Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശത്തെ ഒരു നക്ഷത്രത്തിന് ഗബ്രിയുടെ പേര്, സർട്ടിഫിക്കറ്റും! ആരാധികയുടെ ​ഗിഫ്റ്റ് കണ്ട് ഞെട്ടി ജാസ്മിൻ

ബി​ഗ് ബോസ് താരം ​ഗബ്രിയുടെ പിറന്നാൾ ​ഗംഭീരമായാണ് ആഘോഷിച്ചത്. ജാസ്മിൻ ​ഗബ്രിക്ക് സർപ്രൈസ് ആയി അടിപൊളി ബർത്ത് ഡേ പാർട്ടിയാണ് നൽകിയത്. പിറന്നാൾ ആഘോഷത്തിന് ശേഷം തനിക്ക വന്ന ബർത്ത് ഡേ ​ഗിഫ്റ്റുകൾ ​ഗബ്രിയും ജാസ്മിനും കൂടി അൺ‌ബോക്സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഒരുപാട് സമ്മാനങ്ങളാണ് ​ഗബ്രിക്ക് ആരാധകർ‌ അയച്ചത്. അതിൽ വ്യത്യസ്തമായൊരു ​ഗിഫ്റ്റായിരുന്നു ​ഗബ്രിയുടെ ആരാധിക ​ഗബ്രിയുടെ പേരിൽ ഒരു നക്ഷത്രത്തെ വാങ്ങിയത്. ​ഗബ്രിയുടെ പേര് നൽകിയതായുള്ള സർട്ടിഫിക്കറ്റ് ആണ് ​ഗബ്രിക്ക് അയച്ചത്.

​ഗബ്രി നക്ഷത്രത്തിന് പേര് കൊടുക്കുന്നതിനെക്കുറിച്ച് എനിക്ക് ഇതെന്താണ് എന്ന് അറിയില്ലെന്ന് ജാസ്മിൻ പറയുന്നു. എടീ ആകാശത്തിൽ നമ്മൾ കാണുന്ന നക്ഷത്രമില്ലെ അതിൽ ഒരു നക്ഷത്രത്തിന് പേര് കൊടുക്കുന്ന കമ്പനിയുണ്ട്. ആ നക്ഷത്രത്തിന്റെ ഒഫീഷ്യൽ പേര് എന്റേത് എന്നാണ് ജാസ്മിനോട് ഗബ്രി പറയുന്നുത്. ഒരു നക്ഷത്രം നിന്റെ പേരിൽ അറിയുമല്ലേ എന്ന് ജാസ്മിൻ ചോദിക്കുന്നു. വളരെ രസകരമായാണ് ജാസ്മിനും ​ഗബ്രിയും സംസാരിക്കുന്നത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.

gabri

Paathu & Team - "പ്രണയമീനുകളുടെ കടൽ " തീം കൊണ്ട് വന്നത് അടിപൊളി ആയിട്ടുണ്ട്...ചോക്കലേറ്റ്, ആ മ്യൂസിക്കൽ ബോക്സ് ഓഫ് വേവ്... എല്ലാം സൂപേർബ്... നക്ഷത്രത്തിന് പേര് കാെടുത്തത് ശരിക്കും അതഭുതം, ഇത് ഓരോരുത്തരും നൽകിയ gifts മാത്രം അല്ല.. അതിലൂടെ ഇപ്പോഴും അവർക്ക് നിങ്ങളോട് ഉള്ള ആത്മാർത്ഥമായ സ്നേഹം ആണ് പ്രകടമാകുന്നത്, ​ഗബ്രി ജാസു ഇത് കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. നിങ്ങളെ എന്നും ഇങ്ങനെ ഒരുമിച്ച് സന്തോഷത്തോടെ കാണാൻ കഴിയട്ടെ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേ സമയം ​ഗബ്രിയു‍ടെയും ജാസ്മിന്റെയും സൗഹൃദത്തെക്കുറിച്ചും കമന്റുകൾ ഉണ്ട്. എന്തൊക്കെ ​ഗിഫ്റ്റുകൾ ലഭിച്ചാലും ​ഗബ്രിക്ക് ജാസ്മിൻ നൽകിയ സമ്മാനം എല്ലാത്തിലും മുന്നിൽ നിൽക്കുമെന്നാണ് ആരാധകർ പറയുന്നത്. രണ്ട് പേരും ഒരുമിച്ച് സമ്മാനങ്ങൾ അൺബോക്സ് ചെയ്യുന്നത് കാണുമ്പോൾ പ്രത്യേക സന്തോഷമാണെന്നും എന്നും ജാസ്മിന്റെയും ​ഗബ്രിയുടെയും സ്നേഹം ഇതുപോലെ ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു.

ബി​ഗ് ബോസിൽ വെച്ച് ഏറ്റവും കൂടുതൽ വിമർശനം കേട്ട കോമ്പോയാണ് ജാസ്മിൻ - ​ഗബ്രി കോമ്പോ. വോട്ടിന് വേണ്ടിയാണ് ജാസ്മിനും ​ഗബ്രിയും കോമ്പോ ഉണ്ടാക്കിയതെന്നും പുറത്തിറങ്ങിയാൽ ഈ സൗഹൃദം ഉണ്ടാവില്ലെന്നും വിമർശനം വന്നുവെങ്കിലും ബിബിക്ക് പുറത്ത് എത്തിയ ശേഷവും ​ജാസ്മിനും ​ഗബ്രിയും സൗഹൃദം തുടരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+