Get Updates
Get notified of breaking news, exclusive insights, and must-see stories!

''സ്വന്തം വില കളയരുത്, പിറന്നാൾ ആയത് കൊണ്ട് മാത്രം ഒന്നും പറയുന്നില്ല'', മോഹൻലാലിനോട് കലിപ്പിൽ ആരാധകർ

ബിഗ് ബോസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ വരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്. അവതാരകനായി ഇക്കുറിയും നടന്‍ മോഹന്‍ലാല്‍ തന്നെയാണ് എത്തുക. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസം തന്നെയാണ് പുതിയ സീസണിന്റെ ലോഗോയും പുറത്തിറക്കിയിരിക്കുന്നത്.

ബിഗ് ബോസിന്റെ വരവറിയിക്കുന്ന വീഡിയോ മോഹന്‍ലാല്‍ സ്വന്തം സോഷ്യല്‍ മീഡിയ പേജിലും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ഷോയുടെ അവതാരകനായി വീണ്ടും എത്തുന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത്ര ഇഷ്ടപ്പെട്ട മട്ടില്ല. കമന്റ് ബോക്‌സില്‍ നിരവധി പേരാണ് മോഹന്‍ലാല്‍ ഷോയില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

mohanlal

ബിഗ് ബോസ് അവതാരകന്‍ എന്ന നിലയില്‍ നിരവധി വിമര്‍ശനങ്ങള്‍ പല സീസണുകളിലായി മോഹന്‍ലാല്‍ നേരിട്ടിട്ടുണ്ട്. ഹിന്ദിയില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്ന സല്‍മാന്‍ ഖാനെ പോലെ ശക്തനായ അവതാരകനാകാന്‍ മോഹന്‍ലാലിന് സാധിക്കുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം. ബിഗ് ബോസ് അണിയറക്കാരുടെ പാവ ആകാതെ സ്വന്തമായി തീരുമാനങ്ങളെടുക്കുന്ന അവതാരകനാകുന്നതില്‍ മോഹന്‍ലാല്‍ പരാജയമാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല ഷോയുടെ അവതാരകനായതിന്റെ പേരില്‍ ചില മത്സരാര്‍ത്ഥികളുടെ ഫാന്‍സ് മോഹന്‍ലാലിനെ തെറി വിളിക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യവും നേരത്തെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഹന്‍ലാലിനോട് ജനങ്ങള്‍ക്ക് ഇപ്പോഴുളള ഇഷ്ടം ബിഗ് ബോസ് അവതാരക സ്ഥാനം വീണ്ടും ഏറ്റെടുത്ത് ഇല്ലാതാക്കരുത് എന്നാണ് ചില ആരാധകര്‍ പറയുന്നത്. പിറന്നാൾ ദിനം ആയത് കൊണ്ട് മാത്രം ഒന്നും പറയുന്നില്ല എന്നാണ് ചിലരുടെ കമന്റ്.

സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍ നോക്കാം: ''ഇത് ഇനിയും ഉണ്ടോ ലാലേട്ടാ. ഇത് പോലെ ഒരു ആഭാസം ചെയ്യാൻ കൂട്ട് നിക്കാതെ ഏതെങ്കിലും നിസ്സഹായരായ ഒരുപാട് കുട്ടികൾ ഉണ്ട്, അവരുടെ ഭാവിക്കു വേണ്ടി ഈ തുക വിനിയോഗിച്ച് കൂടെ. തോന്ന്യാസം അല്ലാതെ അതിനകത്തു എന്താ നടക്കുന്നത്'' എന്നാണ് ഒരാളുടെ പ്രതികരണം. '' ലാലേട്ടൻ തന്നെ ഹോസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷെ ചില സിനിമയിലെപ്പോലെ തന്നെ മറ്റുള്ളവരുടെ കളിപ്പാവയാകാതെ ഷോ കണ്ട് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൂടെ വാങ്ങണം. അപേക്ഷയാണ്'' എന്ന് മറ്റൊരു കമന്റ്.

