അച്ഛന് ക്യാൻസർ, ഒരു കണ്ണിന് കാഴ്ച പോയി, അമ്മൂമ്മയ്ക്ക് സർജറി, അതിനിടെ അമ്മയ്ക്ക് അധിക്ഷേപം, രോഷത്തിൽ അഖിൽ
സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുളള വിമർശനം എന്ന പേരിൽ അമ്മയെ ആക്ഷേപിച്ച ആൾക്കെതിരെ പൊട്ടിത്തെറിച്ച് ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. അശോക് കുമാർ തുണ്ടിൽ എന്ന ഫേസ്ബുക്ക് അക്കൌണ്ട് ഉടമയ്ക്ക് എതിരെയാണ് അഖിൽ രംഗത്ത് വന്നിരിക്കുന്നത്.
റാപ്പർ വേടനുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഇയാൾ അഖിൽ മാരാരെ അധിക്ഷേപിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ചെവിക്കല്ല് പൊളിയുന്ന തരത്തിൽ അച്ഛൻ അഖിൽ മാരാർക്ക് അടി കൊടുക്കണം എന്നതടക്കം പറയുന്ന വീഡിയോകൾ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുഖമില്ലാതിരിക്കുന്ന അച്ഛനേയും അമ്മൂമ്മയേയും നോക്കി ജീവിക്കുന്ന അമ്മയെ ആണ് ഇയാൾ അധിക്ഷേപിച്ചിരിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ മറ്റ് വീഡിയോകളുടെ പേരിലും കേസ് കൊടുക്കുമെന്ന് അഖിൽ മാരാർ പറയുന്നു.

അച്ഛൻ തടഞ്ഞത് കൊണ്ടാണ് ഇയാളെ മറ്റൊന്നും ചെയ്യാതെ നിയമത്തിന്റെ വഴിക്ക് നീങ്ങുന്നതെന്നും അഖിൽ പറയുന്നു.. നിലവിൽ അശോക് കുമാർ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പോകുന്ന വഴിയിൽ ആരെങ്കിലും *** വെച്ചിട്ട് പോയാൽ ഞാൻ വഴി മാറി നടക്കും... അമ്മ ഒരു തൊഴിലുറപ്പ് തൊഴിലാളി ആയത് കൊണ്ട് പരിസരം വൃത്തിയാക്കുക അവരുടെ ജോലിയുടെ ഭാഗമായത് കൊണ്ട് അവരത് കോരി കളയാൻ തീരുമാനിച്ചു.. ജാതി വെറി മൂത്ത ഒരുത്തൻ എന്നെ തെറി വിളിക്കുക എന്ന ലക്ഷ്യത്തോടെ ആക്ഷേപിച്ചത് എന്റെ അമ്മയെ ആയിരുന്നു... ഇവൻ ആരാണെന്ന് എനിക്കറിയില്ല അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇവന്റെ അഡ്രസ്സ് ഒന്ന് കമന്റ് ചെയ്യുക... പോലീസ് കണ്ടെത്തിക്കോളും എന്നാലും ഒരു സഹായം അവർക്ക് നമുക്ക് ചെയ്യാമല്ലോ..?
സ്ത്രീകളുടെ അന്തസ്, അഭിമാനം, ചാരിത്ര്യം നശിപ്പിക്കും വിധം ലൈംഗിക ചുവയോടെ സംസാരിച്ച ഈ മഹാന് നിലവിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കൊട്ടാരക്കര പോലീസ് കേസ് എടുത്തിട്ടുണ്ട്.. ഈ കേസിനു ഹൈകോടതിയിൽ നിന്നും ജാമ്യം കിട്ടിയാൽ പുറത്തു വാ അതിനു ശേഷം മാപ്പ് പറഞ്ഞു വീഡിയോ ഇട്ടില്ലെങ്കിൽ അടുത്ത കേസ് നിന്റെ മറ്റ് വീഡിയോയുടെ പേരിൽ ഞാനും കൊടുക്കും... അഭിപ്രായങ്ങൾക്ക് എതിരഭിപ്രായം പറയാം.. അത് ഏതളവിൽ വിമർശിച്ചാലും സ്വാഗതം..
ആറു മാസം മുൻപ് അച്ഛന് ക്യാൻസർ വന്നു.. അച്ഛന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി... അമ്മൂമ്മ മറിഞ്ഞു വീണു സർജറി കഴിഞ്ഞു കിടക്കുന്നു.. ഇവരെയൊക്കെ ഒറ്റയ്ക്കു നോക്കി മാനസിക വിഷമത്തിൽ കഴിയുന്ന ഒരു സ്ത്രീയെ നോട്ടം കൊണ്ട് ഒരുത്തൻ വിഷമിപ്പിച്ചാൽ സമയവും സാഹചര്യവും ഒന്നും നോക്കി ഞാൻ നിക്കില്ലായിരുന്നു... തടഞ്ഞത് അച്ഛനാണ്.. അച്ഛനോട് മനസ്സിൽ തട്ടി നീ ഒരു നന്ദി പറഞ്ഞേക്ക്.. നിയമത്തിന്റെ വഴി ആണല്ലോ മര്യാദ..
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications