'ഉപ്പില്ല, വെളിച്ചത്ത് ഉറക്കം, സോമാലിയയിൽ പോലും ഇങ്ങനെ ചെയ്യില്ല, വലിയ ദ്രോഹം', ബിഗ് ബോസിനെതിരെ സിബിൻ
ബിഗ് ബോസ് മലയാളം സീസൺ 6ൽ വലിയ വിവാദമായി മാറിയ വിഷയം ആയിരുന്നു ഡിജെയായ മത്സരാർത്ഥി സിബിൻ ബെഞ്ചമിന് നിർബന്ധിച്ച് ചില മരുന്നുകൾ നൽകി എന്നത്. തുടർന്ന് ഷോയിൽ തുടരാനാകാതെ സിബിനെ പുറത്തേക്ക് അയയ്ക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സീസൺ 5ലെ വിജയി ആയ അഖിൽ മാരാർ പരാമർശം നടത്തിയതോടെയാണ് വിവാദം കത്തിയത്. വലിയ ദ്രോഹമാണ് തന്നോട് ചെയ്തത് എന്ന് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സിബിൻ വെളിപ്പെടുത്തുന്നു.
സിബിന്റെ വാക്കുകൾ ഇങ്ങനെ: തനിക്ക് ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ വരൂ പുറത്ത് പോകാം എന്ന് പറയുന്നു. നേരെ ഒരു മുറിയില്‍ കൊണ്ട് പോയി പൂട്ടിയിട്ടു. ജനല്‍ തുറന്നാല്‍ വലിയൊരു കാട് പിടിച്ച സ്ഥലം. ദൂരെ കുറേ കെട്ടിടങ്ങളും കാണാം. തനിക്കൊപ്പം ഒരു പയ്യന്‍ ഉണ്ടായിരുന്നു. അതല്ലാതെ വേറെ ഒരു കോണ്‍ടാക്ടും ഇല്ല. രാത്രി ഒരു ഡോക്ടര്‍ വീഡിയോ കോളില്‍ വന്ന് സംസാരിക്കും. ഒരു തവണയേ വന്നുളളൂ. പിന്നെയാണ് ഈ മരുന്നുകളൊക്കെ വന്ന് തുടങ്ങുന്നത്.
ഇറങ്ങിയ ശേഷം സാബുച്ചേട്ടന്‍ തന്നോട് ചോദിച്ചു, നീ എന്തൊക്കെയാണ് അവിടെ ചെയ്തത് എന്ന്. സാബുച്ചേട്ടന്‍ ചാനലിലെ ഒരു സ്റ്റാഫിനെ വിളിച്ച് സ്പീക്കറിലിട്ട് കേള്‍പ്പിച്ചു. ആ കുട്ടി പറയുന്നത് താന്‍ കുക്കറെടുത്ത് അടിക്കാന്‍ പോയി എന്നൊക്കെയാണ്. അങ്ങനെ കുക്കറെടുത്ത് താന്‍ അടിക്കാന്‍ പോയെങ്കില്‍ അത് കണ്ടന്റാണ്, അത് ലൈവില്‍ അവര്‍ കാണിക്കാതിരിക്കുമോ.

അതില്‍ നിന്നും തനിക്ക് മനസ്സിലായ കാര്യം അവര്‍ നടത്തിയ വലിയ മീറ്റിംഗില്‍ എല്ലാവരും ഒരു കഥ പറയണം എന്ന് തീരുമാനിച്ചതാണ്. അവര്‍ തന്ന മരുന്ന് കഴിച്ചാല്‍ നമ്മള്‍ മയങ്ങും. ഒരാളുടെ സഹായം വേണം നടക്കാനൊക്കെ. ഇവര്‍ കരുതിയത് എയര്‍പോര്‍ട്ടിലേക്ക് അങ്ങനെ താന്‍ പോകേണ്ടി വരും എന്നാണ്. എന്നാല്‍ ആ മരുന്നുകള്‍ താന്‍ കഴിച്ചിരുന്നില്ല. കൂടെ ഉണ്ടായിരുന്ന പയ്യന്‍ നല്ലവന്‍ ആയത് കൊണ്ട് അക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ല.
ഇവര്‍ തന്നോട് പറഞ്ഞത് ഈ മരുന്ന് കഴിച്ചാല്‍ ഒന്ന് കൂള്‍ ഡൗണ്‍ ആകുമെന്നും തിരിച്ച് ഷോയില്‍ കയറാം എന്നുമാണ്. ആ മരുന്ന് കിട്ടിയപ്പോള്‍ കൂടെയുളള പയ്യന്റെ ഫോണില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കി. അവന്‍ പറഞ്ഞു ചേട്ടാ ഇത് കഴിക്കണ്ട. താനെടുത്ത് കളയുന്നത് കണ്ടാലും അവന്‍ അത് മൈന്‍ഡ് ചെയ്യാറില്ല. മരുന്ന് കഴിച്ച് ക്ഷീണിച്ച സിബിനെ ആര്യ കൊണ്ട് പോകുന്നു, പ്രശ്‌നം തീര്‍ന്നു എന്നാണ് ഇവര്‍ കരുതിയത്.
തന്നോട് മീഡിയയോട് സംസാരിക്കരുത്, കോണ്‍ട്രാക്ട് ഉളളതാണ് എന്നൊക്കെ ഭീഷണി രൂപത്തിലാണ് പറഞ്ഞത്. ഞങ്ങള്‍ കൊച്ചിയിലെ ഫ്‌ളാറ്റിലേക്കാണ് പോയത്. പിറ്റേന്ന് ഷോയില്‍ നിന്ന് ഒരാള്‍ വിളിച്ച് ആര്യയോട് പറഞ്ഞു, അവന്‍ പ്രസ് മീറ്റ് വിളിക്കാന്‍ പോവുകയാണ് എന്നറിഞ്ഞു എന്നൊക്കെ. താനവിടെ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ ഒരു വ്യക്തിയാണ് എല്ലാ പ്രശ്‌നത്തിനും കാരണം.
മനുഷ്യത്വത്തിന് വില കൊടുക്കുന്ന ഷോ ആയി ബിഗ് ബോസിനെ തോന്നിയിട്ടില്ല. ഞാന്‍ പോയ ആദ്യത്തെ ഏഴ് ദിവസം ഉപ്പില്ലാതെ ആണ് ഭക്ഷണം കഴിച്ചത്. ഉപ്പ് തീര്‍ന്ന് പോയി എന്ന് പറഞ്ഞ് ഉപ്പ് തരാതെയാണ് ഭക്ഷണം കഴിച്ചത്. സോമാലിയയില്‍ പോലും ഇങ്ങനെ ചെയ്യില്ല. പച്ച വെളിച്ചത്തില്‍ ആണ് കിടത്തി ഉറക്കുന്നത്. നൈറ്റ് വിഷന്‍ ക്യാമറ ആണ് നിങ്ങള്‍ കാണുന്നത് എങ്കില്‍ ചില മുറികളില്‍ നല്ല വെളിച്ചം ആണ്.
ആ മുറിയില്‍ കയറരുത്, ഈ മുറിയില്‍ കയറരുത്, വരാന്തയില്‍ ഇരിക്കരുത്, ഇങ്ങനെ ഒരാളെ മാനസികമായി പീഡിപ്പിക്കുകയാണ്. സായിയും അഭിഷേകുമൊക്കെ ക്യാമറ അടിച്ച് പൊട്ടിക്കും എന്ന് പറഞ്ഞ സീനുണ്ടായിരുന്നു. ഇവര്‍ മനപ്പൂര്‍വ്വം എസി ഓഫ് ചെയ്യും. ഭയങ്കര ചൂടായിരിക്കും. ഇത്രയും കാമറകളും ലൈറ്റും ഉളളത് കൊണ്ട് ഭയങ്കര ചൂടായിരിക്കും. ഇങ്ങനെ സൈക്കളോജിക്കലി നമ്മളെ ട്രിഗര്‍ ചെയ്യുന്ന പരിപാടിയാണ് അവിടെ നടക്കുന്നത്.
തനിക്ക് തന്ന ട്രോമ അത്രയ്ക്കാണ്. വലിയ ദ്രോഹമാണ് അവര്‍ തന്നോട് ചെയ്തത്. ഫിനാലെയില്‍ എല്ലാ മത്സരാര്‍ത്ഥികളുടേയും ഫോട്ടോ കാണിച്ചപ്പോള്‍ തന്റെ മുഖം ബ്ലര്‍ ചെയ്താണ് കാണിച്ചത്. താനുളള രംഗങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കി, സിബിന്‍ പറഞ്ഞു.
ഇത് താനുണ്ടാക്കിയ സാഹചര്യമല്ല, അവരുണ്ടാക്കിയതാണ്. മാന്യമായി അവരോട് സംസാരിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ്. സിബിന് മരുന്ന് കൊടുത്തു എന്നതൊന്നും താനല്ല ആദ്യം പുറത്ത് പറഞ്ഞത്. ഒരാള്‍ പുറത്ത് വന്ന ഇത് പറഞ്ഞു, അയാള്‍ക്ക് ആ വിവരം അകത്ത് നിന്നാണ് കിട്ടിയത്. ചോദ്യം തനിക്ക് നേരെ വന്നു. എന്താണ് മറുപടി പറയാത്തത് എന്ന് പലരും ചോദിച്ചപ്പോഴാണ് മറുപടി പറഞ്ഞത്. അങ്ങനെ മരുന്ന് കൊടുത്തെങ്കില്‍ അവനെന്താണ് കേസ് കൊടുക്കാത്തത്, അവന്‍ കള്ളനാണ് എന്ന് പലരും പറഞ്ഞു. അതോടെ കേസ് കൊടുത്തു. അത് അതിന്റെ വഴിക്ക് പോയി, സിബിന്‍ പറഞ്ഞു.
ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോള്‍ ഞങ്ങള്‍ക്ക് ഒരു അബദ്ധം പറ്റി സെബന്‍, ക്ഷമിക്കണം എന്ന് പോലും പറയേണ്ട, വിട്ട് കളയ് എന്ന് പറഞ്ഞാല്‍ പോലും മതി എന്ന് പറഞ്ഞാല്‍ ആ പ്രശ്‌നം അവിടെ തീര്‍ന്നു. അവര്‍ക്ക് തെറ്റ് പറ്റിയത് കൊണ്ടാണ് ആ സീസണിന്റെ സമയത്ത് ഉണ്ടായിരുന്ന ആറോളം പേരെ പിരിച്ച് വിട്ടു. ഇതൊന്നും ചാനലിന്റെ പ്രശ്‌നമല്ല. വ്യക്തികളുടെ പ്രശ്‌നമാണ്.
ആര്യ തന്നോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വാ പൊളിച്ച് ഇരുന്ന് പോയി. കുക്കര്‍ അടുത്ത് ഒരാളെ അടിക്കാന്‍ താന്‍ പോയിട്ടുണ്ടെങ്കില്‍ ആ വീഡിയോ പുറത്ത് വിടൂ, വെല്ലുവിളിക്കുകയാണ്. ഏതെങ്കിലും ഒരു ക്യാമറയില്‍ എങ്കിലും കിട്ടിക്കാണില്ലേ, അത് വിടൂ. മെഡിസിന്‍ കൊടുക്കുന്നത് സ്ഥിരം പരിപാടിയാണ്. ആരും അതിനെ ചോദ്യം ചെയ്യുന്നില്ല. ഇത്രേം നാള്‍ കുഴപ്പമില്ലാതെ പോയി എന്നേ ഉളളൂ. ഈ പരിപാടി സീസണ്‍ 1 തൊട്ട് ഉണ്ട്.












Click it and Unblock the Notifications