'കറന്റ് അടിച്ചാലും എക്സ്പ്രഷനില്ല'; സീരിയലില്‍ അഭിനയിച്ച് അലന് ജോസ് പെരേര എയറില്‍
ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സിനിമാ റിവ്യൂ പറഞ്ഞ് വൈറല്‍ ആയ വ്യക്തിയാണ് അലന് ജോസ് പെരേര. സിനിമ തിയറ്ററിനു മുന്നില്‍ അലന് ജോസ് പെരേരയും കൂട്ടാളികളും നടത്തുന്ന പ്രകടനങ്ങള്‍ പലപ്പോഴും വലിയ വിമര്‍ശനം ക്ഷണിച്ചു വരുത്താറുണ്ട്. സിനിമാ നിരൂപണത്തിന്റെ മറവില്‍ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുന്നതായും ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.
ട്രോളര്‍മാരുടെ സ്ഥിരം ഇര കൂടിയാണ് അലന് ജോസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന പരാതിയില്‍ സന്തോഷ് വര്‍ക്കി, അലന് ജോസ് പെരേര എന്നിവര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഒരിക്കല്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന അലന് ജോസ് പെരേരയും സന്തോഷ് വര്‍ക്കി എന്ന് ആറാട്ടണ്ണനും ഇടക്കാലത്ത് വേര്‍പിരിയുകയും ചെയ്തിരുന്നു.

അലന് ജോസ് പെരേരയുടെ പൊതുമധ്യത്തിലെ പ്രകടനങ്ങള്‍ പലപ്പോഴും വലിയ പരിഹാസത്തിനും കാരണമായിട്ടുണ്ട്. ഇയാളുടെ പിന്നാലെ ആളു കൂടും എന്നതിനാല്‍ നിരവധി ഉദ്ഘാടന ചടങ്ങുകള്‍ക്കും പൊതു പരിപാടികള്‍ക്കും ഇപ്പോള്‍ അലന് ജോസ് പെരേരയെ ക്ഷണിക്കാറുണ്ട്. ഓണ്‍ലൈന്‍ ചാനലുകളുടെ ക്യാമറയ്ക്ക് മുന്നില്‍ ഡാന്‍സ് ഉള്‍പ്പെടെ കളിക്കുന്ന അലന് ജോസിന്റെ ആഗ്രഹം എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റുക എന്നതാണ്.
തനിക്ക് യൂട്യൂബില്‍ നിന്ന് സെലിബ്രിറ്റികളെപ്പോലെ വലിയ തുക വരുമാനം ലഭിക്കുന്നുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. അലന് ജോസ് പെരേരയും സംഘവും കാണിക്കുന്നത് കോമാളിത്തരങ്ങള്‍ ആണെന്നും ഇവര്‍ക്ക് കിട്ടുന്ന ജനപ്രീതി കുട്ടികളെ വഴിതെറ്റിക്കുന്നതാണെന്നും അടക്കമുള്ള വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇദ്ദേഹത്തെ കോമാളിയായി അവതരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്.
ഇപ്പോഴിതാ മഴവില്‍ മനോരമയിലെ ഒരു സീരിയലില്‍ ശ്രദ്ധേയമായ വേഷത്തില്‍ അലന് ജോസ് പെരേര അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മഴവില്‍ മനോരമയിലെ മീനുസ് കിച്ചന് എന്ന സീരിയലിലാണ് അലന് ജോസ് പെരേര അഭിനയിക്കുന്നത്. കല്യാണ ബ്രോക്കറുടെ വേഷത്തിലാണ് അലന് ജോസ് അഭിനയിക്കുന്നത്. റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. അലന് ജോസിന്റെ അഭിനയം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചിരി ഉണര്‍ത്തുന്നുണ്ട്.
അഭിനയിക്കുന്നത് അലന് ജോസ് ആണെങ്കിലും ശബ്ദം നല്‍കിയിരിക്കുന്നത് മറ്റൊരാളാണ്. ചിരി ഉണര്‍ത്തുന്ന നിരവധി കമന്റുകളാണ് അലന് ജോസിന്റെ അഭിനയത്തിന് ലഭിക്കുന്നത്. അഭിനയം ഒരു വഴിക്കും ഡബ്ബിങ് മറ്റൊരു വഴിക്കും എന്നാണ് പലരും വിമര്‍ശിച്ചിരിക്കുന്നത്. കരണ്ട് അടിച്ചാല്‍ പോലും എക്സ്പ്രഷന്‍ ഒരു മാറ്റവും ഇല്ല എന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്.
'കഴിവുള്ള ചെറുപ്പക്കാരൊക്കെ പോയി, ഇതുപോലെ കുപ്രസിദ്ധി ആര്‍ജിച്ചാല്‍ നിങ്ങള്‍ക്കും ചാന്‍സ് കിട്ടും' എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്. അതേസമയം, അലന് ജോസിന് പിന്തുണ കൊടുക്കുന്നവരും ഉണ്ട്. 'സ്ത്രീ പീഡകരും മയക്കുമരുന്ന് അടിക്കുന്നവരും കേരളത്തില്‍ സ്റ്റാര്‍ അല്ലേ, അവനെ എന്തിന് കളിയാക്കുന്നു' എന്നാണ് അലന് ജോസിനെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നത്.
ഇടപ്പള്ളി വനിത-വിനീത തിയേറ്ററില്‍ സ്ഥിരം സാന്നിധ്യമാണ് അലന് ജോസും സന്തോഷ് വര്‍ക്കിയുമൊക്കെ. നടന്മാരുടെയും നടിമാരുടെയും പിന്നാലെ നടന്ന് ഫോട്ടോ എടുക്കുന്നതും ചാന്‍സ് ചോദിക്കുന്നതും ഇവരുടെ പതിവാണ്. ഇവരുടെ ശല്യം കാരണം കൊച്ചിയിലെ ഒരു തിയറ്ററില്‍ പോകാന്‍ തന്നെ പേടിയാണെന്ന് അടുത്തിടെ ഒരു യുവനടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അടുത്തിടെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ സന്തോഷ് വര്‍ക്കിയെ കാണാന്‍ അലന് ജോസ് പെരേര ജയിലില്‍ എത്തിയതും കരഞ്ഞതുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications