ഫ്ളവേഴ്സ് ചാനൽ രേണുവിന് എറണാകുളത്ത് ഫ്ളാറ്റ് എടുത്ത് കൊടുത്തേനെ, 2 വീട് കിട്ടും: താജ് പത്തനംതിട്ട
വീട് ചോരുന്നുവെന്ന വിവരം രേണു സുധി മീഡിയയോട് നേരത്തെ പറഞ്ഞ് ചോദ്യം ചോദിപ്പിച്ചതാണെന്ന് കൊല്ലം സുധിയുടെ സുഹൃത്ത് താജ് പത്തനംതിട്ട. വീടിന്റെ കാര്യത്തിൽ ഇനി ഇടപെടരുത് എന്ന് രേണുവിന്റെ പപ്പ തന്നോട് പറഞ്ഞു. ഓൺലൈൻ മലയാളി സ്പെഷ്യൽസ് യൂട്യൂബ് ചാനലിനോടാണ് താജിന്റെ പ്രതികരണം.
അഭിമുഖത്തിനിടെ സുധിയുടെ മകൻ കിച്ചു എന്ന് വിളിക്കുന്ന രാഹുലിനെ താജ് പത്തനംതിട്ട ഫോണിൽ വിളിച്ച് സംസാരിച്ചു. വീട് ചോരുന്നുവെന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെന്ന് കിച്ചു പറയുന്നു. സുധിയുടെ ഇൻഷൂറൻസ് തുകയുടെ അവകാശികൾ കിച്ചുവും രേണുവും റിതുലും സുധിയുടെ അമ്മയും ആണെന്നും രേണുവിന് സഹായമായി ലഭിക്കുന്ന പണത്തിന്റെ ഒരു പങ്ക് കിച്ചുവിന് അവകാശപ്പെട്ടതാണെന്നും താജ് പത്തനംതിട്ട പറയുന്നു.
'' വീട് ചോരുന്നുണ്ട് എന്നുളളതാണ് പ്രശ്‌നമെങ്കില്‍ അതിന്റെ ഒരു വീഡിയോ എടുത്ത് തനിക്കോ ഫിറോസിനോ അയച്ചാല്‍ മതിയായിരുന്നു. രേണു മുന്‍കൂട്ടി മീഡിയയോട് പറഞ്ഞ് ഏല്‍പ്പിച്ചതാണ്. റിതപ്പന്റെ മുറിയാണ് ചോരുന്നത് എന്നൊക്കെ പറഞ്ഞു. അവിടെ എവിടെയാണ് ചോര്‍ച്ച. രേണുവിന് പറയാന്‍ അറിയില്ലായിരുന്നു എന്നാണ് അവരുടെ അച്ഛന്‍ തന്നോട് പറഞ്ഞത്. ഇക്കാര്യത്തില്‍ ഇനി ഇടപെടരുത് എന്നും തന്നോട് പറഞ്ഞു.

ഫാന്‍ ഇളകി വീണു എന്ന് പറഞ്ഞു. നെഞ്ചത്ത് വീണ കാര്യം പറഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ രേണുവിന്റെ പപ്പ ആശുപത്രിയില്‍ പോകേണ്ടതല്ലേ. ഒരു ഓപറേഷന്‍ കഴിഞ്ഞിരിക്കുന്ന ആളാണ്. ആശുപത്രിയില്‍ പോയതായി തനിക്ക് അറിയില്ല. ചുമ്മാ ഫാന്‍ വീഴുമെന്ന് തോന്നുന്നില്ല. റിതപ്പന്‍ വാള്‍ ഫാനിന്റെ വയര്‍ പിടിച്ച് വലിച്ച് വീണതോ മറ്റോ ആവാം.
സുധിക്ക് കിട്ടിയ ട്രോഫികളൊക്കെ ചാക്കില്‍ കെട്ടി കട്ടിലിനടിയില്‍ വെച്ചിരിക്കുന്നു. രേണുവിന് കിട്ടിയതാണ് അങ്ങനെ വെച്ചിരുന്നതെങ്കില്‍ പറയുന്നതിന് ഒരു ലോജിക് ഉണ്ടായിരുന്നു. സുധിയിലൂടെ അല്ലേ രേണു ലോകപ്രശസ്തയായത്.
ചോര്‍ച്ച ഉണ്ടെന്ന് രേണുവിന്റെ അച്ഛന്‍ വിളിച്ച് പറഞ്ഞത് ആറേഴ് മാസം മുന്‍പാണ്. അവരുടെ വീടിന് ഇപ്പോഴും നമ്പര്‍ ഇട്ടിട്ടില്ല. സുധിയുടെ ആണ്ട് ദിവസം അലന്‍ ജോസ് പെരേര ഡാന്‍സ് കളിക്കുകയും രേണു അതിന് നന്ദി പറയുകയും ചെയ്യുന്നത് കണ്ടപ്പോള്‍ പുച്ഛം തോന്നി. സ്വന്തം ഭര്‍ത്താവ് മരണപ്പെട്ടതിന്റെ ചരവാര്‍ഷികത്തിന് അവന്‍ വിവരമില്ലായ്മ കാരണം ഡാന്‍സ് കളിച്ചപ്പോള്‍ ഭാര്യ പോയി നന്ദി പറയുന്നു.
മരണവീട്ടില്‍ പോയി ആരെങ്കിലും ഡാന്‍സ് കളിക്കുകയോ മിമിക്രി കാണിക്കുകയോ ചെയ്യുമോ. സുധിയുമായി ഇവന്് എന്താണ് ബന്ധം. തന്നെ ആ പരിപാടിക്ക് വിളിച്ചിരുന്നു. അറിഞ്ഞ് കൊണ്ട് പോകാതിരുന്നതാണ്. താന്‍ ഉണ്ടായിരുന്നുവെങ്കില്‍ അലന്‍ ജോസ് പെരേരെയെ വിളിച്ച് കാര്യം പറഞ്ഞേനെ. രഹസ്യമായി വിളിച്ച് അവനുളള സമ്മാനം കൊടുത്തേനെ.
കൊല്ലം സുധിയെ അപമാനിക്കുന്നതിന് തുല്യമാണിത്. കലാഭവന്‍ മണിയുടെ അനുസ്മരണത്തിന് പോയി ആരെങ്കിലും ഡാന്‍സ് കളിക്കുന്നുണ്ടോ. ഇതിനെല്ലാം കാരണക്കാരന്‍ ബിഷപ്പ് നോബിള്‍ ഫിലിപ്പ് ആണ്. അദ്ദേഹം സ്ഥലം കൊടുത്തതാണ് ഇതിനെല്ലാം കാരണം. അല്ലെങ്കില്‍ ഫ്‌ളവേഴ്്‌സ് ചാനല്‍ രേണുവിന് എറണാകുളത്ത് ഫ്‌ളാറ്റ് വാങ്ങിക്കൊടുത്തേനെ. 2 വീട് കിട്ടിയേനെ'', താജ് പത്തനംതിട്ട പറഞ്ഞു.












Click it and Unblock the Notifications