പുഷ്പയിലെ ഫഹദിന്റെ പ്രതിഫലം എത്രയാണെന്നോ? ആകെ ആസ്തി കേട്ടാല്‍ ഞെട്ടും..! ആഡംബര കാറുകള്‍ വേറേയും
മലയാളവും കടന്ന് ഇന്ത്യയിലൊട്ടാകെ തന്റെ അഭിനയത്തികവിന് അഭിനന്ദനം ഏറ്റുവാങ്ങുകയാണ് നടന്‍ ഫഹദ് ഫാസില്‍. ഒറു പരാജയചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി ഫീല്‍ഡൗട്ടാകുകയും പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായകശ്രേണിയില്‍ ഇടംപിടിക്കുകയും ചെയ്ത കഥയാണ് ഫഹദ് ഫാസിലിന്റേത്. ഇന്ന് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയാണ് ഫഹദ്.
പുഷ്പ 1, വിക്രം, വേട്ടയ്യന്‍ എന്നീ ചിത്രങ്ങൡലൂടെ അന്യഭാഷയിലും തന്റെ മുദ്ര പതിപ്പിക്കാന്‍ താരത്തിനായിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2: ദി റൂള്‍ ആണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിനോടകം 50-ലധികം സിനിമകളില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചു. താരത്തിന്റെ ആകെ ആസ്തി, കാറുകള്‍ എന്നിവ നോക്കാം.

ലോകമെമ്പാടും 145 കോടി രൂപ സമാഹരിച്ച് എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അഞ്ചാമത്തെ മലയാള ചിത്രമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ ആവേശം എന്ന സിനിമയ്ക്കാണ്. അല്ലു അര്‍ജുന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിലും ശ്രദ്ധേയമായ വേഷമാണ് ഫഹദ് ഫാസിലിനായി മാറ്റി വെച്ചിരിക്കുന്നത് എന്നാണ് വിവരം. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ എട്ട് കോടി രൂപയാണ് ഫഹദ് വാങ്ങിയ പ്രതിഫലം എന്നാണ് വിവരം.
പുഷ്പ ഒന്നാം ഭാഗത്തില്‍ 3.5 കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. അഭിനയം തന്നെയാണ് ഫഹദിന്റെ പ്രധാന വരുമാന മാര്‍ഗം. എന്റിച്ചസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫഹദ് ഫാസിലിന്റെ ആസ്തി 46 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. അഭിനയത്തിന് പുറമെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍, സിനിമാ നിര്‍മാണം എന്നിവ വഴിയും ഫഹദ് ഫാസില്‍ ഗണ്യമായ തുക സമ്പാദിക്കുന്നു.
ആഡംബര സ്വത്തുക്കളോടുള്ള താരത്തിന്റെ ഇഷ്ടം അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തില്‍ നിന്ന് വ്യക്തമാണ്. 1.84 കോടി രൂപ (എക്‌സ് ഷോറൂം) വിലയുള്ള പോര്‍ഷെ 911 കരേര എസ്സിന്റെ ഉടമയാണ് ഫഹദ് ഫാസില്‍. തിളങ്ങുന്ന പൈത്തണ്‍ ഗ്രീന്‍ നിറത്തില്‍ ഒരുക്കിയ ഇന്ത്യയിലെ ഒരേയൊരു പോര്‍ഷെ 911 കരേര ഇതാണ് എന്നാണ് പറയപ്പെടുന്നത്. തന്റെ ഇഷ്ടത്തിനനുസരിച്ച് കാര്‍ കസ്റ്റമൈസ് ചെയ്യാന്‍ താരം ചെലവഴിച്ചത് 2.64 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
70 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസും 2.35 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ വോഗും അദ്ദേഹത്തിന്റെ ഗാരേജിലെ മറ്റ് ആഡംബര വാഹനങ്ങളാണ്. 2019 ല്‍ ഫഹദ് ഫാസില്‍ കൊച്ചിയില്‍ ഒരു ആഡംബര വീട് വാങ്ങിയിരുന്നു. വസ്തുവിന്റെ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വീട് ഡിസൈന്‍ ചെയ്തത് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമല്‍ സൂഫിയയാണ്.












Click it and Unblock the Notifications