''ഈ നല്ലൊരു ദിവസത്തിൽ എന്നെ പോലുള്ള ഒരു ശരാശരി മോഹൻലാൽ ആരാധകൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യം ആണ് ഇത്. കുറച്ചു നാളുകൾ ആയി സോഷ്യൽ മീഡിയയിലും അല്ലാതെയും നിങ്ങൾക്ക് ഏറ്റവും കൂടുതൽ വെറുപ്പ്, എതിർപ്പ്, കളിയാക്കലുകൾ നേടിത്തന്ന പ്രോഗ്രാം ഇനിയും നിങ്ങൾ അതിന്റ ഭാഗം ആകില്ല എന്ന് കരുതുന്നു... നിങ്ങൾക്ക് തന്നെ ആണ് നിങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഉള്ള അധികാരം ബട്ട് ഈ പ്രോഗ്രാം നിങ്ങളുടെ ബ്രാൻഡ് വാല്യൂ ഉപയോഗിച്ച് ചാനൽ നേട്ടം ഉണ്ടാക്കുന്നു. അതിൽ നിന്നുള്ള മോശം അഭിപ്രായം എല്ലാം നിങ്ങളിൽ എത്തിച്ചേരുന്നു. അത്രയേ ഇതിൽ നിന്ന് സംഭവിക്കുന്നുള്ളൂ. ഇത്രയും നാളായിട്ട് ഏഷ്യാനെറ്റ്‌ പല കാലങ്ങളായി കാണിച്ചു കൂട്ടിയ ഓണത്തിനുള്ള കോമാളി സ്കിറ്റുകളിലും ആളുകൾ ഏറ്റവും വെറുക്കുന്ന ഈ ബിഗ് ബോസ് പ്രോഗ്രാമിലും നിങ്ങളെ കാണാൻ ഒട്ടും ആഗ്രഹിക്കുന്നില്ല'' എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്.

''കുത്തിയിരുന്ന് ബിഗ്‌ബോസ് കാണുകയും കുറ്റം പറയുകയും ചെയ്യുന്നവർ.. പറഞ്ഞു കൊണ്ടേ ഇരിക്കും. നമുക്ക് തുടരാം.. കയറി വരട്ടെ ബിഗ്‌ബോസ്'' എന്നും ''ബിഗ് ബോസ് കാണുമ്പോൾ ആഴ്ചയിൽ ലാലേട്ടൻ വരുന്നത് ആകെ ഒരു പ്രതീക്ഷ. ആ ലാലേട്ടൻ ഇല്ലെങ്കിൽ പിന്നെ എന്തിനാ ബിഗ് ബോസ്'' എന്നും ''ഈ പ്രാവശ്യം എങ്കിലും നേരിട്ട് കണ്ടിട്ട്... ശനി/ഞായർ ദിവസങ്ങളിൽ വരണേ... ബിഗ്ഗ്‌ബോസിൽ എഴുതി തരുന്ന ഉടായിപ്പു മാത്രം വായിച്ചു അവതരിപ്പിക്കരുത്. ലാലേട്ടന്റെ വില കളയരുത്'' എന്നും പ്രതികരണങ്ങളുണ്ട്.

''വിനായകൻ, വേടൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, രേണു സുധി, പിന്നെ സോഷ്യൽ മീഡിയയിൽ ഒരു ദേവി, ജാഫർ ഇടുക്കി യുണ്ട് അങ്ങനെ ഒരു പത്തെണ്ണം ഉണ്ടായാൽ അടിപൊളിയാവും'' എന്നും ''എന്റെ പൊന്ന് ലാലേട്ടാ ഇതിൽ ഇനിയും തല വെക്കരുത് എത്ര പൈസ തരുകയാണ് എന്ന് പറഞ്ഞാലും.. എല്ലാവരും വെറുത്തു പോകും... വേണ്ട ഇനി വേണ്ട'' എന്നുമാണ് മറ്റ് കമന്റുകൾ.

''ഈ പരിപാടി എല്ലാ ഭാഷയിലും ഉണ്ട്. കേരളത്തിൽ ലാലേട്ടൻ അവതരിപ്പിക്കുന്നു. കൊറോണാ സമയത്ത് നിർത്തിയ ഷോ. അതിൽ വന്നവർ വളരെ സംസ്ക്കാരം ഇല്ലാത്തവർ ആയിരുന്നു . എന്തിനും ഒരു സംസ്ക്കാരം വേണം. ഈ ഷോയിൽ വന്ന് കാശം വാങ്ങി പോയിട്ട് ഷോയെ ചിത്ത പറയുന്നത് തെണ്ടിത്തരം. ഇഷ്ടം അല്ലാത്തവർ പോകണ്ടാ'' എന്നും കമന്റുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+