'റോബിൻ മല പോലെ വന്ന് എലി പോലെ പോയി, കൊട്ടക്കണക്കിന് പണമുണ്ടാക്കി അഖിൽ മാരാർ, ജാസ്മിന് പണി കിട്ടി', സംഭവിച്ചത്
മലയാള ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും ജനപ്രീതി നേടിയ പരിപാടികളിലൊന്നാണ് ബിഗ് ബോസ്. ഷോയിൽ 100 ദിവസം തികച്ചവരും ഇടയ്ക്ക് പുറത്ത് പോയവരും അടക്കം എല്ലാവരും സെലിബ്രിറ്റികളായി മാറുന്ന കാഴ്ചയാണ് കണ്ടത്. ബിഗ് ബോസിൽ വന്ന് ഏറ്റവും ഉയരത്തിലെത്തിയ ആൾ അഖിൽ മാരാർ ആണെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു. എന്നാൽ ബിഗ് ബോസിൽ പങ്കെടുത്തത് കാരണം ജീവിതത്തിൽ വലിയ നഷ്ടങ്ങൾ സംഭവിച്ചവരും ഉണ്ടെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.
ബിഗ് ബോസ് ഹൗസില്‍ മല പോലെ വന്ന് എലി പോലെ പോയ ചരിത്രമാണ് റോബിന്‍ രാധാകൃഷ്ണനെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഡോക്ടറും മോട്ടിവേറ്ററുമൊക്കെയായ റോബിന്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരെ കയ്യിലെടുത്തു. പ്രേക്ഷകര്‍ ഒന്നടങ്കം വിശ്വസിച്ചു വിജയി അദ്ദേഹമായിരിക്കും എന്ന്. എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞത് അവിടെ നടന്ന ഒരു അടിപിടിയിലാണ്. അതോടെ അയാള്‍ക്ക് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു.

പുറത്ത് വന്ന റോബിന്‍ തന്റെ പ്രേക്ഷകരോട് ദില്‍ഷ പ്രസന്നന് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ തമ്മിലുളള അടുപ്പം വിവാഹത്തില്‍ കലാശിക്കുമെന്ന് തെറ്റിദ്ധരിച്ച പ്രേക്ഷകര്‍ ഒന്നടങ്കം ദില്‍ഷയ്ക്ക് വോട്ട് ചെയ്യുകയും അവര്‍ വിജയി ആവുകയും ചെയ്തു. എന്നാല്‍ അവര്‍ തമ്മിലുളള ബന്ധം പിന്നീട് പരസ്പരം ചെളി വാരി എറിയാനും കുറച്ച് പേരുദോഷം വരുത്തി വെക്കാനും മാത്രമേ ഉപകരിച്ചുളളൂ. അവര്‍ തമ്മിലുളള സൗഹൃദം പോലും എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നു.
ബഡായി ബംഗ്ലാവിലൂടെയും ഏഷ്യാനെറ്റിലെ അവതാരക എന്ന നിലയ്ക്കും എല്ലാവരുടേയും സ്‌നേഹവും ശ്രദ്ധയും പിടിച്ച് പറ്റിയ ആളാണ് ആര്യ. പ്രണയത്തിലൂടെ വിവാഹത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചയിടത്ത് നിന്നാണ് ബിഗ് ബോസിലേക്ക് വരുന്നത്. ബിഗ് ബോസ് കഴിഞ്ഞ് തിരിച്ചെത്തിയ തനിക്ക് നഷ്ടപ്പെട്ടത് താന്‍ ജീവന് തുല്യം സ്‌നേഹിച്ച കാമുകനേയും അയാളുടെ പ്രണയത്തേയും ആണെന്ന് അവര്‍ തന്നെ പറയുന്നു. അതിനെക്കുറിച്ച് പ്രേക്ഷകരില്‍ ചിലര്‍ പറയുന്നത് ബിഗ് ബോസില്‍ നിന്നപ്പോഴുളള ആര്യയുടെ സംസാര രീതിയും പ്രവര്‍ത്തികളും കാരണമാണ് എന്നാണ്.
സ്റ്റേജ് ഷോകളിലൂടെ സിനിമയുടെ ഉന്നതിയുടെ പടവുകള്‍ ചവിട്ടി കയറുമ്പോഴാണ് പാഷാണം ഷാജി ബിഗ് ബോസിലെത്തുന്നത്. പാഷാണം ഷാജിക്ക് ആ സമയത്ത് സിനിമയിലെ കൊമേഡിയന്മാരില്‍ ഒന്നാമനായി എത്താന്‍ അല്‍പദൂരം കൂടിയേ ബാക്കി ഉണ്ടായിരുന്നുളളൂ. എന്നാല്‍ ബിഗ് ബോസ് അദ്ദേഹത്തിന് ഒരു നഷ്ടക്കച്ചവടം ആയിരുന്നു. അദ്ദേഹം അവിടെ നിന്ന് ഇറങ്ങിയപ്പോള്‍ പ്രേക്ഷകരും സിനിമയും കൈവിട്ടത് പോലെ ആയിരുന്നു എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
വെറുതെയല്ല ഭാര്യ എന്ന ഷോയിലൂടെ കടന്ന് വന്ന താരമാണ് മഞ്ജു പത്രോസ്. കഠിനമായ ജീവിത പ്രതിസന്ധികളിലൂടെ കടന്ന് വന്ന ഒരു കലാകാരിയാണ് അവര്‍. പാട്ടും ഡാന്‍സും അഭിനയത്തിലുമൊക്കെ അസാധ്യ കഴിവുളള കലാകാരി. സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുമ്പോഴാണ് ബിഗ് ബോസിലെത്തുന്നത്. അവരെ അന്ന് പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമായിരുന്നു. ആ ഇഷ്ടം ഇല്ലാതാക്കിക്കൊണ്ടാണ് അവര്‍ അവിടെ നിന്ന് പടിയിറങ്ങിയത്. ഒരു പരിധി വരെ അത് കുടുംബജീവിതത്തേയും ബാധിച്ചു എന്നാണ് പറയപ്പെടുന്നത്.
ബിഗ് ബോസില്‍ മഞ്ജു നിന്നിരുന്നപ്പോള്‍ പുറത്ത് പ്രചരിച്ചിരുന്ന കിംവദന്തികളില്‍ താനും അസ്വസ്ഥനായിരുന്നുവെന്ന് മഞ്ജുവിന്‌റെ ഭര്‍ത്താവ് സുനിച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത് കേട്ടിട്ടുണ്ട്. ഒരുപക്ഷേ അവരുടെ ജീവിതത്തില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാകാം. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് അമൃത സുരേഷും അഭിരാമി സുരേഷും കടന്നുവന്നത്. ഒരുപക്ഷേ എല്ലാം കണ്ടും കേട്ടും അറിഞ്ഞും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്ന് വന്നത് കൊണ്ടാകാം എന്നും ആലപ്പി അഷ്റഫ് പറയുന്നു.
വ്യക്തിപരമായി കോളിളക്കം സൃഷ്ടിക്കുന്ന ജീവിത പ്രശ്‌നങ്ങള്‍ അവര്‍ക്ക് ഉണ്ടായിട്ടും ബുദ്ധിപരമായി അതൊന്നും അവിടെ വിളമ്പിയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വലിയ ഡാമേജ് ഒന്നും കൂടാതെ തന്നെ അവര്‍ക്ക് അവിടെ നിന്ന് ഇറങ്ങി വരാനും സാധിച്ചു. യൂട്യബറായ സിജോയ്ക്ക് ബിബി ഹൗസില്‍ നിന്നുണ്ടായ നഷ്ടം ജീവിച്ചിരിക്കുന്ന കാലത്തോളം മറക്കാന്‍ പറ്റാത്തതാണ്. റോക്കി എന്ന മസില്‍മാന്റെ കയ്യില്‍ നിന്ന് മുഖത്തേറ്റ അടിയില്‍ താടിയെല്ലും പൊട്ടി, ഒരു പല്ലും പോയിക്കിട്ടി.
ഇനി ജാസ്മിന്‍ ജാഫറിന്റെ കാര്യം പറഞ്ഞാല്‍, തന്നെ ബിബി ഹൗസിലേക്ക് സന്തോഷപൂര്‍വ്വം കൊണ്ടാക്കിയത് തന്നെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന പുതിയാപ്ല ആയിരുന്നു.എന്നാല്‍ പുതിയാപ്ലയുടെ അനുഭവം കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി എന്ന് പറഞ്ഞത് പോലെയായി. അയാള്‍ തന്റെ സങ്കടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത് നമ്മളും കേട്ടതാണല്ലോ. ആ ബന്ധം തകരാനുളള കാരണം ബിബി ഹൗസില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും പ്രേമലീലകളും ആണെന്നതാണ് സത്യം.
ബിഗ് ബോസിലേക്ക് പോകുന്നതിനെ കുറിച്ച് മുന്‍പ് ചോദിച്ചപ്പോള്‍ അഖില്‍ മാരാര്‍ പറഞ്ഞത്, അവിടെ പോകുന്നതിനേക്കാള്‍ നല്ലത് ലുലു മാളിന്റെ മുകളില്‍ കയറി തുണി പൊക്കി കാണിക്കുന്നതാണ് എന്നാണ്. ബിഗ് ബോസിനെ പരിഹസിച്ച ആള്‍ തന്നെ ബിഗ് ബോസിലും ചെന്ന് തുണി പൊക്കിക്കാണിച്ചു. എന്നാല്‍ വാചകക്കസര്‍ത്ത് കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത് വോട്ടും നേടി, കപ്പും കരസ്ഥമാക്കി. ബിഗ് ബോസ് കൊണ്ട് ഏറ്റവും ഉയര്‍ച്ച നേടാന്‍ സാധിച്ചത് അഖില്‍ മാരാര്‍ക്ക് ആണ്.
വട്ടപ്പൂജ്യത്തില്‍ നിന്ന് കൊട്ടക്കണക്കിന് പണമുണ്ടാക്കാനും ഒപ്പം പ്രശസ്തി നേടാനും സാധിച്ചു. ചെറുപ്പത്തിന്റെ ചുറുചുറുക്കുളള ഈ ചെറുപ്പക്കാരന്‍ പറയുന്നത് ജനങ്ങള്‍ക്ക് ഒപ്പം നിന്ന് ശരികള്‍ക്ക് വേണ്ടി പോരാടും എന്നാണ്. ചില അഭിപ്രായങ്ങളുടെ കാര്യത്തില്‍ കണക്ക് കൂട്ടലുകള്‍ തെറ്റാമെങ്കിലും സൂക്ഷിച്ച് ശ്രദ്ധയോടെ മുന്നേറിയാല്‍ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കാം. സ്വയം പ്രഖ്യാപിത ബുദ്ധിജീവി ചമയാതിരുന്നാല്‍ മാത്രം മതി, ആലപ്പി അഷ്റഫ് പറയുന്നു.












Click it and Unblock the Notifications