Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ഫ്‌ളവേഴ്‌സും ഇടപെട്ടു; രേണുവിനോട് പറഞ്ഞത് ഇതാണ്; വീടിന്റെ പ്രശ്‌നം പരിഹരിക്കുമെന്ന് ഫിറോസ്

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ രേണു സുധിക്കും മക്കള്‍ക്കും നിര്‍മ്മിച്ചുകൊടുത്ത സുധിലയം എന്ന വീടാണ് ഇപ്പോള്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. വീടിന് ചോര്‍ച്ച ഉണ്ടെന്നും ഫാന്‍ പൊട്ടി വീണെന്നും ഒക്കെയുള്ള രേണുവിന്റെയും പിതാവിന്റെയും വെളിപ്പെടുത്തലുകളാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. കൊല്ലം സുധിയുടെ കുടുംബത്തെ ഏറ്റെടുത്ത ഫ്‌ളവേഴ്‌സ് ടിവിയുടെ ഇടപെടലില്‍ കെഎച്ച്ഡിഇസി ഫിറോസാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. വീട് നിര്‍മ്മിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും രേണു അന്ന് നന്ദിയും പറഞ്ഞിരുന്നു.

എന്നാല്‍ വീട് നിര്‍മ്മിച്ച് ഒരു വര്‍ഷം ആയപ്പോഴേക്കും വീടിന് ചോര്‍ച്ചയുണ്ടെന്നായിരുന്നു രേണുവിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിനെതിരെ വീട് നിര്‍മ്മിച്ചു നല്‍കിയ ഫിറോസ് രംഗത്ത് വന്നിരുന്നു. വീടിന് ചോര്‍ച്ചയില്ലെന്നും മഴ ചാറ്റല്‍ അടിക്കുന്നതാണെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു. ഇനി ആര്‍ക്കും സഹായം ചെയ്യില്ലെന്നും ഫിറോസ് പറഞ്ഞു.

renu sudhi

പിന്നാലെ ഒരു അഭിമുഖത്തില്‍ ഫിറോസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രേണുവും പിതാവും വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ രേണുവിനെതിരെയുള്ള വിമര്‍ശനങ്ങളും രൂക്ഷമായി. രേണുവിന് വീട് ലഭിക്കാന്‍ അര്‍ഹതയില്ലെന്നും അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയെന്നും ഉള്‍പ്പെടെ അധിക്ഷേപങ്ങള്‍ കമന്റുകളില്‍ നിറഞ്ഞു.

ഇപ്പോഴിതാ കെഎച്ച്ഡിഇസി ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വീണ്ടും ചര്‍ച്ചയാകുന്നത്. സുധിലയത്തിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടെന്നും ശക്തമായ കാറ്റില്‍ ഓട് ചെറുതായി നീങ്ങിയിട്ടുണ്ടെന്നും അത് ശരിയാക്കിയതായും ഫിറോസ് പറയുന്നു. എന്നാല്‍ വാഷ്‌ബേസിന്‍ പൊട്ടിയതായോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫിറോസ് പറയുന്നു.

അതിനിടെ അപ്രതീക്ഷിതമായി ഫ്‌ളവേഴ്‌സ് ടിവിയുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടല്‍ ഉണ്ടായതായും ഫിറോസ് വെളിപ്പെടുത്തുന്നു. അവര്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടതായും തുടര്‍ന്നുള്ള മെയിന്റനന്‍സ് രേണുവിന്റെ കുടുംബം സ്വന്തമായി ചെയ്യണമെന്നും ഇതു സംബന്ധിച്ച് ഒരു ഇന്റര്‍വ്യൂവും കൊടുക്കാന്‍ പാടില്ലെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്ന് ഫിറോസ് പറഞ്ഞു. നിലവിലെ വര്‍ക്ക് കഴിഞ്ഞാല്‍ അറിയിക്കുമെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ അവസാനമായി പറയുന്നുണ്ട്.

കെഎച്ച്ഡിഇസി ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:

'സുധിലയം സംബന്ധിച്ച കാര്യങ്ങളിൽ ഇന്നലെ മുതൽ ആ സൈറ്റ്‌ നോക്കിയിരുന്ന സൂപ്പർ വൈസർ സുദീർ, എഞ്ചീനിയർ മനോജ്‌ എന്നിവരും അവിടം സന്ദർക്കികുകയും അവിടത്തെ പ്രശ്നങ്ങൾ എന്താണെന്ന് നോക്കിയിട്ടും ഉണ്ട്‌.
1, ശക്തമായ കാറ്റിൽ ഓട്‌ ചെറുതായ്‌ നീങ്ങിയതായ്‌ ശ്രദ്ധയിൽ പെട്ടത്‌ അപ്പോൾ തന്നെ ശരിയാക്കി വെച്ചിട്ടുണ്ട്‌, ഇനി ഏത്‌ കാറ്റു വന്നാലും അങ്ങിനെ സംബവിക്കാതിരിക്കാനുള്ള നടപടികൾ ചെയുന്നുണ്ട്‌.
2, ഫ്രണ്ട്‌ എലിവേഷനിൽ കൊടുത്ത ലൂവേഴ്സ്സിൽ വെക്കാൻ ഗ്ലാസ്‌ റെഡിയാക്കുന്നുണ്ട്‌.
3, മുകളിൽ വെള്ളം ഇലകളും മറ്റും കെട്ടി നിന്നും, ഷയിഡിൽ നിന്നും വെള്ളം തെറിച്ചു മുകളിൽ ചെയ്ത ജിപ്പ്സം പ്ലാസ്റ്റിങ്‌ ശരിയാക്കാനും വാട്ടർ പ്രൂഫ്‌ ചെയ്യാനും തുടങ്ങിയിട്ടുണ്ട്‌.
4, വാഷ്‌ ബേസ്ൻ വീണു എന്ന് പറഞ്ഞത്‌ അവിടെ പോയപ്പോൾ വാഷ്‌ ബേസിൻ പൊട്ടിയതായൊ മറ്റൊ കണ്ടെത്താൻ കഴിഞ്ഞില്ല.
5, അപ്രൂവൽ സംബന്ധിച്ചുള്ള കാര്യങ്ങൾ അവരുടെ ഭാഗത്ത്‌ നിന്ന് നികുതി അടച്ച്‌ കഴിഞ്ഞ്‌ രസീറ്റ്‌, കൈവശകാശ സർട്ടിഫിക്കറ്റ്‌, വില്ലേജിൽ വൺ ടയിം ടാക്സ്സ്‌ എന്നിവ അടച്ച്‌ കഴിഞ്ഞാൽ പഞ്ചായത്തിൽ സബ്മിറ്റ്‌ ചെയ്യുന്നതാണു.

കൂടാതെ ഇന്ന് അപ്രതീക്ഷിതമായ്‌ ഫ്ലവേഴ്സ്സ്‌ ടിവി യുടെ ഭാഗത്ത്‌ നിന്നും ഒരു ഇടപെടൽ ഉണ്ടായിരുന്നു, അവർക്ക്‌ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപെടുകയും കൂടാതെ തുടർന്നുള്ള മെയിന്റൻസ്സ്‌ അവർ സ്വന്തമായ്‌ ചെയ്യണമെന്നും, ഇതു സംബന്ധിച്ച്‌ ഒരു ഇൻർവ്വ്യൂവും കൊടുക്കാൻ പാടില്ലായെന്നും അവരോട്‌ പറഞ്ഞിട്ടുണ്ട്‌.

കൂടാതെ ഫ്ലവേഴ്സ്സ്‌ ടീം ബിഷപ്പുമായും സംസാരിച്ചതായാണു അറിഞ്ഞത്‌, എന്നെ സംബന്ധിച്ച്‌ ഇന്നലെ മുതൽ എന്നെ വിളിച്ച്‌ ഇന്റവ്യൂ ആവിശ്യപെട്ടവരോട്‌ ഒരു ഇന്റവ്യൂ തന്ന് അതിന്റെ അടിയിൽ വിധവയായ ഒരു സ്ത്രീയെ സൈബർ ബുള്ളിഗിനു വിട്ടു കൊടുക്കാൻ താൽപര്യമില്ലായെന്നും ആണു ഞാൻ അറിയിച്ചത്‌.

കൂടെ നിന്നവർക്ക്‌ ഈ ഒരു അവസരത്തിൽ മാനസികമായ്‌ സപ്പോർട്ട്‌ ചെയ്ത, ഫോൺ ചെയ്തവർക്ക്‌, മെസേജിട്ടവർക്ക്‌, ഉപദേശങ്ങൾ തന്നവർക്ക്‌ എല്ലാം എന്റെ നന്ദി അറിയിക്കുന്നു.

Love You All
നിലവിലെ മെയിന്റ്‌ൻസ്സ്‌ വർക്ക്‌ കഴിഞ്ഞാൽ നിങ്ങളെ അറിയിക്കുന്നതാണു.
അവർ ഞങ്ങളുമായ് ‌ഇടപെട്ട രീതിയായിരുന്നു ഞങ്ങൾക്ക്‌ ബുദ്ധിമുട്ട്‌ സ്യഷ്ടിച്ചത്‌ .

ഫിറോസ്‌,

അതേസമയം ഫിറോസിന്റെ പോസ്റ്റിനടിയിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ പോസ്റ്റിലൂടെ വീടിനു പ്രശ്‌നങ്ങളുണ്ടെന്ന് രേണു പറഞ്ഞത് സമ്മതിക്കുകയല്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇന്റീരിയര്‍ പ്രോഡക്റ്റ് ആയ ജിപ്‌സം ആരെങ്കിലും എക്സ്റ്റീരിയറില്‍ ചെയ്യുമോ എന്നും പലരും ചോദിക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് ടിവി ഇടപെട്ടത് നന്നായി എന്നും പലരും അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+