ഫ്‌ളവേഴ്‌സിന്റെ കൈയും കാലും പിടിച്ചു; രേണു ഇനിയെങ്കിലും ഇത് നിര്‍ത്തണം: കിടക്കാന്‍ നല്ലൊരു വീട് കിട്ടിയില്ലേ

സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരമായ രേണു സുധി ഇപ്പോള്‍ വിവാദ നായികയായി മാറിയിരിക്കുകയാണ്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ രേണുവിനും മക്കള്‍ക്കും നിര്‍മ്മിച്ചു നല്‍കിയ വീടാണ് ഇപ്പോള്‍ വിവാദങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. വീട് നിര്‍മ്മിച്ചതില്‍ അപാകതയുണ്ടെന്ന രേണുവിന്റെ വെളിപ്പെടുത്തലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

കുറ്റം പറഞ്ഞ രേണുവിന് വീട് കിട്ടാന്‍ അര്‍ഹതയില്ലെന്നായിരുന്നു വിമര്‍ശകര്‍ പ്രധാനമായും പറഞ്ഞിരുന്നത്. വീടിന്റെ ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് പോലും വീട് നിര്‍മ്മിച്ചു നല്‍കിയ ഫിറോസിനെ ബുദ്ധിമുട്ടിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നു. വീട് വളരെ വൃത്തിഹീനമായിട്ടാണ് സൂക്ഷിക്കുന്നത് എന്നും പലരും രേണുവിന്റെ വീഡിയോകളുടെ കമന്റുകളില്‍ ചൂണ്ടിക്കാട്ടി.

renu

വീടിന്റെ ബെഡ്‌റൂം ഉള്‍പ്പെടെ ചോരുന്നുവെന്നും മതില്‍ വീണ്ടുകീറി എന്നും വീഡിയോയിലൂടെ രേണുവും പിതാവ് തങ്കച്ചനും കാണിച്ചതിനു പിന്നാലെ വീട് നിര്‍മ്മിച്ചു നല്‍കിയ കെഎച്ച്ഡിഇസി ഫിറോസും രംഗത്തും വന്നിരുന്നു. രേണുവിന്റെ വാദങ്ങള്‍ കള്ളമാണെന്നു പറഞ്ഞ ഫിറോസ് വീടിന്റെ ചെറിയ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു കൊടുക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഫിറോസ് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു.

എന്നാല്‍ ഫിറോസ് മാപ്പ് പറഞ്ഞതിനെ ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. മാപ്പ് പറഞ്ഞതിലൂടെ രേണുവിന്റെ ആരോപണങ്ങള്‍ സമ്മതിച്ചു കൊടുത്തതായും പലരും അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഇതാ ഇതിനെല്ലാം മറുപടിയുമായി ഫിറോസ് രംഗത്ത് വന്നിരിക്കുകയാണ്. വീടിനുണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറഞ്ഞതിന്റെ കാരണമാണ് ഫിറോസ് പുതിയ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ മാപ്പ് പറഞ്ഞതെന്ന് ഫിറോസ് പറയുന്നു. ഫിറോസിന്റെ വാക്കുകള്‍: ആ പ്രോജക്ടില്‍ എന്റെ കമ്പനിയായ കെഎച്ച്ഡിഇസി ആകെ ചെയ്തിരിക്കുന്നത് ഫൗണ്ടേഷന്‍ വര്‍ക്കും കോണ്‍ക്രീറ്റ് പണിയും മാത്രമാണ്. എന്നിട്ടും എല്ലാത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറഞ്ഞതിന് കാരണം ഒരു ചാനല്‍ രേണു സുധിക്കു വേണ്ടി പല വീഡിയോസും ഷൂട്ട് ചെയ്യുന്നുണ്ട് എന്നറിഞ്ഞതോടെയാണ്.

ആ വീടിന്റെ പ്ലാസ്റ്ററിങ് ചെയ്തത് എന്റെ കമ്പനിയല്ല. അത് ചെയ്ത ആള്‍ക്കാര്‍ക്കെതിരെയും രേണുവും കുടുംബവും വീഡിയോ ചെയ്യുമെന്ന് എനിക്ക് ഭയമുണ്ട്. അവരുടെ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ എനിക്ക് ആഗ്രഹമില്ലാത്തതു കൊണ്ടാണ് ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തത്. അവര്‍ ഇനി ഒരു വീഡിയോ ആര്‍ക്കെതിരെയും ചെയ്യാന്‍ പാടില്ല. കാരണം അവിടെ ഓരോ വര്‍ക്ക് ചെയ്തവരും എന്നെ വിശ്വസിച്ചാണ് അവിടെ വന്നത്.

ഫ്‌ളവേഴ്‌സ് ടിവിക്ക് ഒരുപാട് നന്ദിയുണ്ടെന്ന് രേണു പറയുന്നു. വീടിന്റെ വര്‍ക്ക് തുടങ്ങി എട്ടു മാസമായിട്ട് പോലും ഫ്‌ളവേഴ്‌സ് ചാനല്‍ പറഞ്ഞുകൊണ്ടിരുന്നത് ഫ്‌ളവേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വീടിന്റെ വര്‍ക്കിന് നേതൃത്വം നല്‍കുന്നത് ഫിറോസാണ് എന്ന രീതിയിലായിരുന്നു.

ഞങ്ങള്‍ എല്ലാവരുമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഞാന്‍ ഫ്‌ളവേഴ്‌സിന്റെ കയ്യും കാലും പിടിച്ചു പറഞ്ഞു. കെഎച്ച്ഡിഇസി എന്ന പേരും പറയണം. അതിനു കാരണം സഹായിക്കാം എന്ന് പറഞ്ഞ സ്‌പോണ്‍സര്‍മാര്‍ എല്ലാം പിന്തിരിയുകയാണ്. കാരണം അവര് പറയുന്നത് ഇത് ഫ്‌ളവേഴ്‌സ് നിര്‍മിക്കുന്ന വീട് ആണെന്നാണ്. ഒരുപാട് സ്‌പോണ്‍സേര്‍സ് ഞങ്ങളില്‍ നിന്ന് പോയി. അതിഭീകരമായ സാമ്പത്തിക നഷ്ടം ഉണ്ടായി. ഏഴോ എട്ടോ ലക്ഷം രൂപ മാത്രമാണ് ഞങ്ങളുടെ ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞു കിട്ടിയത്. ഇതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഞാന്‍ അടുത്ത ദിവസം പുറത്തുവിടും.

ഈ തുകയ്ക്ക് അങ്ങനെ ഒരു വീട് അവിടെ പണിയാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ. ഞങ്ങള്‍ അനുഭവിച്ച പെയിന്‍ എത്രത്തോളം ഉണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഇതിന്റെ പേരില്‍ ആ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അവരുമായി പിണങ്ങി ഞാന്‍ എക്‌സിറ്റ് ആയി. വരുന്നിടത്ത് വച്ച് കാണാമെന്ന് വിചാരിച്ച് ആ വീട് പൂര്‍ത്തീകരിക്കുകയായിരുന്നു.

ആ വീട് തീര്‍ക്കാന്‍ ഒരുപാട് ആള്‍ക്കാരുടെ കാല് ഞാന്‍ പിടിച്ചിട്ടുണ്ട്. ടൈല്‍സ് സ്‌പോണ്‍സര്‍ ചെയ്യാമോ എന്ന് ചോദിച്ച് പത്തനംതിട്ട വഴി നടന്നിട്ടുണ്ട്. പലരുടെയും കയ്യും കാലും പിടിച്ചാണ് ആ മതില് നിര്‍മ്മിക്കാന്‍ കഴിഞ്ഞത്. ഒരു ലക്ഷത്തിലേറെ രൂപ അതിന് ചെലവായി. അവിടെ പ്ലാസ്റ്ററിങ് ചെയ്തവരെയും മതില് കെട്ടിയവരെയും രേണവും കുടുംബവും അവഹേളിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് ഞാന്‍ മാപ്പ് പറഞ്ഞത്.

രേണുവിനോട് എനിക്ക് പറയാനുള്ളത് ഇതാണ്. നല്ലൊരു വീടും മതിലും ലാന്‍ഡ് സ്‌കേപ്പിങ്ങും അവിടെ ചെയ്തു തന്നതാണ്. അതിന്റെ 50 ശതമാനം ഡാമേജ് ആണെന്ന് നിങ്ങള്‍ പറഞ്ഞോ, ഞാന്‍ അംഗീകരിക്കാം. നിങ്ങള്‍ക്ക് കേറിക്കിടക്കാന്‍ ഒരു വീട് ഞങ്ങള്‍ ഉണ്ടാക്കി തന്നു. മഴയത്ത് എറിച്ചില്‍ അടിക്കുന്നതിനെ ചോര്‍ച്ചയായി ചിത്രീകരിച്ചു. ഈ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഞാന്‍ മൗനം പാലിച്ചു. ഭര്‍ത്താവില്ലാത്ത ഒരു സ്ത്രീയെ തെറി പറയരുത് എന്ന് ഓര്‍ത്താണ് എല്ലാം ഏറ്റെടുത്ത് ഞാന്‍ മാപ്പ് പറഞ്ഞത്.

ഇനിയെങ്കിലും നിങ്ങള് ഇത് നിര്‍ത്തണം. ഒരു വീട് നിങ്ങള്‍ക്ക് കിട്ടിയില്ലേ. അതില്‍ സന്തോഷിക്ക്. ആസ്ബറ്റോസ് ഷീറ്റ് ഇട്ട ഒരു ബെഡ്‌റൂമും ഒറ്റ ബാത്‌റൂമും ഉള്ള വീട്ടിലാണ് താമസിച്ചിരുന്നത്. നിങ്ങള്‍ ഇപ്പോള്‍ അത്യാധുനിക സംവിധാനങ്ങളുള്ള വീട്ടിലാണ് താമസിക്കുന്നത്. ഫ്‌ളവേഴ്‌സിനെ നിങ്ങള്‍ ഒരുപാട് പുകഴ്ത്തുന്നുണ്ട്. എന്നിട്ടും വീടു കേറി താമസത്തിന് അവിടുന്ന് ആരും വന്നില്ല. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ തുറന്നു പറഞ്ഞാല്‍ പിന്നീട് വലിയ പ്രശ്‌നത്തിലേക്ക് പോകും. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഞാന്‍ മാപ്പ് പറഞ്ഞത്. നിരവധി പേരാണ് ഫിറോസിനെ പിന്തുണയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+