Get Updates
Get notified of breaking news, exclusive insights, and must-see stories!

'കറുപ്പിനെ കുറ്റം പറഞ്ഞ ടീച്ചറെ തന്നെ ഏതൊക്കെ രീതിയിൽ ആണ് വർണിക്കുന്നത്, സമാസമം ആയില്ല്യേ'; അശ്വതി

കലാമണ്ഡലം സത്യഭാമ ഡോ ആർ എൽ വി രാമകൃഷ്ണനെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് നടി അശ്വതി. കറുപ്പിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവർക്കും കൊണ്ടു. എന്നാല്‍ കറുപ്പിന്റെ പേരിൽ മാത്രമല്ല പലരും അധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്നതെന്നും സോഷ്യൽ മീഡിയയിലൂടെ പല സ്ത്രീകളും കടുത്ത ബോഡി ഷെയിമിങ്ങിന് ഇരയാകാറുണ്ടെന്നും അശ്വതി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വിഷയത്തിൽ സത്യഭാമയെ തന്നെ എത്രമാത്രം മോശമായ ഭാഷയിലാണ് പലരും വിമർശിച്ചിരിക്കുന്നതെന്നും കുറിപ്പിൽ നടി ചൂണ്ടിക്കാട്ടി. അശ്വതിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'കറുപ്പിനഴക്, ശ്രീമതി സത്യഭാമ പറഞ്ഞ വാക്കുകൾ ഒട്ടും തന്നേ യോജിക്കാതെ, ശ്രീ ആർ എൽ വി രാമകൃഷ്ണൻ എന്ന വ്യക്തിക്ക് അതിലുപരി മികച്ച ഒരു കലാകാരന് എന്റെ ബഹുമാനവും സ്നേഹവും എല്ലാവിധ പിന്തുണയും നൽകികൊണ്ട് തന്നേ തുടങ്ങട്ടെ..
ശ്രീമതി സത്യഭാമ ഒരു കറുപ്പിനെ കുറിച് പറഞ്ഞപ്പോൾ എല്ലാവർക്കും ഒന്ന് കൊണ്ടു അല്ലെ?? എന്നാൽ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക് റീൽസിലും ഒരൽപ്പം കറുത്ത് തടിച്ചു, പല്ലൊക്കെ ഒന്ന് പൊങ്ങി ഇരിക്കുന്ന ഒരു സ്ത്രീ അല്ലെങ്കിൽ ഒരു പെണ്ണ്, ഒരു വീഡിയോ ഇട്ട് കഴിഞ്ഞാൽ അതിനടിയിൽ വരുന്ന കമെന്റുകൾ, ഹോ കറുപ്പിനെ കുറ്റം പറഞ്ഞു എന്ന് ഹാലിളകുന്ന ഇതേ മലയാളികൾ തന്നെ ആണേ.

sathyabhama2

ഇത് കടിക്കുമോ??, ഇതിനെ ഏതു മൃഗശാലയിൽ നിന്ന് ഇറക്കി വിട്ടതാണ്?? എന്നൊക്കെ ഉള്ള കമെന്റുകൾ നമ്മൾ മലയാളികൾ തന്നെ എന്തൊരു കോമഡി ആയിട്ടാ ഇടാറുള്ളത്. എന്തെ അവരും ഈ ലോകത്തുള്ളവർ അല്ലെ?? ഈ കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയിൽ ആണ് വർണിച്ചു ഓരോരുത്തർ കമെന്റ് ഇടുന്നത്. അപ്പൊ എല്ലാരും സമാസമം ആയില്ല്യേ??? ല്ല്യെ?? ആരോടാ ഞാൻ പറയണേ.

ഞാൻ ഏഷ്യാനെറ്റിനു മാസം 25000 കൊടുത്ത് വാർത്ത ഉണ്ടാക്കുവാന്ന് പറഞ്ഞവരോടും, എന്തിനു വേറെ, മലയാളത്തിലെ ഒരു പ്രശസ്തയായ നമുക്കൊക്കെ പ്രിയങ്കരി ആയ ഒരു സിനിമതാരത്തിന്റെ ഒരു വീഡിയോക്ക് താഴെ ഏതാ ഈ തള്ളച്ചി എന്നൊക്കെ എഴുതുന്നോരോട് ആണേ', ചിരിച്ചുകൊണ്ട് പോസ്റ്റിൽ അശ്വതി കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+