ഫഹദിനെ സ്വാധീനിച്ച ആ മലയാള സിനിമയിലെ നായകൻ മോഹൻലാൽ; ഇതാണ് ആ സിനിമ
മലയാളികളുടെ പ്രിയ താരമാണ് ഫഹദ് ഫാസിൽ. സിനിമാ ജീവിതത്തിലേക്കുള്ള കടന്നുവരവിൽ തുടക്കം പിഴച്ചെങ്കിലും രണ്ടാമത്തെ വരവിൽ സിനിമാ ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന മാറ്റമായിരുന്ന ഫഹദിന്. ഏത് കഥാപാത്രവും ചെയ്യാൻ പാകത്തിൽ ആയിരുന്നു ഫഹദിന്റെ രണ്ടാം വരവ്.
മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലും മിന്നുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വെയ്ക്കുന്നത്. താരത്തിന്റേതായി ഏറ്റവും പുതിയതായി തീയറ്ററുകളിൽ എത്തിയ സിനിമ ആവേശമാണ്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ആണ് ആവേശത്തിന് ലഭിച്ചത്. ഇപ്പോൾ ഫഹദ് അഭിമുഖത്തിനിടെ പറഞ്ഞൊരു കാര്യമാണ് ചർച്ചയാകുന്നത്. തന്നെ സ്വാധീനിച്ച മലയാള ചിത്രത്തെക്കുറിച്ചാണ് ഫഹദ് പറഞ്ഞിരിക്കുന്നത്. ഫിലിം കമ്പാനിയൻ സൗത്തിന് അനുവദിച്ച ഇന്റർവ്യൂവിലാണ് താരം പ്രിയപ്പെട്ട മലയാള സിനിമയെക്കുറിച്ച് പറഞ്ഞത്.

തന്റെ ജീവിതം മാറ്റിമറിച്ച ചിത്രങ്ങളായി ഫഹദ് നേരത്തെ പറഞ്ഞിട്ടുള്ള സിനിമകളാണ് 1988 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രം സിനിമ പാരഡിസോയും 200 ൽ പുറത്തിറങ്ങിയ മെക്സിക്കൻ ചിത്രം അമോറസ് പെരോസും. വ്യക്തപരമായി സ്വാധീനം ചെലുത്തിയ കാര്യത്തിൽ ഇവയ്ക്ക് അടുത്ത് നിൽക്കുന്ന ഒരു മലയാള സിനിമ ഏതായിരിക്കും എന്ന ചോദ്യത്തിനാണ് ഫഹദ് മറുപടി പറയുന്നത്. തൂവാനത്തുമ്പികൾ എന്നാണ് ഫഹദ് ഫാസിൽ പറഞ്ഞത്.
പി പത്മരാജൻ സംവിധാനം ചെയ്ത് 1987 ൽ ആണ് തൂവാനത്തുമ്പികൾ എന്ന സിനിമ പുറത്തിറങ്ങിയത്. കാലങ്ങൾ ഇത്രയും കഴിഞ്ഞെങ്കിലും ഇന്നും ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്. മോഹൻലാൽ ആണ് സിനിമയിലെ നായകൻ. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചത്.
ഉദകപ്പോള എന്ന തന്റെ നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ സിനിമ ഒരുക്കിയത്. സിനിമയിലെ പാട്ടുകൾ ഇപ്പോഴും ഹൃദയത്തിൽ തങ്ങിനിൽക്കുന്നത് തന്നെയാണ്. അതേ സമയം പുഷ്പ ചെയ്തതിന് ശേഷം മറ്റ് ഭാഷകളിലും ഫഹദിന്റെ അഭിനയം ചർച്ചയാവുന്നുണ്ട്. പുഷ്പയിലെ ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പോലീസ് കഥാപാത്രം തന്റെ കരിയറിവ്‍ പ്രത്യേകിച്ച് മാറ്റം ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എനിക്ക് ചെയ്യാനുള്ള കാര്യങ്ങൾ ഞാനിവിടെ ചെയ്യുന്നു. ഒന്നിനോടും ബഹുമാനക്കുറവില്ല. പുഷ്പ റിലീസായതിന് ശേഷം എന്നിൽ നിന്നും ഒരു മാജിക്കാണ് പ്രേക്ഷർ പ്രതീക്ഷുന്നത്. ഇത് യഥാർത്ഥത്തിൽ സുകുമാർ സാറിനോടുള്ള ശുദ്ധമായ സഹകരണവും സ്നേഹവുമാണ്. എന്റെ ജീവിതം മലയാലം സിനിമയാണ്." ഫഹദ് പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications