Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന്, ഞാൻ നിശബ്ദത തിരഞ്ഞെടുക്കുന്നു, അടുത്തദിവസം എങ്ങനെയായിരിക്കും? നമുക്ക് കാണാം; അഹാന

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന . ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ച സിനമകളിലെല്ലാം മികച്ച പ്രകടനം തന്നെയാണ് അഹാന കാഴ്ച വെച്ചിരിക്കുന്നത്. സോഷ്യൽ‌ മീഡിയയിൽ വളരെ സജീവമായ താരം, തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

അടുത്തിടെ അഹാനയ്ക്കെതിരെ ആരോപണവുമായി അന്തരിച്ച സംവിധായകൻ ജോസഫ് മനു ജയിംസിന്റെ ഭാര്യ രം​ഗത്തെത്തിയിരുന്നു. തന്റെ ഭർത്താവ് സംവിധാനം ചെയ്ത നാൻസി റാണി എന്ന സിനിമയുടെ പ്രമോഷന് അഹാന സഹകരിക്കുന്നില്ലെന്നാണ് നൈന ആരോപിച്ചത്. എന്നാൽ അഹാന ഒരുതരത്തിലുള്ള പ്രതികരണവും ആരോപണുമായി ബന്ധപ്പെട്ട് നടത്തിയിരുന്നില്ല.

ahaana

ഇപ്പോൾ അഹാന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോയും കുറിപ്പുമാണ് വൈറലായിരിക്കുന്നത്. ആരോപണങ്ങൾക്ക് മറുപടിയാണെന്ന് തോന്നിക്കുന്നവിധത്തിലുള്ള വരികളാണ് അഹാന കുറിച്ചത്. ഇന്ന് ഞാൻ നിശബ്ദത തിരഞ്ഞെടുക്കുന്നു. എന്നാൽ അടുത്ത ദിവസം എങ്ങനെയായിരിക്കും ? നമുക്ക് കാണാം എന്നാണ് അഹാന കുറിച്ചത്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

നാൻസി റാണി സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളെക്കുറിച്ച് താങ്കൾ തുറന്നു പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു??? എന്നാണ് ഒരാളുടെ കമന്റ്. നിങ്ങൾ അന്യായമായ എന്തെങ്കിലും ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് വേറൊരു കമന്റ്, നാൻസി റാണിയുടെ പ്രൊമോഷൻ മാറിനിന്നത് മോശം ആയി പോയി, ഇന്റർവ്യൂ കണ്ടപ്പോഴാണ് മനസിലായത് ഡയറക്ടർ മരിച്ചു എന്നും അവരുടെ ഭാര്യ ബുദ്ധിമുട്ടി ആ സിനിമ ഇറക്കുകയാണെന്നും.. മാനുഷിക പരി​ഗണന വേണമായിരുന്നു എന്നാണ് ഒരു കമന്റ്.

രണ്ട് വർ‌ഷം മുൻപായിരുന്നു മനു ജോസഫ് ജയിംസ് അന്തരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ നൈനയാണ് സിനിമയുടെ നിർമാണവുനം മറ്റ് റിലീസ് കാര്യങ്ങളും നോക്കുന്നത്. അഹാന മാനുഷിക പരി​ഗണന വെച്ച് പോലും പ്രമോഷന് സഹകരിക്കുന്നില്ല എന്നാണ് നൈന പറഞ്ഞത്. പ്രസ് മീറ്റിലായിരുന്നു ആരോപണം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഹാന പങ്കെടുത്തിരുന്നില്ല. മറ്റ് താരങ്ങളായ അജു വർ​ഗീസ, സോഹൻ സീനു ലാൽ, ദേവി അജിത്ത് എന്നിവർ പ്രസ് മീറ്റിൽ പങ്കെടുത്തിരുന്നു.

തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും നൈന പറ‍ഞ്ഞിരുന്നു. ' അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പി ആർ ഒ പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടം മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൽ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പ്രതിസന്ധികൾ ഒരുപാടുണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ട്, ഇപ്പോൾ നിശബ്ദയായിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു അവർ പറഞ്ഞു.

പ്രതിഫലമൊക്കെ മുഴുവൻ കൊടുത്ത് തീർത്തതാണെന്നും എ​ഗ്രിമെന്റിലും പ്രെമോഷന് പങ്കെടുക്കണമെന്ന് ഉള്ളതാണെന്നും നൈന പറയുന്നു.
' അജു ചേട്ടൻ പറഞ്ഞത് പോലെ ഉന്തിക്കേറ്റി വലിച്ച് മുഴച്ച നിൽക്കുന്നതിനെക്കാളും നല്ലത് ഇങ്ങനെ പോകുന്നതാണ്. ഇല്ലാത്ത നഷ്ടം വരികയാണെങ്കിൽ സ്വയം സഹിക്കുക. ഞങ്ങൾ കഴിയാവുന്നതിന്റെ അത്രത്തോളം അപേക്ഷിച്ചു. ഇതിൽ കൂടുതൽ എങ്ങനെയാണ് ചെയ്യുക. ഇനി എന്തെങ്കിവും ഉണ്ടെന്നുണ്ടെങ്കിൽ അതിന് മാപ്പ് പറയണമെങ്കിൽ അത് വരെ ചെയ്തിട്ടുള്ളതാണ്, നൈന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+