രേണുവിന്റെ ഭാഗത്ത് തെറ്റുണ്ടാകാം; പക്ഷെ ആ വീടിന് 20 ലക്ഷം ആയോ; കണക്ക് എവിടേയെന്ന്? ഫിറോസിന്റെ മറുപടി
കൊല്ലം സുധിയുടെ മക്കള്‍ക്ക് വേണ്ടി കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിർമ്മിച്ച് നല്‍കിയ വീടുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിവാദങ്ങളാണ് അടുത്ത കാലത്തായി ഉയർന്ന് വന്നിരിക്കുന്നത്. വീട് ചോരുന്നുവെന്ന രേണു സുധിയുടെ തുറന്ന് പറച്ചിലോടെയായിരുന്നു എല്ലാത്തിന്റേയും തുടക്കം. പിന്നാലെ രേണു കള്ളം പറയുകയാണെന്ന് തുറന്ന് അടിച്ചുകൊണ്ട് കെഎച്ച്ഡിഇസി കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ഫിറോസ് തന്നെ രംഗത്ത് വന്നു.
ഫിറോസിന്റെ തുറന്ന് പറച്ചിലോടെ വിഷയം പുതിയ തലത്തിലേക്ക് എത്തി. ഈ അവസരത്തില്‍ തന്നെയാണ് രേണു സുധിയുടേയും പിതാവിന്റേയും മറുപടികളും വരുന്നത്. വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നതിന് ഇടയിലാണ് രേണു സുധിയുടെ വീടിനായി ലഭിച്ച ഫണ്ടിന്റെ കണക്ക് ചോദിച്ചുകൊണ്ട് ചിലർ രംഗത്ത് വന്നിരിക്കുന്നത്. ഇവർക്ക് ഫിറോസ് അതിനുള്ള മറുപടിയും നല്‍കുന്നുണ്ട്.

ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയാണ് ചിലർ വീട് നിർമ്മാണത്തിന് ചിലവായ ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയർത്തുന്നത്. 'സുധിയുടെ ഭാര്യയുടെ ഭാഗത്ത് തെറ്റുണ്ടായിരിക്കാം, അത് ഞാന്‍ കുറ്റം പറയുന്നില്ല. എന്നാൽ ആ വീട് ഇങ്ങനെയല്ല നിർമിക്കേണ്ടിയിരുന്നത്. 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീട് 500 ചതുരശ്ര അടി ഓടും 500 ചതുരശ്ര അടി വാർപ്പും ഉപയോഗിച്ചാണ് നിർമിച്ചത്. ഡിസൈനർ തെറ്റായ തീരുമാനമാണ് എടുത്തത്.' എന്നാണ് അർജു പ്രണവ് എന്നയാള്‍ കുറിക്കുന്നത്.
മഴ പെയ്യുമ്പോൾ ഗ്രില്ലിലൂടെ വെള്ളം അകത്തേക്ക് കയറുന്നുണ്ട്. പെയിന്റ് അടിച്ചാൽ വീടിന് ഭംഗി വരുമെങ്കിലും, ഫ്ലാറ്റ് കോൺക്രീറ്റ് ഉപയോഗിച്ച് നിർമാണം നടത്തിയിരുന്നെങ്കിൽ ഓട് ഒഴിവാക്കാമായിരുന്നു. അവരെ കുറ്റപ്പെടുത്തിയിട്ടോ തെറിപറഞ്ഞിട്ടോ യാതൊരു കാര്യവുമില്ല. സിമന്റ് ഉപയോഗിച്ച് തേക്കാമായിരുന്നു. ജിപ്സം പ്ലാസ്റ്റർ മഴയിൽ നനഞ്ഞാൽ അടർന്നുപോകാനുള്ള സാധ്യതയുണ്ട്.
നിങ്ങൾ പറയുന്നത് 20 ലക്ഷം രൂപ ചെലവായി എന്നാണ്, പക്ഷേ എനിക്കത് വിശ്വസനീയമല്ല. പെയിന്റിംഗും ടൈൽ പണിയും ഒരു കൂട്ടം ആളുകൾ സ്പോൺസർ ചെയ്തതായും മതിൽ മറ്റൊരാൾ സ്പോൺസർ ചെയ്തതായും പറയുന്നു. നിങ്ങളുടെ ഭാഗത്തുള്ള തെറ്റുകൾ ഉള്‍ക്കൊള്ളണം. സുധിക്കുവേണ്ടി എത്ര ലക്ഷം രൂപ പിരിച്ചെടുത്തു എന്ന കണക്ക് പുറത്തുവിടാമോയെന്നും അർജു പ്രണവ് ചോദിക്കുന്നു.
'ആവശ്യമില്ലാത്ത പോസ്റ്റ് വീണ്ടും വീണ്ടും ഇട്ട് പണി മേടിക്കരുത്. ആ സ്ത്രീ ആരോടും കൈ നീട്ടാൻ നടന്നിട്ടില്ല. നിങ്ങൾ അങ്ങോട്ട് ചെന്ന് നന്മ മരം കളിച്ചതാണ്. ദയവ് ചെയ്ത് ഇനിയെങ്കിലും നിങ്ങൾ ആർക്കും ദാനം കൊടുക്കരുത്. മനസ്സോടെ കൊടുക്കുന്ന ധാരാളം ആളുകൾ ഇവിടെയുണ്ട്, അവർ കൊടുത്തോളും. നിങ്ങൾ അവർക്ക് ഒരു വീട് വച്ച് കൊടുത്തു, അതിൽ ആര് താമസിക്കണമെന്നും നിങ്ങൾ പറയുന്നു. ദയവ് ചെയ്ത് ആ സ്ത്രീയെ വെറുതെ വിടുക... അവർ ക്രൈമൊന്നും ചെയ്തിട്ടില്ല. സമൂഹം കൂട്ടത്തോടെ കല്ലെറിയാൻ തക്ക തെറ്റൊന്നും അവർ ചെയ്തിട്ടില്ല. എന്നെങ്കിലും ഇതെല്ലാം മാറി വരും ഓർത്തോ' എന്നാണ് മിന്നാര ഷീന എന്നയാള്‍ കുറിക്കുന്നത്.
അതേസമയം, ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടേയുള്ള എല്ലാ കണക്കുകളും ഉടന്‍ തന്നെ പുറത്ത് വിടും എന്നാണ് ഫിറോസിന്റെ മറുപടി. അതോടൊപ്പം തന്നെ നിരവധി ആളുകളാണ് ഫിറോസിനെ പിന്തുണച്ച് രംഗത്ത് വരുന്നത്. 'ഇപ്പോ എത്ര പേരാണ് ചോദ്യം ചെയ്യാൻ. അന്ന് അവർക്ക സഹായിക്കണം എന്നു തോന്നിയത് കൊണ്ടല്ലേ ഒരു വീട് കിടക്കാൻ കിട്ടിയത്. ഇപ്പോ കണക്കു ചോദിക്കാൻ എത്ര പേരാണ്. സുധിച്ചേട്ടന്റെ മോനോട് മാത്രേ അവർക്കു കണക്കു ഏൽപ്പിക്കേണ്ട കാര്യം ഉള്ളു' എന്നാണ് ആമിയെന്നയാള്‍ കുറിക്കുന്നത്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications