Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് കുമാറിനെ തള്ളി മോഹന്‍ലാലും; ആന്റണിക്ക് പരസ്യ പിന്തുണ

കൊച്ചി: സിനിമാ നിര്‍മാണവും കളക്ഷനും തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍മാതാവും സുഹൃത്തുമായ സുരേഷ് കുമാറിനെ തള്ളി മോഹന്‍ലാല്‍. ഏകപക്ഷീയമായി സിനിമാ സമരം പ്രഖ്യാപിക്കുകയും സിനിമയുടെ കളക്ഷന്‍ കണക്കുകള്‍ പൊള്ളയാണ് എന്ന് പറയുകയും ചെയ്ത സുരേഷ് കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കൊണ്ട് നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു.

സുരേഷ് കുമാറിന്റെ വാദങ്ങളെ പൊളിച്ച് കൊണ്ടും എമ്പുരാന്റെ ബജറ്റിനെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയും ആന്റണി പെരുമ്പാവൂര്‍ ദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. ഇത് പങ്കിട്ട് കൊണ്ടാണ് മോഹന്‍ലാല്‍ ആന്റണിയ്ക്ക് പിന്തുണ അറിയിച്ചത്. ഇതിനൊപ്പം നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം എന്ന കുറിപ്പും മോഹന്‍ലാല്‍ പങ്ക് വെച്ചിട്ടുണ്ട്.

Mohanlal

നിരവധി പേരാണ് മോഹന്‍ലാല്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ ലൈക്കും കമന്റുമായി പിന്തുണ അറിയിച്ചിരിക്കുന്നത്. നേരത്തെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് അഭിനേതാക്കളായ പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി പേര്‍ പങ്ക് വെച്ചിരുന്നു. അതേസമയം ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി സുരേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.

ഒരു സംഘടനയിലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണ് താന്‍ എന്നും ആ നിലയില്‍ തനിക്ക് ഒരു തീരുമാനം ഒറ്റയ്ക്ക് എടുക്കാന്‍ സാധിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഒറ്റയ്ക്ക് സമരം പ്രഖ്യാപിക്കാന്‍ താന്‍ മണ്ടനല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. 'കുറേ നാളായി ഇക്കാര്യം സംഘടനയില്‍ ചര്‍ച്ച ചെയ്യുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തീരുമാനമെടുത്ത ശേഷം ഫെഫ്ക അടക്കമുളളവരുമായും ചര്‍ച്ച ചെയ്തു.

കഴിഞ്ഞ ആഴ്ച എറണാകുളത്ത് യോഗം ചേര്‍ന്നതിന്റെ മിനുട്സും ഉണ്ട്. ആന്റണി പെരുമ്പാവൂര്‍ സിനിമ കണ്ട് തുടങ്ങിയ കാലം മുതല്‍ സിനിമ എടുത്ത് തുടങ്ങിയ ആളാണ് ഞാന്‍. അതുകൊണ്ട് അങ്ങനെയൊരു മണ്ടത്തരം ഞാന്‍ കാണിക്കില്ല. തമാശ കളിക്കാനല്ല സിനിമയിലിരിക്കുന്നത്. 46 വര്‍ഷമായി സിനിമയില്‍ ഉണ്ട്,' എന്നായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്. ആന്റണി യോഗത്തിനൊന്നും വരാറില്ല എന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

എംപുരാന്‍ ബജറ്റുമായി ബന്ധപ്പെട്ട കാര്യം ഉത്തരവാദിത്തപ്പെട്ട ആളുകള്‍ തന്നെയാണ് തന്നോട് പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമാ സമരത്തില്‍ നിന്ന് പിന്മാറില്ല എന്നും 100 കോടി ക്ലബ്ബെന്ന് ചുമ്മാ പറയുന്ന പരിപാടി എല്ലാവരും നിര്‍ത്തണം എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+