Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡിന്റെ പ്രണയ പശ്ചാത്തലം; മറക്കാനാകാത്ത ഗാനങ്ങള്‍: പഹല്‍ഗാമില്‍ ചിത്രീകരിച്ച സിനിമകള്‍ ഇതാണ്

മുംബൈ: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയുടെ നെഞ്ച് പൊള്ളിച്ചിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതേയുള്ളൂ. ഭീകരരുടെ ക്രൂരതയില്‍ 26 പേരുടെ ജീവനാണ് പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമത്തിന് ശേഷം സാധാരണ ജനങ്ങളെ ലക്ഷ്യം വച്ച് നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങളില്‍ ഒന്നാണിത്. ഇപ്പോഴും മരിച്ചവരുടെ വേദനയില്‍ നീറിക്കഴിയുകയാണ് ഉറ്റവര്‍.

കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊല കാശ്മീരിന്റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് മാത്രമല്ല സിനിമാ സ്വപ്നങ്ങള്‍ക്ക് കൂടിയാണ് വിലങ്ങിട്ടത്. പഹല്‍ഗാമിന്റെ സൗന്ദര്യം ലോകത്തിനു മുമ്പില്‍ അതിതീവ്രതയോടെ അനാവരണം ചെയ്യപ്പെട്ടത് ബോളിവുഡ് സിനിമകളിലൂടെയാണ്. 65-ല്‍ അധികം വര്‍ഷത്തെ ചരിത്രവും ഈ നാടിന് ഹിന്ദി സിനിമയുമായി ഉണ്ട്. രാജ്യം ഏറ്റുപാടിയ നിരവധി റൊമാന്റിക് ഗാനങ്ങള്‍ പിറന്നത് പഹല്‍ഗാമിന്റെ മണ്ണില്‍ നിന്നാണ്. അവിടുത്തെ പുല്‍ത്തകിടികളും ചുറ്റും അതിടുന്ന പൈന്‍ മരത്തോട്ടവും സില്‍വര്‍ സ്‌ക്രീനില്‍ തെളിഞ്ഞതോടെയാണ് പതിറ്റാണ്ടുകളായി സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയത്.

movies

ബോളിവുഡ് ഗാനങ്ങളെ അനുകരിച്ച് ഈ താഴ്‌വരയില്‍ റീല്‍സും വീഡിയോയുമൊക്കെ എടുക്കുന്നതും പതിവായിരുന്നു. പ്രണയഗാനങ്ങളാണ് കൂടുതലും ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്.

കശ്മീരിലെ പുല്‍വാമ അടക്കമുള്ള മറ്റു ഭാഗങ്ങള്‍ തീവ്രവാദ ഭീഷണിയില്‍ ആയിരുന്നപ്പോഴും പലപ്പോഴും ഭീകരാക്രമണങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും പഹല്‍ഗാം മാത്രമാണ് ശാന്തമായി നിലകൊണ്ടത്. നിരവധി മനോഹര ഇടങ്ങള്‍ കാശ്മീരിലുണ്ടെങ്കിലും ബോളിവുഡിന് പഹല്‍ഗാമിലെ താഴ്‌വരകളോടായിരുന്നു പ്രിയം കൂടുതല്‍. ആ മനോഹരമായ ശാന്തതയിലേക്കാണ് പൈന്‍ മരത്തോട്ടങ്ങള്‍ മുറിച്ചുകടന്നെത്തിയ ഭീകരവാദികള്‍ വെടിയുതിര്‍ത്തത്.

1983 ല്‍ പുറത്തിറങ്ങിയ ബേതാബ് എന്ന സിനിമയുടെയാണ് ഈ താഴ്‌വരയെ ഇന്ത്യ ഒട്ടാകെ ശ്രദ്ധിച്ചത്. സണ്ണി ഡിയോളിന്റെയും അമൃത സിംഗിന്റെയും പ്രണയഗാനങ്ങളും പ്രണയ രംഗങ്ങളും ചിത്രീകരിച്ചത് ഈ സുന്ദര താഴ്‌വരയില്‍ ആയിരുന്നു. അതിമനോഹരമായ പുല്‍മേടുകളും പൈന്‍ വനങ്ങളും മഞ്ഞുമൂടിയ മലനിരകളും ആ പ്രണയത്തിന് പകിട്ടേകി. അന്നുതന്നെ ബോളിവുഡിന്റെ നെഞ്ചില്‍ കയറി കൂടിയതാണ് കാശ്മീരും പഹല്‍ഗാമും.

