Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആര്‍ട്ടിസ്റ്റുകള്‍ക്ക് ആവശ്യമുള്ളത് ചെയ്ത് കൊടുക്കണം..'; സിനിമാ തര്‍ക്കത്തില്‍ സൗബിന്‍

കൊച്ചി: മലയാള സിനിമയിലേത് പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലി അന്തരീക്ഷമാണ് എന്ന് നടനും സംവിധായകനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍. കൂടുതലും പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലിയാകണം സിനിമ എന്നും എന്നാലെ കലാകാരന്‍മാര്‍ക്കും നന്നായി പെര്‍ഫോം ചെയ്യാനും സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തോടായിരുന്നു സൗബിന്‍ ഷാഹിറിന്റെ പ്രതികരണം.

'പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലിയാകണം. എന്നാലെ ആര്‍ട്ടിസ്റ്റുകള്‍ക്കും നല്ലൊരു ഔട്ട്പുട്ട് തരാനാകൂ. മോശം അന്തരീക്ഷത്തില്‍ നിന്ന് കൊണ്ട് അവരുടെ ഔട്ട്പുട്ട് കൃത്യമായി വരണം എന്നില്ല. അത് ഉള്ളില്‍ നില്‍ക്കുന്നത് കൊണ്ട്. അതുകൊണ്ട് പ്രൊഡക്ഷന്‍ കംഫര്‍ട്ട് ആക്കുക എന്നെ ചെയ്യാനുള്ളൂ. എന്താണോ അവര്‍ക്ക് താല്‍പര്യം അത് ചെയ്യുക. അതുകൊണ്ട് നല്ലതേ ഉള്ളൂ,' സൗബിന്‍ വ്യക്തമാക്കി.

Soubin Shahir

മലയാള സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലവും ബജറ്റും സംബന്ധിച്ച് നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂപപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിര്‍മാതാവ് സുരേഷ് കുമാര്‍ സിനിമ സമരം പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം വിളിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. താരങ്ങള്‍ അമിതപ്രതിഫലം ഈടാക്കുന്നതാണ് സിനിമയിലെ പ്രതിസന്ധിക്ക് കാരണം എന്നും പ്രതിഫലം കുറയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ചും അദ്ദേഹം പരാമര്‍ശം നടത്തിയിരുന്നു. ഇതോടെയാണ് എമ്പുരാന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെതിരെ രംഗത്തെത്തിയത്. സിനിമാ സമരം സുരേഷ് കുമാര്‍ ഏകപക്ഷീയമായി നടത്തിയതാണ് എന്ന് ആന്റണി പറഞ്ഞു. ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള അഭിനേതാക്കള്‍ പങ്ക് വെച്ചിരുന്നു.

ഇതോടെ സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്നും കൂട്ടായ തീരുമാനമാണ് എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ നിര്‍മാതാക്കള്‍ക്കിടയിലും സമരത്തോട് യോജിപ്പില്ല എന്ന സൂചന പുറത്തുവന്നിരുന്നു. നിര്‍മാതാവ് സന്തോഷ് ടി കുരുവിള സമരം കൊണ്ട് പ്രയോജനമില്ല എന്ന് പരസ്യമായി പറഞ്ഞിരുന്നു.

സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസും ആവശ്യപ്പെട്ടിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ പത്രസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കി എന്നും നടനും അമ്മ മുന്‍ ഭാരവാഹിയുമായ ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണം എന്നും സാന്ദ്ര പറഞ്ഞു. സുരേഷ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല എന്നും അവര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+