വിവാഹവാര്‍ഷിക ദിനത്തില്‍ ഫഹദിനും നസ്രിയയ്ക്കും പുതിയ സന്തോഷം; ചെലവായത് കോടികള്‍!!
കൊച്ചി: തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. 2014 ആഗസ്റ്റ് 21 ന് ആയിരുന്നു ഇരുവരുടേയും വിവാഹം. ബാലതാരമായെത്തി ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നസ്രിയ. നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകളില്‍ നസ്രിയയുടെ അഭിനയത്തികവ് പ്രേക്ഷകര്‍ കണ്ടു.
ഫഹദ് ഫാസിലാകട്ടെ തോല്‍വിയില്‍ നിന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവ് എന്ന സ്ഥാനം കൈയടക്കിയ താരവുമാണ്. സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദ് ഫാസില്‍ തന്റെ രണ്ടാം വരവില്‍ ഒരുപിടി കലാമൂല്യവും ജനപ്രിയവുമായ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയടി നേടി. തിങ്കളാഴ്ചയായിരുന്നു ഇരുവരുടേയും ഒമ്പതാം വിവാഹ വാര്‍ഷികം.

വിവാഹ വാര്‍ഷിക ദിനത്തില്‍ പുതിയൊരതിഥിയെ കൂടി തങ്ങള്‍ക്കൊപ്പം കൂട്ടിയതിന്റെ സന്തോഷത്തിലാണ് ഫഹദ് ഫാസിലും നസ്രിയയും. അത്യാഡംബര വാഹനമായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ആണ് വിവാഹ വാര്‍ഷിക ദിനത്തില്‍ ഫഹദ് ഫാസിലും നസ്രിയയും തങ്ങളുടെ ഗാരേജിലെത്തിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 5.0 ലിറ്റര്‍ വി8 എന്ന് ആഡംബര വാഹനമാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തെ ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും താര ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. 2.11 കോടി രൂപയാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 5.0 ലീറ്റര്‍ പെട്രോള്‍ വി8 ന്റെ നിലവിലെ വിപണി വില. ലാന്‍ഡ്റോവര്‍ ഡിഫന്‍ഡറിന്റെ 3 ഡോര്‍ പതിപ്പാണ് ഫഹദും നസ്രിയയും സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ 5 ഡോര്‍ പതിപ്പും ലഭ്യമാണ്. 14.01 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
നൂറ് കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ വെറും എട്ടു സെക്കന്‍ഡ് മതി ഇതിന്. 191 കിലോമീറ്ററാണ് പരമാവധി വേഗം. ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ മോഡലില്‍ 89 ലിറ്റര്‍ ഫ്യുവല്‍ കപ്പാസിറ്റിയുണ്ട്. ഓട്ടോമേറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്റി ലോക് ബ്രേക്കിങ് സിസ്റ്റം, പവര്‍ അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിറര്‍, മുന്നിലും പിന്നിലും ഫോഗ് ലൈറ്റ്, ചൂടും യു.വി കിരണങ്ങളും അകത്തേക്കു കടത്താത്ത വിന്‍ഡ് സ്‌ക്രീന്‍ എന്നിവ ഡിഫന്‍ഡറിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.
ആറ് എയര്‍ബാഗ് നല്‍കിയിട്ടുള്ള ഡിഫന്‍ഡര്‍ സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്നു. ബ്രേക്ക് അസിസ്റ്റ്, പവര്‍ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ലോക്സ്, ആന്റി തെഫ്റ്റ് അലാം, ടയര്‍പ്രഷര്‍ മോണിറ്റര്‍ ക്രാഷ് സെന്‍സര്‍, ഇലക്ട്രോണിക് സെറ്റെബിലിറ്റി കണ്‍ട്രോള്‍, അമിത വേഗതക്കുള്ള മുന്നറിയിപ്പ്, ഹില്‍ അസിസ്റ്റ് എന്നിവയും അടങ്ങിയിട്ടുള്ള മോഡലാണ് താരദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്












Click it and Unblock the Notifications