Get Updates
Get notified of breaking news, exclusive insights, and must-see stories!

റൺ ഫഫാ റൺ! ഏത് ഓട്ടത്തിനിടയിലും കണ്ടു മുട്ടുമ്പോഴുളള ചേർത്ത് പിടിക്കൽ.. ഫഹദിനെ കുറിച്ച് നടൻ ഇർഷാദ്

ഫഹദ് ഫാസിൽ ഇന്ന് മലയാളത്തിന്റെ മാത്രം നടനല്ല. ഫഹദിന്റെ വളർച്ച കേരളവും തമിഴ്നാടും കടന്ന് പോയിക്കഴിഞ്ഞു. ബോളിവുഡിലെ രൺബീർ കബീർ അടക്കമുളള വമ്പൻ താരങ്ങളെ പോലും തന്റെ ഫാനാക്കി മാറ്റാൻ കഴിഞ്ഞിട്ടുളള നടനാണ് ഫഹദ് ഫാസിൽ. അന്യഭാഷാ നടന്മാരോടോ നടിമാരോടോ മലയാളത്തിൽ ആർക്കൊപ്പമാണ് അഭിനയിക്കാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാൽ പതിവായി കിട്ടുന്ന ഉത്തരം കൂടിയാണ് ഇന്ന് ഫഹദ് ഫാസിൽ എന്ന പേര്.

ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങൾ ഗംഭീരമായി അവതരിപ്പിക്കാൻ ഫഹദിനോളം പോന്ന പുതുതലമുറ താരം മലയാളത്തിൽ വേറെ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഫഹദിനെ കുറിച്ച് നടൻ ഇർഷാദ് അലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഫഹദ് ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ടെന്ന് ഇർഷാദ് അലി കുറിക്കുന്നു. ഫഹദിനൊപ്പമുളള ചിത്രവും ഇർഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

fahadh faasil

ഇർഷാദ് അലിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: '' എന്തൊരു ഭംഗിയാണ് സിനിമയിൽ ഈ മനുഷ്യന്റെ കഥാപാത്രങ്ങൾ ഓടുന്നത് കാണാൻ.... കരിയറിൽ ഇങ്ങേരിന്ന് തിരക്കു പിടിച്ച ഓട്ടക്കാരനാണ്‌. ഒരു പാൻ ഇന്ത്യൻ താരം എന്നു വിശേഷിപ്പിച്ചാലും അതിശയോക്തി ഇല്ല. ഒരു കൈ നെഞ്ചത്തമർത്തി പിടിച്ച് മറുകൈ വീശി വേഗത്തിലോടുന്ന അയ്മനം സിദ്ധാർത്ഥൻ.... ഓട്ടത്തിനിടയിലും കൈവിട്ടുപോവാൻ പാടില്ലാത്ത ഒന്നയാൾ മുറുക്കെ പിടിക്കുന്നുണ്ട്!

ഞാൻ പ്രകാശനിൽ, ജീവിതത്തിനോട് ആർത്തിപിടിച്ച് രണ്ട് കയ്യും വീശിയുള്ള ആകാശിന്റെ ഓട്ടമുണ്ടല്ലോ, ഒരാളുടെ മുഴുവൻ സ്വാർത്ഥതയും വായിച്ചെടുക്കാനാകും അതിൽ... നോർത്ത് 24 കാതത്തിലെ 'അതി-വൃത്തിക്കാരൻ' ഹരികൃഷ്ണൻ ബാഗ് നെഞ്ചോട് അടക്കിപ്പിടിച്ച് മറുകൈ വായുവിൽ ആഞ്ഞു കറക്കിക്കൊണ്ടാണ് ഓടുന്നത്... ഇയ്യോബിന്റെ പുസ്തകത്തിൽ, ഇരുകൈകളിലും തോക്കേന്തികൊണ്ടുള്ള അലോഷിയുടെ ഓട്ടം.... ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തമാണ്.

'മറിയം മുക്കി'ൽ ഞങ്ങൾ ഒരുമിച്ച് ഓടി തളർന്നത് ഇന്നലെയെന്ന പോലെ മുന്നിൽ ഉണ്ട്, അന്നത്തെയാ ഒരുമിച്ചോട്ടത്തിന്റെ കിതപ്പ് ഇന്നും ഉയർന്നു പൊങ്ങുന്നുണ്ട് ഉള്ളിൽ... ഏത് ഓട്ടത്തിനിടയിലും, കണ്ടു മുട്ടുന്ന നേരങ്ങളിലെ ചേർത്തുപിടിക്കൽ ഉണ്ടല്ലോ, അതൊന്നുമതി ഊർജം പകരാൻ, സ്നേഹം നിറയ്ക്കാൻ.... എന്തെന്നാൽ, അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്.. ഇതെഴുതി കൊണ്ടിരുന്നപ്പോഴാണ് ഓർത്തത്, ആ ഓട്ടക്കാരന്റെ ഇനി ഇറങ്ങാൻ പോകുന്ന സിനിമയുടെ പേര് 'ഓടും കുതിര ചാടും കുതിര' എന്നാണല്ലോയെന്ന്...
പ്രിയപ്പെട്ട ഓട്ടക്കാരാ...
ഓട്ടം തുടരുക.
കൂടുതൽ കരുത്തോടെ,
Run FAFA Run!''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+