്റ്റ് വീക്കിലാണ് ഇവൾ പറഞ്ഞിരിക്കുന്നത് അതിന് മാത്രം അവർ എന്ത് തെറ്റാണ് ഇവളോട് ചെയ്തത്. അപ്പാനി, അക്ബർ, ആര്യൻ ജിസൈൽ, ബിന്നി, ബിൻസി എന്നിവർ ചേർന്ന് ഒരു പരാതി തെളിവ് സാഹിതം അനുമോൾക്കെതിരെ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം ആ സൈക്കോ സ്ത്രീ ജയിലിൽ കിടക്കട്ടെ.

ലാലേട്ടൻ കൊടുത്ത ബാഡ്ജിനെ വരെ കുത്തി കുറിച്ച് വച്ചിട്ട് ഫൺ ആയി ചെയ്തതാണെന്ന് പറയുന്നു, ജിസൈൽ ഇഷ്യൂ വീഡിയോ ഇട്ട് ലാലേട്ടൻ കാണിച്ചാലും വിശ്വസിക്കില്ലെന്ന് പറയുന്നു, ബിഗ് ബോസ്സിനെ വരെ കഴിഞ്ഞ ആഴ്ച അനുമോൾ തള്ളി പറഞ്ഞു. ജെനുവിൻ ആയാണ് അനുമോൾ ഇതൊക്കെ ചെയ്യുന്നതെങ്കിൽ പുറത്ത് വന്ന് നിയമ നടപടികൾ സ്വീകരിക്കട്ടെ. അങ്ങനെ അല്ലെങ്കിൽ അവൾക്ക് ചികിത്സ വേണം. ഇങ്ങനെ ഒരാളെയല്ല ബിഗ് ബോസ്സ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+