ബേതാബിനു മുമ്പേ തന്നെ ഇവിടം ഹിന്ദി സിനിമകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 1964-ല്‍ പുറത്തിറങ്ങിയ കാശ്മീര്‍ കീ കാലി ആയിരുന്നു അതിലൊന്ന്. ഷമ്മി കപൂറും ഷര്‍മ്മിള ടാഗോറും ആയിരുന്നു നായികാ നായകന്മാര്‍. എന്നാല്‍ ബേതാബിനു ശേഷമാണ് പഹല്‍ഗാം താഴ്‌വരയിലേക്ക് സംവിധായകരും നിര്‍മ്മാതാക്കളും താരങ്ങളും കൂട്ടത്തോടെ എത്തിയത്. ഇവിടെ മാത്രമല്ല കാശ്മീരിന്റെ വശ്യമനോഹാരിത പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാപ്രേമികളുടെ നെഞ്ചിലുണ്ട്. നിരവധി മലയാള സിനിമകള്‍ അടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

അര്‍സൂ (1965), ജബ് ജബ് ഫൂല്‍ ഖിലെ (1965), കഭി കഭി (1976) തുടങ്ങിയ സിനിമകളില്‍ കാശ്മീരിലെ ദാല്‍ തടാകവും പുല്‍മേടുകളുമൊക്കെ പശ്ചാത്തലമായി. സില്‍സില (1981), സത്തെ പെ സട്ട (1982), റോട്ടി (1974) തുടങ്ങിയ ക്ലാസിക് സിനിമകളും കശ്മീരിന്റെ മഹത്വം പകര്‍ത്തി. ഇത് ബോളിവുഡിനും കശ്മീരിനും ഇടയില്‍ അഭേദ്യമായ ബന്ധം സൃഷ്ടിച്ചു.

1990കളിലാണ് അനന്തനാഗ്, പുല്‍വാമ, സോപ്പൂര്‍ കേന്ദ്രീകരിച്ച് തീവ്രവാദം ശക്തമായത്. ഇതോടെയാണ് പല ചലച്ചിത്രപ്രവര്‍ത്തകരും കാശ്മീരിനോട് അകന്നത്. പക്ഷേ അപ്പോഴെല്ലാം സമാധാനത്തിന്റെയും ശാന്തിയുടെയും നിത്യ സുന്ദര താഴ്‌വരയായി തുടരുകയായിരുന്നു പഹല്‍ഗാം. പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഈ താഴ്‌വരയുടെ സൗന്ദര്യം നുകര്‍ന്ന് മടങ്ങി.

കശ്മീര്‍ ശാന്തമായതോടെയാണ് അടുത്തകാലത്ത് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടിയത്. സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ റീച്ച് കിട്ടാന്‍ ഈ താഴ്‌വരയില്‍ നിന്ന് റീലുകള്‍ ചെയ്യുന്നതും പതിവായി. ഇവിടെ ചിത്രീകരിച്ച് രാജ്യമൊട്ടാകെ ഏറ്റുപാടിയ ബോളിവുഡിലെ നിത്യ സുന്ദര ഗാനങ്ങള്‍ ചേര്‍ത്തായിരുന്നു പലരും റീലുകള്‍ തയാറാക്കിയിരുന്നത്.

ഇന്ത്യയുടെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നു കൂടിയാണ് കാശ്മീരിലെ ഈ താഴ്‌വര അറിയപ്പെട്ടിരുന്നത്. മധുവിധു ആഘോഷിക്കാന്‍ എത്തുന്ന നവദമ്പതികളുടെ സ്വപ്നഭൂമി കൂടിയായിരുന്നു ഇവിടം.

2011 ല്‍ പുറത്തുവന്ന റോക്ക് സ്റ്റാര്‍ സിനിമ ഇവിടെയാണ് ചിത്രീകരിച്ചത്. രണ്‍ബീര്‍ കപൂറിന്റെയും നര്‍ഗീസ് ഫക്രിയുടെയും രംഗങ്ങളിലൂടെയാണ് ബേതാബ് വാലി വീണ്ടും ആസ്വാദക ശ്രദ്ധയിലേക്ക് എത്തിയത്. തൊട്ടുപിന്നാലെ 2012-ല്‍ ഷാരൂഖ് ഖാനും ഇവിടെയെത്തി. ജബ് തക് ഹേ ജാന്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു വരവ്. സിനിമയിലെ ജിയാരെ എന്ന മനോഹര ഗാനം ചിത്രീകരിച്ചത് ബേതാബ് വാലിയിലായിരുന്നു. യാഷ് ചോപ്രയുടെ ക്യാമറ പകര്‍ത്തിയ താഴ്വരയുടെ സൗന്ദര്യം ബോളിവുഡിനെ വീണ്ടും അങ്ങോട്ടേ് ആകര്‍ഷിച്ചു.

2013-ല്‍ രണ്‍ബീര്‍ കപൂര്‍ വീണ്ടും ഇവിടെ എത്തി. യെ ജവാനി ഹേ ദിവാനി എന്ന സിനിമ ചിത്രീകരിച്ചത് ഗുല്‍മാര്‍ഗിലും പഹല്‍ഗാമിലും ആയിട്ടായിരുന്നു. മൈനസ് ആറ് ഡിഗ്രിയില്‍ ആയിരുന്നു അന്നത്തെ ചിത്രീകരണം. രണ്‍ബീര്‍ കപൂറിനെ കൂടാതെ ദീപിക പദുകോണും ഈ ചിത്രത്തിലുണ്ടായിരുന്നു. 2014 ല്‍ ഏറെ ചര്‍ച്ചയായ, വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ഹൈദര്‍ എന്ന സിനിമ ചിത്രീകരിച്ചതും ഈ നാട്ടിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+