ഫഹദിന്റെ 'രങ്കണ്ണൻ തനി തങ്കമാണ്', കഴുത്തിലണിഞ്ഞ് 60 പവൻ സ്വർണം; മരതകം, കാതുകുത്ത്... ലുക്കിന് പിന്നിൽ
ആവേശത്തിലെ ഫഹദ് ഫാസിലിന്റെ 'രങ്കണ്ണൻ' വൻ ഹിറ്റായി മാറിയിക്കുകയാണ്. എടാ മോനെ എന്നി നീട്ടി വിളി ഡയലോഗ് മാത്രമല്ല, വെള്ളയും വെള്ളയും ലുക്കും കണ്ണടയും ഷൂസും ഇതൊന്നും പോരാഞ്ഞ് കഴുത്തിൽ നിറയെ തൂങ്ങി നിൽക്കുന്ന ആഭരണങ്ങളും എല്ലാം കൂടി അണ്ണന്റെ ക്ലാസി-ലോക്കൽ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഒറ്റ നോട്ടത്തിൽ ഒരു അന്യഭാഷ ചിത്രത്തിലെ വില്ലനെ തോന്നിപ്പിക്കുന്നതാണ് 'രങ്കണ്ണന്റെ' ഗെറ്റപ്പെങ്കിലും ചില്ലറ അധ്വാനമൊന്നുമല്ല ഈ സ്റ്റൈലിങിന് പിന്നിൽ. ഇതാ എങ്ങനെ ഈ സ്റ്റൈലൻ ലുക്കിൽ 'ഫാഫ'യെ ഒരുക്കിയെടുത്തെന്ന് പറയുകയാണ് ഡിസൈനർ മാഷർ ഹംസ. മനോരമ ഓണ്ഡലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
വെള്ള നിറത്തിൽ തന്നെയുള്ള വസ്ത്രം വേണമെന്ന് ആദ്യമേ തന്നെ തീരുമാനിച്ചുവെന്ന് പറയുകയാണ് മാഷർ. അതിന് വേണ്ട ഹെവി ആഭരണങ്ങളും തീരുമാനിച്ചു. ഇതനുസരിച്ച് ഒരു ഗ്രാം തങ്കത്തിൽ തയ്യാറാക്കാമെന്നാണ് കരുതിയത്. എന്നാൽ ഞങ്ങൾ ഡിസൈൻ ചെയ്ത ആഭരണങ്ങൾ ഒരു ഗ്രാമിൽ തയ്യാറാക്കാൻ സാധിക്കില്ലായിരുന്നു. ഒടുക്കം ആ ആഭരണങ്ങൾ മുഴുവൻ സ്വർണത്തിലാണ് പണിയിപ്പിച്ചത്. ഏകദേശം അറുപത് പവനോളം വരുന്ന ആഭരണങ്ങളാണ് ഫഹദ് അണിഞ്ഞതെന്ന് മാഷർ പറഞ്ഞു. പല സ്ഥലങ്ങളിൽ നിന്നാണത്രേ ഈ ആഭരണങ്ങൾ ചെയ്യിച്ചത്. മാത്രമല്ല പെൻഡന്റുകൾ, മിനയേച്ചർ കത്തികൾ എല്ലാം തന്നെ ഇത്തരത്തിൽ ഡിസൈൻ ചെയ്തെടുത്തതാണ്, മാഷർ പറഞ്ഞു.

സ്വാഭാവികമായും ഇത്രയും സ്വർണം സെറ്റിൽ സൂക്ഷിക്കുകയെന്നത് എളുപ്പമല്ലല്ലോ. സ്വർണം സൂക്ഷിപ്പുക്കാരൻ ഫഹദിന്റെ പേഴ്സണൽ മാനേജർ ഷൂക്കൂറിനായിരുന്നത്രേ. മേക്കപ്പ് ചെയ്യും മുൻപ് സ്വർണം കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിനെ ഏൽപ്പിക്കും ഷൂട്ടിങ് കഴിഞ്ഞാൽ തിരിച്ചുവാങ്ങി സൂക്ഷിക്കും.
സിനിമയ്ക്കായി ഫഹദ് കാത് കുത്തിയെന്നും മാഷർ പറയുന്നു. മരതകത്തിന്റെ കമ്മലാണ് താരം അണിഞ്ഞത്. ധരിച്ച വാച്ച് റാഡോയുടെ വിന്റേജ് ക്ലാസിക് മോഡലാണ്. അഡിഡാസിന്റെ റണ്ണിങ് ഷൂസായിരുന്നു ഫഹദ് ധരിച്ചത്. ആദ്യം തയ്യാറാക്കിയ പെന്റന്റിനെ കുറിച്ചും മാഷർ പറയുന്നു. രംഗൻ എന്ന് കന്നഡയിൽ എഴുതിച്ച പെന്റന്റായിരുന്നു ആദ്യം തയ്യാറാക്കിയത്. എന്നാൽ അത് കഴുത്തിലിട്ടപ്പോൾ ഡോൺ എന്നാണത്രേ എല്ലാവരും വായിച്ചത്. രങ്കണ്ണൻ മരതകം പതിപ്പിച്ച ചെയിനിൽ കത്തി തൂക്കിയിടുന്നത് ആരാധകർ മറന്നുകാണില്ല. ഈ സിനിമയുടെ ഓർമ്മയ്ക്കായി ആ ചെയിൻ സൂക്ഷിക്കണമെന്ന് താൻ ഫഹദിനോട് പറഞ്ഞിരുന്നുതായും ഹാഷർ പറഞ്ഞു.












Click it and Unblock the Notifications