പുത്തന്‍ വാഹനത്തിന് ഫഹദ് ഒടുക്കേണ്ട നികുതി കേട്ടോ..!!? മറ്റൊരു ആഡംബര വാഹനം കൂടി വാങ്ങാമല്ലോ..!!
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ബാലതാരമായെത്തി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നസ്രിയ. നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ സിനിമകളില്‍ നസ്രിയയുടെ അഭിനയത്തികവ് പ്രേക്ഷകര്‍ കണ്ടു. തമിഴിലും മികച്ച ആരാധകവൃന്ദമാണ് നസ്രിയയ്ക്കുള്ളത്.
ആദ്യം ചിത്രത്തില്‍ തന്നെ മോശം അഭിപ്രായം നേടിയ ഫഹദ് ഫാസിലാകട്ടെ നിലവില്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവ് എന്ന സ്ഥാനം കൈയടക്കിയ താരവുമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഫഹദ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2014 ആഗസ്റ്റ് 21 ന് ആയിരുന്നു ഫഹദ് ഫാസിലിന്റേയും നസ്രിയ നസീമിന്റെയും വിവാഹം.

ഈ ആഗസ്റ്റ് 21 ന് തങ്ങളുടെ ഒമ്പതാം വിവാഹ വാര്‍ഷികമാണ് താരദമ്പതികള്‍ ആഘോഷിച്ചത്. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് പുതുപുത്തന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഫഹദും നസ്രിയയും സ്വന്തമാക്കിയിരുന്നു. ഇതോടെ മമ്മൂട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന് തുടങ്ങിയ മലയാള സിനിമയിലെ മുന്‍നിര ഡിഫന്‍ഡര്‍ ഉടമകളുടെ ക്ലബിലേക്കാണ് ഫഹദ് ഫാസില്‍-നസ്രിയ ദമ്പതികള്‍ എത്തിയത്.
കേരളത്തിലെ ആദ്യ ഡിഫന്‍സര്‍ ഡി 90 ഉടമകളാണ് ഈ താര ദമ്പതികള്‍ എന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 5.0 ലിറ്റര്‍ വി8 എന്ന് ആഡംബര വാഹനമാണ് താരദമ്പതികള്‍ സ്വന്തമാക്കിയത്. 2.11-2.18 കോടി വരെ വില വരുന്ന ഈ അത്യാഡംബര വാഹനത്തിനായി ഫഹദ് ഫാസിലും നസ്രിയയും അടച്ച നികുതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
2.70 കോടിയാണ് ഈ വാഹനത്തിന്റെ ഓണ്‍റോഡ് വില. ഇതിന് നികുതി ഇനത്തില്‍ ഏകദേശം 46 ലക്ഷം രൂപയോളം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റൊരു ആഡംബര കാര്‍ വാങ്ങാനുള്ള തുകയാണ് നികുതിയിനത്തില്‍ മാത്രം ഫഹദ് തങ്ങളുടെ കാറിനായി നല്‍കിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 3 ഡോര്‍ പതിപ്പാണ് താരദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്.
14.01 കിലോമീറ്റര്‍ മൈലേജാണ് ഈ വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന ഈ വാഹനത്തിന് ആറ് എയര്‍ബാഗുകളുണ്ട്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, പവര്‍ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ലോക്സ്, ആന്റി തെഫ്റ്റ് അലാം, ടയര്‍പ്രഷര്‍ മോണിറ്റര്‍ ക്രാഷ് സെന്‍സര്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, ഹില്‍ അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഈ വാഹനം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
ലംബോര്‍ഗിനി ഉറുസ്, പോര്‍ഷ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു 7 സീരീസ്, മിനി കണ്ട്രിമാന്, ബിഎംഡബ്ല്യു 740ഐ തുടങ്ങിയ ആഡംബര വാഹനങ്ങളും ഫഹദ- നസ്രിയ ദമ്പതകിള് തങ്ങളുടെ വാഹന ഗാരേജില്‍ എത്തിച്ചിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications